സൂറിച്ച്: ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇക്വഡോറിനോട് തോല്‍വി നേരിട്ട അര്‍ജന്റീന ഫിഫ റാങ്കിംഗിൽ പുറകിലാകും. 2022 ലോകകപ്പ് നേടിയതിനു പിന്നാലെ സ്വന്തമാക്കിയ അര്‍ജന്റീനയുടെ ഒന്നാം സ്ഥാനം മൂന്നാം സ്ഥാനത്തേക്ക് വഴിമാറും. ഈമാസം പതിനെട്ടിനാണ് ഫിഫ പുതിയ റാങ്ക് പട്ടിക പുറത്തിറക്കുന്നത്. സ്‌പെയ്ന്‍ ഒന്നാം
ഫുട്‌ബോള്‍ ലോകത്തെ ചിരവൈരികളാണ് അര്‍ജന്റീനയും ബ്രസീലും. ലോകത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഇരു ടീമുകളും ലോകകപ്പ് യോഗ്യത മത്സരത്തില്‍ തോറ്റതാണ് കായികലോകത്തെ ചര്‍ച്ചാവിഷയം. ആദ്യം അര്‍ജന്റീന തോറ്റപ്പോള്‍ തൊട്ടുപിന്നാലെ ബ്രസീലും വീണു ! ഇരു ടീമിന്റെയും ആരാധകര്‍ ഒരേവിധം നിരാശയില്‍ ! അര്‍ജന്റീന vs ഇക്വഡോര്‍ സൂപ്പര്‍താരം ലയണല്‍ മെസി ഇല്ലാതെയാണ് ഇക്വഡോറിനെതിരായ മത്സരത്തില്‍
ഫിഫ ലോകകപ്പ് 2026 യോഗ്യതാ മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെനസ്വേലയെ പരാജയപ്പെടുത്തിയെങ്കിലും അര്‍ജന്റീന ആരാധകര്‍ക്കു കണ്ണുനിറഞ്ഞു. അര്‍ജന്റീനയ്ക്കായി സ്വന്തം മണ്ണില്‍ ഫുട്‌ബോള്‍ ദൈവം സാക്ഷാല്‍ ലയണല്‍ മെസി ഇനി കളിക്കില്ലല്ലോ എന്ന സങ്കടത്തിലാണ് ആരാധകര്‍. 2026 ലോകകപ്പിനു ശേഷം മെസി രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചേക്കുമെന്നാണ് വിവരം. ലോകകപ്പ് ആകുമ്പോഴേക്കും
ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യയിലേക്കുള്ള വരവ് കാത്തിരിക്കുകയാണ് ഓരോ കായികപ്രേമിയും. മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കും പന്ത് തട്ടാന്‍ എത്തുന്നുണ്ട്. ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മെസിയുടെയും സംഘത്തിന്റെയും കേരള സന്ദര്‍ശനം. മെസിക്ക് മുന്‍പ് ഇന്ത്യയിലെത്തിയ താരങ്ങളാണ് പെലെ, മറഡോണ, റോണാള്‍ഡീനോ, എമിലിയാനോ മാര്‍ട്ടിനെസ് എന്നിവര്‍. ലോകകപ്പ് ജയിച്ച
ന്യുഡൽഹി: ഭരണഘടന അംഗീകരിക്കുന്നത് വൈകുന്ന സാഹചര്യത്തിൽ ഇന്ത്യൻ ഫുട്ബോളിന് വിലക്ക് ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി ഫിഫ. ഒക്ടോബർ 30നകം പ്രശ്നം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം വിലക്കേർപ്പെടുത്തുമെന്നും എഐഎഫ്എഫിന് അയച്ച രണ്ട് പേജുള്ള കത്തിൽ ഫിഫ വ്യക്തമാക്കി. ഇതോടെ നവംബറിൽ നടക്കാനിരിക്കുന്ന ലോകചാംപ്യന്മാരായ അർജന്റീനയുടെ ഇന്ത്യ സന്ദർശനവും ഇന്ത്യൻ സൂപ്പർ ലീഗുമെല്ലാം
കാറ്റും കോളും ഒഴിഞ്ഞു, ഫുട്‌ബോള്‍ മിശിഹ സാക്ഷാല്‍ ലയണല്‍ മെസി മലയാളക്കരയിലേക്ക്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക പ്രഖ്യാപനം കേരളത്തിലെ എല്ലാ ഫുട്‌ബോള്‍ പ്രേമികളെയും ആവേശത്തിലാഴ്ത്തുന്നു. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് ഔദ്യോഗികമായി അറിയിച്ചത്. കായിക
തിരുവനന്തപുരം: ആശങ്കകൾക്കൊടുവിൽ ആ സന്തോഷ വാർത്തയെത്തി. മെസ്സിയും ടീമും കേരളത്തിലെത്തും. ലയണൽ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം നവംബറിൽ അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. നവംബർ 10നും 18നും ഇടയിലായിരിക്കും അർജന്റീന ഫുട്ബോൾ ടീം
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് അനിശ്ചിതകാലത്തേക്ക് മാറ്റിയെന്ന വാർത്ത ഫുട്ബോൾ പ്രേമികളെ സംബന്ധിച്ചിടത്തോളം വലിയ നിരാശയുണ്ടാക്കിയതാണ്. സെപ്റ്റംബറില്‍ ആരംഭിക്കേണ്ട ഇത്തവണത്തെ സീസണ്‍ സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്നാണ് അനിശ്ചിതകാലത്തേക്ക് മാറ്റിയത്. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലുള്ള ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡവലപ്‌മെന്റ് ലിമിറ്റഡാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ നടത്തിപ്പുകാർ.
2026 ഫിഫ ലോകകപ്പിനു ഇനി ഒരു വര്‍ഷം ശേഷിക്കെ ലയണല്‍ മെസി ഇന്റര്‍ മയാമി വിട്ട് യൂറോപ്പിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുകയാണ്. ലോകകപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ് മെസി മയാമി വിടാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് വാര്‍ത്തകള്‍. ഈ അഭ്യൂഹങ്ങള്‍ക്കു ശക്തി പകരുകയാണ് മെസിയുടെ സുഹൃത്തും ബാഴ്‌സലോണ മുന്‍ താരവുമായ സെസ്‌ക് ഫാബ്രിഗാസ്. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് മെസി
കൊച്ചി: കുട്ടികൾക്ക് കളി ആസ്വദിക്കാനും അങ്ങനെ കളിയോടുള്ള സ്നേഹം വളർത്താനും സാധിക്കണമെന്ന് നിയുക്ത ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകൻ ഖാലിദ് ജമീൽ. റിലയൻസ് ഫൗണ്ടേഷൻ യൂത്ത് ഫുഡ്ബോളിന്റെ എട്ടാം എഡിഷൻ തിങ്കളാഴ്ച കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിൽ തുടക്കം കുറിച്ച അവസരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികൾക്കായുള്ള ഇന്ത്യയിലെ ഏറ്റവും വിപുലമായ ടൂർണമെന്റായ ആർ.എഫ്.വൈ മികച്ച


























