Entertainment Homepage Featured Music

130 ഓളം പാട്ടുകൾ എഴുതിയിട്ടുണ്ട്, എന്നാൽ എന്റെ പാട്ടുകളാണെന്ന് പലർക്കുമറിയില്ല: സത്യൻ അന്തിക്കാട്

സത്യൻ അന്തിക്കാട് എന്ന സംവിധായകനെയും തിരക്കഥാകൃത്തിനെയും എല്ലാവർക്കും പരിചിതമാണ്. എന്നാൽ സത്യൻ എന്ന ​ഗാനരചയിതാവിനെ എത്രപേർക്ക് അറിയാം? മോഹൻലാലും സത്യൻ അന്തിക്കാടും ഒരിടവേളയ്ക്ക് ശഷം ഒന്നിക്കുന്ന പുതിയ ചിത്രം ഹൃദയപൂർവ്വത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. 

കിന്നാരം സിനിമയിലെ ഹ‍ദയസഖി നീ അരികിൽ വരൂ.. മനസ്സൊരുമയിൽ എന്ന ചിത്രത്തിലെ പനിനീർപൂവിന്..തുടങ്ങി നിരവധി ഹിറ്റ് ​ഗാനങ്ങളുടെ രചയിതാവാണ് സത്യൻ അന്തിക്കാട്. ഒരുപാട് പാട്ടുകൾ എഴുതിയിട്ടുണ്ടെങ്കിലും തന്നെ അധികം ആർക്കും അറിയില്ലന്നും പലപ്പോഴും റേഡിയോയിൽ ഈ പാട്ടുകൾ കേൾക്കുമ്പോഴാണ് അത് താൻ എഴുതിയതാണെന്ന് ഓർക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. നീ മായല്ലേ…എൻ മഴവില്ലേ എന്ന തന്റെ ​ഗാനം ആളുകൾ റീൽസിൽ ഉപയോ​ഗിക്കാൻ തുടങ്ങിയപ്പോഴാണ് ആ ​ഗാനത്തെകുറിച്ച് ഓർക്കുന്നത്. പാട്ട് സിനിമയിലെ ഒരു സിറ്റുവേഷനെ ഹൈലൈറ്റ് ചെയ്യാൻ വേണ്ടിയുള്ളതാണ് എന്നും അദ്ദേഹം കൂട്ടിചേർത്തു. 

“130 ഓളം പാട്ടുകൾ ഞാൻ എഴുതിയിട്ടുണ്ട്. പലർക്കും അത് ഞാൻ എഴുതിയ പാട്ടുകളാണെന്ന് അറിയില്ല. റേഡിയോയിൽ ഈ പാട്ടുകൾ വരുമ്പോഴാണ് ഇത് ഞാൻ എഴുതിയതാണല്ലോയെന്ന് എനിക്ക് തന്നെ ഓർമ വരുന്നത്. ഒരു നിമിഷം തരൂ, ഓ മൃദുലേ തുടങ്ങിയ ​ഗാനങ്ങളെ കുറിച്ചാണ് ആളുകൾ കൂടുതലും പറയാറ്. ഞാൻ വേറെയും നിരവധി പാട്ടുകൾ എഴുതിയിട്ടുണ്ട്. അവയിൽ പലതും ഹിറ്റുമാണ്.” അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞു.

“നീ മായല്ലേ… എൻ മഴവില്ലേ എന്ന ​ഗാനം ഞാൻ എഴുതിയതാണ്. പിള്ളേർ അത് റീൽസിൽ ഉപയോ​ഗിച്ചശേഷമാണ് ഞാൻ അത് ഓർത്തത്. വിശ്വം കാക്കുന്ന നാഥാ എന്ന ​ഗാനമാണ് അവസാനം എഴുതിയത്. അതിന് മുമ്പ് തൂവൽകൊട്ടാരം സിനിമയ്ക്ക് വേണ്ടിയും ഒരു ​ഗാനം എഴുതിയിട്ടുണ്ട്.”

അതേസമയം ഓ​ഗസ്റ്റ് 28 ന് പുറത്തിറങ്ങിയ ഹൃദയപൂർവ്വം മലയാളികൾ ഹൃദയത്തോട് ചേർത്ത് പിടിക്കുകയാണ്. ഏകദേശം 10 വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം ഇറങ്ങുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിലാണ് റൊമാൻ്റിക് ഡ്രാമ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മാളവിക മോഹനൻ, സംഗീത മാധവൻ നായർ, സംഗീത് പ്രതാപ്, സിദ്ദിഖ്, ലാലു അലക്‌സ്, ജനാർദനൻ, സബിത ആനന്ദ്, ബാബുരാജ്, നിഷാൻ, എസ്പി ചരൺ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.

Related Posts