കൊച്ചി: കുട്ടികൾക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളർത്താനും സാധിക്കണമെന്ന് നിയുക്ത ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ. റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷൻ തിങ്കളാഴ്ച കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച അവസരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

















