സാൻ്റിയാഗോ: ഫിഫ അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് ഫൈനലിലേക്ക് അർജന്റീന. മൊറോക്കോയും അർജന്റീനയും തമ്മിലാണ് ഫൈനലിൽ ഏറ്റുമുട്ടുക. കൊളംബിയയെ സെമി ഫൈനലിൽ മറുപടിയില്ലാത്ത ഒരു ഗോളിന് അർജന്റീന തർത്തു. അതേസമയം പെനാൽറ്റി ഷൂട്ട് ഔട്ടിൽ 5-4 യൂറോപ്യൻ ചാമ്പ്യന്മാരായ ഫ്രാൻസിനെ വീഴ്ത്തിയാണ് മൊറോക്കോ ഫൈനലിലേക്കുള്ള
കൊച്ചി: പോർച്ചുഗീസ് മുന്നേറ്റനിര താരമായ ടിയാഗോ അലക്സാണ്ടർ മെൻഡസ് ആൽവെസുമായുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി. ഏഷ്യയിലെ ഏറ്റവും ശക്തമായ ലീഗുകളിലൊന്നായ ജപ്പാനിലെ ജെ1 ലീഗിൽ നിന്നാണ് 29 വയസ്സുകാരനായ ആൽവെസ് ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഇടതു വിങ്ങിൽ അതിവേഗത്തിൽ പന്തുമായി പ്രതിരോധനിരയെ കീറിമുറിച്ച് മുന്നേറാൻ കഴിവുള്ള ടിയാഗോ ആൽവെസ്, ഒരു സെന്റർ
പനജി: കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയിൽ പ്രീ സീസൺ ക്യാമ്പിന് തുടക്കമിട്ടു. ഹെഡ് കോച്ച് ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ ഗോവയിലെ പാരാ ഗ്രൗണ്ടിലാണ് ടീം പരിശീലന സെഷനുകൾ ആരംഭിച്ചത്. മുഖ്യ പരിശീലകൻ ഡേവിഡ് കാറ്റലയും പരിശീലക സംഘവും ക്യാമ്പിനായി ഗോവയിലെത്തിയിട്ടുണ്ട്. വിദേശ താരങ്ങളായ അഡ്രിയാൻ ലൂണ, നോഹ സദൗയി, ദുസാൻ ലഗതോർ, പുതുതായി ടീമിലെത്തിയ സ്പാനിഷ് സ്ട്രൈക്കർ കോൾഡോ ഒബിയേറ്റ
കൊച്ചി: വരാനിരിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഗോവയിൽ പ്രീ-സീസൺ ക്യാമ്പിന് തുടക്കമിട്ടു. ഗോവയിലെ പാരാ ഗ്രൗണ്ടിലാണ് ടീം പരിശീലന സെഷനുകൾ ആരംഭിച്ചത്. ഹെഡ് കോച്ച് ഡേവിഡ് കാറ്റലയുടെ നേതൃത്വത്തിൽ താരങ്ങളുടെ കായികക്ഷമത വർദ്ധിപ്പിക്കുന്നതിലും ടീമിന്റെ ഏകോപനം മെച്ചപ്പെടുത്തുന്നതിലുമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
കൊച്ചി: പുതിയ സീസണ് മുന്നോടിയായി സ്പാനിഷ് സെന്റർ ഫോർവേഡ് താരമായ കോൾഡോയെ ക്ലബ്ബിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. ഒബിയേറ്റയുമായി ഒരു വർഷത്തെ കരാറാണ് ബ്ലാസ്റ്റേഴ്സ് ഒപ്പുവെച്ചിരിക്കുന്നത്. 31-കാരനായ കോൾഡോ, സ്പാനിഷ് ക്ലബ്ബായ റിയൽ യൂണിയനിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. ഈ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ സൈനിംഗ് കൂടിയാണിത്. സ്പാനിഷ് ലീഗുകളിലെ തന്റെ ഗോളടി
