Entertainment

നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ

കൊ​ച്ചി: നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ. കൊ​ല്ലം സ്വ​ദേ​ശി അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത് ലൂ​യി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാലചന്ദ്രമേനോന്റെ പരാതിയിൽ കാ​ക്ക​നാ​ട് സൈ​ബ​ർ പോ​ലീ​സാണ് പ്രതിയെ പിടികൂടിയത്.

സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. കേസിലെ ഒന്നാം പ്രതി മീനു മുനീറിനെ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയടച്ചിരുന്നു. കേസിൽ രണ്ടാം പ്രതിയായിരുന്നു ഇയാൾ. ബാ​ല​ച​ന്ദ്ര​മേ​നോ​നി​ൽ നി​ന്നും പ​ണം​ത​ട്ടാ​ൻ മീ​നു​വും സം​ഗീ​തും ഗ‍ൂ​ഢാ​ലോ​ച​ന ന​ട​ത്തി​യി​രു​ന്നു​വെ​ന്നും കൂ​ടു​ത​ൽ പേ​ർ സം​ഘ​ത്തി​ലു​ണ്ടോ എ​ന്നും പോ​ലീ​സ് അ​ന്വേ​ഷിച്ചുവരികയാണ്.

ബാലചന്ദ്രമേനോനെതിരെ ലൈം​ഗിക ആരോപണം ഉന്നയിച്ചായിരുന്നു സമൂഹമാധ്യമങ്ങളിലൂടെ മീനു മുനീർ രം​ഗത്തെത്തിയത്. ഓൺലൈൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിലും സംവിധായകനെ കരിവാരിത്തേക്കുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തിയിരുന്നു. വർഷങ്ങൾക്ക് മുൻപ് താന്‌‍ നേരിട്ട അതിക്രമം എന്ന രീതിയിലായിരുന്നു മീനു മുനീർ വെളിപ്പെടുത്തൽ നടത്തിത്.

എന്നാൽ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ ആസൂത്രിതമായി വ്യക്തിഹത്യ ചെയ്യുകയാണെന്നും കാട്ടി ബാലചന്ദ്രമേനോൻ പിന്നാലെ പൊലീസിനെ സമീപിച്ചു. ഈ കേസിലാണ് തുടർ നടപടിയുണ്ടായിരിക്കുന്നത്. കാ​പ്പ കേ​സി​ലെ പ്ര​തി​യാ​ണ് സം​ഗീ​ത് ലൂ​യി​സ്. തൃ​ശൂ​ർ അ​യ്യ​ന്തോ​ളി​ൽ നി​ന്നാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത്. ഇ​യാ​ളെ നാളെ കോടതിയിൽ ഹാജരാക്കും.

Related Posts

Leave a Reply