Entertainment

ബുർജ് ഖലീഫയിൽ 3.5 കോടിയുടെ അപ്പാർട്ട്മെന്റ്, 5 കോടിയുടെ റേഞ്ച് റോവർ; മോഹൻലാലിന്റെ ആസ്തി അറിയാം

അഭിനയത്തിൽ മോഹൻലാലിന് എന്ന നടന് പകരം വയ്ക്കാൻ മറ്റൊരാളില്ല. യുഗങ്ങൾ എത്ര കഴിഞ്ഞാലും ആ മഹാനടൻ അഭ്രപാളികളിൽ എന്നും നിറഞ്ഞുനിൽക്കും. നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ആരാധകരുടെ എണ്ണത്തിൽ എന്ന പോലെ സമ്പാദ്യത്തിന്റെ കാര്യത്തിലും നടന്മാരിലും മുന്നിലാണ് മോഹൻലാൽ.

ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിങ്ങനെ വിവിധ നഗരങ്ങളിൽ സ്വന്തമായി മോഹൻലാലിന് നിരവധി പ്രോപ്പർട്ടികളുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന് ഖ്യാതി നേടിയ ബുർജ് ഖലീഫയിലും മോഹൻലാലിനു സ്വന്തമായൊരു ഫ്ളാറ്റുണ്ട്. ദുബായിലെ ബുർജ് ഖലീഫയുടെ 29-ാം നിലയിലാണ് മോഹൻലാൽ ഒറ്റ മുറി അപ്പാർട്ട്മെന്റ് സ്വന്തമാക്കിയത്. ഏകദേശം 3.5 കോടി രൂപയാണ് (ഏകദേശം 2.8 ദശലക്ഷം ദിർഹം) ഈ അപ്പാർട്ട്മെന്റിന്റെ വില. ഭാര്യ സുചിത്ര മോഹൻലാലിന്റെ പേരിലാണ് ഈ പ്രോപ്പർട്ടി മോഹൻലാൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ദുബായിൽ അവധിക്കാലം ആഘോഷിക്കാൻ ഇടയ്ക്കിടെ എത്തുന്ന നടനാണ് മോഹൻലാൽ. അതിനാൽതന്ന, അറേബ്യൻ റാഞ്ചസിന്റെ പരിസരത്ത് ഒരു വില്ലയും പിആർ ഹൈറ്റ്സ് റെസിഡൻസിൽ വിശാലമായ ത്രീ ബെഡ് റൂം അപ്പാർട്ട്മെന്റും മോഹൻലാൽ സ്വന്തമാക്കിയുണ്ട്. 2022ൽ, കൊച്ചിയിലെ കുണ്ടന്നൂരിൽ മോഹൻലാലും സുചിത്രയും ഒരു ആഡംബര ഡ്യൂപ്ലെക്സ് അപ്പാർട്ട്മെന്റ് സ്വന്തമാക്കിയിരുന്നു. 15, 16 നിലകളിലായാണ് മോഹൻലാലിന്റെ ഫ്ളാറ്റുകൾ.

മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടൻ മോഹൻലാലാണ്. ഏതാണ്ട് 421 കോടിയാണ് മോഹൻലാലിന്റെ ആകെ ആസ്തി എന്നാണ് റിപ്പോർട്ട്. 8 കോടി മുതൽ 17 കോടി വരെയാണ് ഒരു ചിത്രത്തിനു മോഹൻലാൽ പ്രതിഫലം ഈടാക്കുന്നതെന്നാണ് റിപ്പോർട്ട്. സിനിമയ്ക്കു പുറമെ പരസ്യങ്ങൾ, ബിഗ് ബോസ് ഷോയിലെ അവതാരക വേഷം, പ്രൊഡക്ഷൻ കമ്പനി എന്നിങ്ങനെ മറ്റു വരുമാന സ്രോതസുകളുമുണ്ട്. ബിഗ് ബോസ് ഷോയിൽ അവതാരകനായി എത്തുന്നതിന് നടൻ 18 കോടിയാണ് പ്രതിഫലമായി കൈപ്പറ്റുന്നതെന്ന് റിപ്പോർട്ടുണ്ട്.

ആഡംബര വാഹനങ്ങളുടെ വലിയൊരു ശേഖരവും നടനുണ്ട്. 5 കോടി രൂപ വിലമതിക്കുന്ന ഒരു റേഞ്ച് റോവർ, 90 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ടൊയോട്ട വെൽഫയർ, 1.36 കോടി രൂപ വിലമതിക്കുന്ന ഒരു ടൊയോട്ട ലാൻഡ് ക്രൂയിസർ, ഏകദേശം 78 ലക്ഷം രൂപ വിലമതിക്കുന്ന ഒരു മെഴ്‌സിഡസ് ബെൻസ് GL350, ഏകദേശം 4 കോടി രൂപ വിലമതിക്കുന്ന ഒരു ലംബോർഗിനി ഉറൂസ് എന്നിവ മോഹൻലാലിന്റെ ഗ്യാരേജിലുണ്ട്.

ആഢംബര വാച്ചുകളോടും മോഹൻലാലിന് പ്രിയമേറെയാണ്. 75 മുതൽ 80 ലക്ഷം രൂപ വരെ വിലയുള്ള പാടെക് ഫിലിപ്പ് അക്വാനട്ട് ട്രാവൽ ടൈം, 45 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന Richard Mille 11-03 McLaren, ഏകദേശം 22 ലക്ഷം രൂപ മുതൽ വിലയുള്ള ബ്രെഗറ്റ് ട്രെഡീഷണൽ ഓട്ടോമാറ്റിക്, 14 ലക്ഷം മുതൽ 24 ലക്ഷം രൂപ വരെ വിലയുള്ള റോളക്സ് യാച്ച്-മാസ്റ്റർ, ഏകദേശം 4 ലക്ഷം രൂപ വിലയുള്ള മോണ്ട്ബ്ലാങ്ക് ഓർബിസ് ടെററം വേൾഡ് ടൈം എന്നിവയും മോഹൻലാലിന്റെ കൈവശമുണ്ടെന്നാണ് റിപ്പോർട്ടുകൾ.

Related Posts

Leave a Reply