കൊച്ചി: വിവാദങ്ങൾ അവസാനിപ്പിച്ച് ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ കേരളത്തിലെസൗഹൃദ മത്സരത്തിന് അന്തിമ തീരുമാനമായി. അര്ജന്റീന ടീമിനൊപ്പം സൗഹൃദ മത്സരത്തിനെത്തുന്നത് ഓസ്ട്രേലിയ ആകുമെന്നാണ് റിപ്പോര്ട്ട്. ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറി. ലോക റാങ്കിംഗിൽ 25-ാം സ്ഥാനത്തുള്ള ഓസ്ട്രേലിയ ഖത്തർ ലോകകപ്പിൽ അര്ജന്റീനയുമായി ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് അർജന്റീന കളി
തിരുവനന്തപുരം: നവംബറിൽ കേരളത്തിലെത്തുന്ന അർജന്റീന ടീമിന്റെ പ്രദർശന മത്സരം കൊച്ചിയിൽ നടത്തുന്നത് സർക്കാർ പരിഗണനയിൽ. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽവെച്ച് മത്സരം നടത്താനാണ് സർക്കാർ ആലോചിക്കുന്നത്. നേരത്തെ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ മത്സരം നടത്തുമെന്നാണ് സംഘാടകർ അറിയിച്ചിരുന്നതെങ്കിലും ഇപ്പോൾ കൊച്ചിയും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സൂറിച്: ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് നിന്ന് കൂപ്പുകുത്തി അർജന്റീന. ലോകകപ്പ് വിജയത്തിന് പിന്നാലെ സ്വന്തമാക്കിയ ഒന്നാം സ്ഥാനമാണ് രണ്ട് വർഷത്തിന് ശേഷം ആദ്യമായി അർജന്റീനയ്ക്ക് നഷ്ടമായത്. അർജന്റീന മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടതോടെ സ്പെയ്ൻ ഒന്നാമതും ഫ്രാൻസ് രണ്ടാമതും എത്തി. 1875.37 പോയിന്റുകളുമായാണ് സ്പെയ്ന് ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാം സ്ഥാനത്തുള്ള
ലണ്ടന്: 2026 ലോകകപ്പിൽ മെസിയുണ്ടാകുമോ ? ഫുട്ബോള് ലോകത്ത് പടർന്നുപിടിച്ച ചോദ്യത്തിന് ഉത്തരം നല്കുകയാണ് അർജന്റീന താരം കിസ്റ്റ്യന് റൊമേറോ. തന്റെ അഭിപ്രായത്തില് മെസി മത്സരങ്ങള്ക്ക് ഫിറ്റാണ്. അദ്ദേഹം ലോകകപ്പിന് ഉറപ്പായും ടീമിനൊപ്പം ഉണ്ടാകും. അര്ജന്റെന് ടീമിലെ എല്ലാവര്ക്കും മെസിക്കൊപ്പം കളിക്കുക എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. ഫുട്ബോളിനെ സ്നേഹിക്കുന്ന എല്ലാവരും
2014 ലാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള് ക്ലബ് രൂപീകരിക്കുന്നത്. ഫുട്ബോളിനെ ലഹരിയായി കാണുന്ന ലോകമെമ്പാടുമുള്ള മലയാളികള് കേരള ബ്ലാസ്റ്റേഴ്സിനെ സ്വന്തം ടീമായി നെഞ്ചിലേറ്റി. ഐഎസ്എല്ലില് ബ്ലാസ്റ്റേഴ്സിന്റെ ഓരോ കളികള്ക്കും ലഭിച്ചിരുന്ന ആവേശം അതിന്റെ നേര്ക്കാഴ്ചയായിരുന്നു. ‘മഞ്ഞപ്പട’ എന്നാണ് കേരള ബ്ലാസ്റ്റേഴ്സ് ആരാധകര് അറിയപ്പെടുന്നത്. ട്വല്ത്ത് മെന്


























