2026 ഐപിഎല്‍ സീസണിനു മുന്നോടിയായി ടീം ഉടച്ചുവാര്‍ക്കാന്‍ രാജസ്ഥാന്‍ റോയല്‍സ്. സഞ്ജു സാംസണ്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് രാജസ്ഥാന്‍ വിടുമ്പോള്‍ മറ്റ് മൂന്ന് താരങ്ങള്‍ മാനേജ്‌മെന്റിന്റെ ‘റഡാറില്‍’. കഴിഞ്ഞ സീസണിലെ പ്രകടനം പരിഗണിച്ച് മൂന്ന് താരങ്ങളെ റിലീസ് ചെയ്യാന്‍ രാജസ്ഥാന്‍
ജിസ്റ്റാഡ് : സ്വിറ്റ്‌സർലൻഡിലെ ജിസ്റ്റാഡിൽ നടക്കുന്ന സ്വിസ് ഓപ്പണിന്റെ സെമിഫൈനലിൽ ഇന്ത്യയുടെ അർജുൻ കാഡെയും വിജയ് സുന്ദർ പ്രശാന്തും രണ്ടാം സീഡുകളായ ജേക്കബ് ഷ്‌നൈറ്ററിനെയും മാർക്ക് വാൾനറെയും നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി സെമിഫൈനലിലേക്ക് മുന്നേറി. സീഡ് ചെയ്യപ്പെടാത്ത ഇന്ത്യൻ സഖ്യം ഉയർന്ന റാങ്കിലുള്ള ജർമ്മനിയെ 6-3, 7-6 (5) എന്ന സ്കോറിന് തകർത്തു. കാഡെയുടെ കൈവശം
ഏഴ് വർഷത്തിനിടെ ഇതാദ്യമായാണ് പിവി സിന്ധു ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഒരു സഹ ഇന്ത്യൻ താരത്തോട് തോൽക്കുന്നത് ബെയ്ജിങ്: പതിനേഴുകാരിയായ ഉന്നതി ഹൂഡ, രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധുവിനെ 73 മിനിറ്റ് നീണ്ടുനിന്ന ആവേശകരമായ പോരാട്ടത്തിൽ പരാജയപ്പെടുത്തി, ചൈന ഓപ്പൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി. സിന്ധുവിനെ രണ്ടാം തവണയും നേരിട്ട ഹൂഡ
ലോക അഞ്ചാം നമ്പർ താരം കൊനേരു ഹംപിയെ വീഴ്ത്തി പത്തൊൻപതുകാരി ദിവ്യ ദേശ്മുഖ് വനിതാ ചെസ് ലോകകപ്പ് കിരീടം നേടി. തിങ്കളാഴ്ച ജോർജിയയിലെ ബറ്റുമിയിൽ നടന്ന കലാശപോരാട്ടത്തിന്റെ ടൈബ്രേക്കറിലായിരുന്നു ലോക 18 നമ്പർ ദിവ്യയുടെ കിരീട നേട്ടം. ലോക ചാമ്പ്യൻഷിപ്പ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിതയാണ് ദിവ്യ ദേശ്മുഖ്. പരാജയപ്പെടുത്തിയതും ഇന്ത്യയുടെ തന്നെ കൊനേരു ഹംപിയെയാണ്. നേരത്തെ സെമിഫൈനലിൽ
ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വിക്കു അരികെയാണ്. ആതിഥേയരായ ഇംഗ്ലണ്ടിനു ജയിക്കാന്‍ വേണ്ടത് വെറും 35 റണ്‍സ്, ശേഷിക്കുന്നത് നാല് വിക്കറ്റുകള്‍. അഞ്ചാം ദിനമായ ഇന്ന് അതിവേഗം വിക്കറ്റുകള്‍ വീഴ്ത്തുക മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള ഏകവഴി. ഇംഗ്ലണ്ട് ജയത്തിനരികെ ആണെങ്കിലും അത്ര പെട്ടന്ന് തോല്‍വി സമ്മതിക്കാന്‍ പറ്റില്ലെന്ന ശരീരഭാഷയാണ് ഇന്ത്യന്‍ ടീമിലെ എല്ലാ കളിക്കാര്‍ക്കും. അതില്‍
ഓവല്‍ ടെസ്റ്റില്‍ ഇന്ത്യ ഐതിഹാസിക വിജയം നേടിയിരിക്കുന്നു. ആവേശം കൊടുമുടി കയറിയ മത്സരത്തില്‍ ആറ് റണ്‍സിനാണ് ഇന്ത്യ ആതിഥേയരായ ഇംഗ്ലണ്ടിനെ വീഴ്ത്തിയത്. ഓവല്‍ ടെസ്റ്റിന്റെ അഞ്ചാം ദിനമായ ഇന്ന് ഓരോ ബോളും നെഞ്ചിടിപ്പിന്റേതായിരുന്നു. മത്സരം തത്സമയം കാണാത്തവര്‍ക്ക് നഷ്ടമായത് നൂറ്റാണ്ടിന്റെ ‘ക്ലൈമാക്‌സ്’ എന്ന് നിസംശയം പറയാം. നാലാം ദിനമായ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇംഗ്ലണ്ട് ആറ്
ഇംഗ്ലണ്ട് പര്യടനത്തില്‍ തന്റെ മനംകവര്‍ന്ന താരങ്ങളെ കുറിച്ച് ക്രിക്കറ്റ് ഇതിഹാസം സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുറന്നുപറയുകയാണ്. അതില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്‍ മുതല്‍ പേസര്‍ മുഹമ്മദ് സിറാജ് വരെയുണ്ട്. ഗില്ലിന്റെ ബാറ്റിങ്ങില്‍ അസാധാരണമായ നിയന്ത്രണം വന്നുതുടങ്ങിയെന്നും സിറാജിനു അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ലെന്നും സച്ചിന്‍ പറഞ്ഞു. ഗില്ലിന്റെ ബാറ്റിങ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റിയെന്ന വാർത്ത ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ നിരാശയുണ്ടാക്കിയതാണ്. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട ഇത്തവണത്തെ സീസണ്‍ സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പുകാർ.
2026 ഫിഫ ലോകകപ്പിനു ഇനി ഒരു വര്‍ഷം ശേഷിക്കെ ലയണല്‍ മെസി ഇന്റര്‍ മയാമി വിട്ട് യൂറോപ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മെസി മയാമി വിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഈ അഭ്യൂഹങ്ങള്‍ക്കു ശക്തി പകരുകയാണ് മെസിയുടെ സുഹൃത്തും ബാഴ്‌സലോണ മുന്‍ താരവുമായ സെസ്‌ക് ഫാബ്രിഗാസ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മെസി
കൊച്ചി: കുട്ടികൾക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളർത്താനും സാധിക്കണമെന്ന് നിയുക്ത ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ. റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷൻ തിങ്കളാഴ്ച കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച അവസരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂർണമെന്റായ ആർ.എഫ്.വൈ മികച്ച