Cinema Entertainment Homepage Featured

അവതാറും ഹിന്ദു പുരാണവും തമ്മിലുള്ള ബന്ധം! സംവാദത്തിൽ മനസുതുറന്ന് ജെയിംസ് കാമറൂൺ

വതാർ കഥയുടെ പ്രാരംഭഘട്ടത്തിൽ നാവി മനുഷ്യരെ മഹാവിഷ്ണുവിനെയൊക്കെ പോലെ രണ്ടിലധികം കൈകളുള്ളവരായിട്ടായിരുന്നു ഡിസൈൻ ചെയ്തത്. നാവി മനുഷ്യർ മാത്രമല്ല പാണ്ടോറക്കായി ഡിസൈൻ ചെയ്ത മിക്ക മൃഗങ്ങൾക്കും സാധാരണയിൽ കൂടുതൽ കൈ – കാലുകൾ ഉണ്ടായിരുന്നു. ഇന്ത്യ ടുഡേ സംഘടിപ്പിച്ച സംവാദത്തിൽ തന്റെ സിനിമയെപ്പറ്റി കൂടുതൽ മനസുതുറക്കുകയാണ് സംവിധായകൻ ജെയിംസ് കാമറൂൺ.

അവതാറിലെ നാവി മനുഷ്യർ എല്ലാം എന്തുകൊണ്ടാണ് കാണാൻ ഹിന്ദു പുരാണത്തിലെ ദൈവങ്ങളെ പോലെ നീല നിറത്തിൽ ഇരിക്കുന്നത്? എന്ന ചോദ്യത്തിന്, ചെറുപ്പം മുതൽ ഹൈന്ദവ സങ്കല്പം, ഇവിടുത്തെ ആർക്കിടെക്ച്ചർ, ആരാധന സമ്പ്രദായം എന്നിവയോട് എനിക്ക് വല്ലാത്ത ക്രേസ് ആയിരുന്നു. ചിത്രത്തിൽ നിങ്ങൾ കണ്ടെത്തിയ സാമ്യതകൾ ചിലത് അറിയാതെയും ചിലത് അറിഞ്ഞു കൊണ്ടും സംഭവിച്ചതാണ് എന്നാണ് ജെയിംസ് കാമറൂൺ മറുപടി പറയുന്നത്.

ചിത്രത്തിന് ഹൈന്ദവ സങ്കല്പവുമായുള്ള ബന്ധം അവതാർ എന്ന പേര് മുതൽ തുടങ്ങുകയാണ്. ഒരു പ്രത്യേക ഉദ്ദേശത്തോടു കൂടി പുതിയൊരു ജന്മമെടുക്കുന്നതിനെയാണ് ഇന്ത്യക്കാർ അവതാർ അല്ലെങ്കിൽ അവതാരം എന്ന വാക്കിലൂടെ ഉദ്ദേശിക്കുന്നത്. ചിത്രത്തിൽ പണ്ടോറ എന്ന ഗൃഹത്തിലേക്ക് ഒരു മിഷനുമായി പോകുന്ന ജേക്ക് സള്ളി എന്ന നായക കഥാപാത്രത്തിനും മറ്റൊരു ഉടലിലേക്ക് കൂട് വിട്ട് കൂടി മാറേണ്ടി വരുന്നുണ്ട്.

Related Posts