നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ സിനിമയില്‍ വില്ലനായെത്തുന്ന മമ്മൂട്ടി തന്റെ കഥാപാത്രത്തിന്റെ സിഗ്നേച്ചറായി സിഗരറ്റ് ഉപയോഗിക്കുന്നുണ്ട്. തന്റെ ഉള്ളിലെ ‘വില്ലനിസം’ അതിന്റെ പീക്കില്‍ കാണിക്കുകയായിരുന്നു സിഗരറ്റ് കൊണ്ട് മമ്മൂട്ടി ചെയ്തത്. സിനിമ കണ്ട പ്രേക്ഷകര്‍ സമൂഹമാധ്യമങ്ങളില്‍ ഈ സിഗരറ്റിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. ഒറിജിനല്‍ സിഗരറ്റല്ല മമ്മൂട്ടി ഉപയോഗിക്കുന്നതെന്നായിരുന്നു പലരും പറഞ്ഞിരുന്നത്. എന്നാല്‍ അത് ഒറിജിനല്‍ സിഗരറ്റ് ആണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
സിനിമയിലെ ഏറ്റവും കൂടുതല്‍ കൈയടി ലഭിച്ച സിഗരറ്റ് ചവയ്ക്കുന്ന സീന്‍ മമ്മൂട്ടി ഇമ്പ്രവൈസ് ചെയ്തതാണെന്ന് സഹസംവിധായകന്‍ ആഷിഖ് സലാം വെളിപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെയാണ് ആഷിഖ് ഇതേകുറിച്ച് പ്രതികരിച്ചത്.
ആഷിഖിന്റെ വാക്കുകള്‍:
ലെ ഞാന്‍ : സര്‍ ലൈറ്റര്‍ തരട്ടെ?
സര്‍ : എന്തിന്…?
ഞാന്‍ : സാര്‍ ഇത് ഒരു ഹൈ മൊമന്റ് ആയത് കൊണ്ട് നമ്മുടെ സിഗ്‌നേച്ചര്‍ കത്തിക്കാന്‍…..
സര്‍ : നിന്നോട് ആരാ പറഞ്ഞേ ഇത് കത്തിക്കാന്‍ പോവാണന്ന്…. അങ്ങോട്ട് മാറി നിന്ന് കണ്ടോ….
NB – ഒരുപാടു മെസ്സേജ് വരുന്നുണ്ട് ഒറിജിനല്‍ സിഗരറ്റ് ആണോ എന്നു ചോദിച്ചുകൊണ്ട്. പക്കാ ഒര്‍ജിനല്‍ സിഗരറ്റ് തന്നെയാണ്. അദ്ദേഹം ഇങ്ങനെ ചെയ്യുന്നകാര്യം ഞങ്ങള്‍ അറിയുന്നത് ഈ മൊമെന്റ് ആണു..
അതേസമയം കളങ്കാവല്‍ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. നാല് ദിവസം കൊണ്ട് ചിത്രം വേള്‍ഡ് വൈഡായി 50 കോടിയിലേറെ കളക്ട് ചെയ്തു. അതിവേഗം 50 കോടിയിലെത്തുന്ന മമ്മൂട്ടി ചിത്രമായിരിക്കുകയാണ് കളങ്കാവല്‍. മാത്രമല്ല മമ്മൂട്ടിയുടെ കരിയറിലെ അഞ്ചാമത്തെ 50 കോടി ചിത്രം കൂടിയാണിത്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം ഇതുവരെ 20 കോടിയിലേറെയാണ് കളങ്കാവല്‍ കളക്ട് ചെയ്തിരിക്കുന്നത്. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ആകുമോ കളങ്കാവല്‍ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്തിരിക്കുന്ന കളങ്കാവലില്‍ വിനായകന്‍ ആണ് നായകന്‍.
















