Home Archive by category Opinion
Lead News Opinion

മണ്ഡലങ്ങളിലൂടെ…കുലുങ്ങാത്ത മലമ്പുഴയിൽ സുരേഷിനെ ഇറക്കാൻ യുഡിഎഫ്; തുടരുമെന്ന ഉറപ്പിൽ എൽഡിഎഫ്

ആരാകും വിജയിയെന്ന് മുൻകൂട്ടി പ്രവചിക്കാവുന്ന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് മലമ്പുഴ. 1965 ൽ മുതൽ തുടർച്ചയായി സിപിഎം സ്ഥാനാർഥി ജയിക്കുന്ന മണ്ഡലം. മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ തുടർച്ചയായി നാല് ടേമുകളിൽ മലമ്പുഴ എംഎൽഎയായിരുന്നു. ഇത്തവണ മലമ്പുഴ മണ്ഡലം വലിയ ചർച്ചയാകാൻ കാരണം വി.എസിന്റെ
Homepage Featured Opinion

പാലാ പിടിക്കാൻ എൽഡിഎഫിൽ നിന്ന് നിഷ ജോസ് കെ മാണി?; ആര് മത്സരിച്ചാലും തനിക്ക് കുഴപ്പം ഇല്ലെന്ന് മാണി സി കാപ്പൻ

പാലാ: കേരള കോൺഗ്രസ് എമ്മിന്റെ ഭാവി തന്നെ നിശ്ചയിക്കുന്ന പാലായിലെ ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മണ്ഡലം പിടിക്കാൻ എൽഡിഎഫിൽ നിന്ന് നിഷ ജോസ് കെ മാണി എത്തുമെന്ന് റിപ്പോർട്ട്. നേരത്തേ റോഷി അ​ഗസ്റ്റിൻ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകുമെന്നും പിന്നീട് ജോസ് കെ മാണി തന്നെ മണ്ഡലത്തിൽ എത്തുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ മണ്ഡലത്തിലെ വിവിധ പരിപാടികളിൽ ജോസ് കെ മാണിയുടെ ഭാര്യയായ നിഷ
Lead News Opinion

മണ്ഡലങ്ങളിലൂടെ…മുരളി മടങ്ങിയെത്തുന്നു; ജനപ്രിയ പരിവേഷത്തില്‍ പ്രശാന്ത്; ബിജെപിക്ക് ആര്?

വട്ടിയൂര്‍ക്കാവില്‍ ത്രികോണ പോരിനു കളമൊരുങ്ങി. എല്‍ഡിഎഫിനായി സിറ്റിങ് എംഎല്‍എ വി.കെ.പ്രശാന്ത് വീണ്ടും ജനവിധി തേടുമെന്ന് ഉറപ്പായി. വട്ടിയൂര്‍ക്കാവ് മുന്‍ എംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരനാണ് യുഡിഎഫിനായി മത്സരിക്കുക. മുരളീധരന്റെ പഴയ തട്ടകമാണ് വട്ടിയൂര്‍ക്കാവ്. 2019 ല്‍ മുരളീധരന്‍ വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് പോയതോടെയാണ് വട്ടിയൂര്‍ക്കാവ് യുഡിഎഫിനു
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ….ചേലക്കര! കുലുങ്ങാത്ത ചുവപ്പ് ഭൂമി; വീണ്ടും രമ്യ വരുമോ?

തൃശൂരിലെ ചുവപ്പ് ഭൂമിയെന്നാണ് ചേലക്കര നിയോജകമണ്ഡലം അറിയപ്പെടുന്നത്. 1996 മുതല്‍ തുടര്‍ച്ചയായി എല്‍ഡിഎഫ് ജയിക്കുന്ന മണ്ഡലം. ഇത്തവണയും സ്ഥിതി മറ്റൊന്നാകില്ലെന്നാണ് മണ്ഡലത്തിലെ സിപിഎമ്മിനുള്ള സ്വാധീനം വ്യക്തമാക്കുന്നത്. കെ.രാധാകൃഷ്ണന്‍ ലോക്‌സഭയിലേക്ക് പോയതിന്റെ ഒഴിവില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യു.ആര്‍.പ്രദീപ് ജയിച്ചത് 12,201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്. 2021 ല്‍
Lead News Opinion

മണ്ഡലങ്ങളിലൂടെ…പ്രതാപം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ്; പക്ഷേ മണലൂരിന്റെ കണക്കുകള്‍ ഇടതുറച്ച് ?

തൃശൂര്‍ ജില്ലയിലെ മണലൂര്‍ മണ്ഡലം ഒരുകാലത്ത് കോണ്‍ഗ്രസിനു അടിയുറച്ച മണ്ണായിരുന്നു. എന്‍.ഐ.ദേവസിക്കുട്ടി, വി.എം.സുധീരന്‍, റോസമ്മ ചാക്കോ, എം.കെ.പോള്‍സണ്‍ മാസ്റ്റര്‍ എന്നിങ്ങനെ കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ പ്രഗത്ഭരായ നേതാക്കള്‍ ജയിച്ചുകയറിയ മണ്ണ്. എന്നാല്‍ 2006 മുതല്‍ മണലൂരിന്റെ ചിത്രം മാറി. ഇപ്പോള്‍ ഇടതുപക്ഷം തങ്ങളുടെ ഉറച്ച സീറ്റുകളിലൊന്നായാണ് മണലൂരിനെ കാണുന്നത്.
Homepage Featured Local News Opinion

ഇരിക്കൂർ നിയമസഭാമണ്ഡലം ഇത്തവണ ആര് ജയിക്കും; പ്രതീക്ഷ കൈവിടാതെ കോൺ​ഗ്രസ്, ഇരിക്കൂർ പിടിക്കാൻ സിപിഎം?

കണ്ണൂർ: കോൺ​ഗ്രസിനെ ഏറെക്കാലമായി പിന്തുണയ്ക്കുന്ന കണ്ണൂരിലെ ഒരു മണ്ഡലമാണ് ഇരിക്കൂർ. 39 വർഷത്തോളം കെസി ജോസഫിനെ മണ്ഡലം തുണച്ചു. പിന്നീട് കെസി ജോസഫ് മാറിയപ്പോഴും കോൺ​ഗ്രസിനെ തന്നെയായിരുന്നു ഇരിക്കൂർ പിന്തുണച്ചത്. എന്നാൽ ഒരുകാലത്ത് സിപിഐഎമ്മിലെ ഇകെ നായനാർ അടക്കം മത്സരിച്ച് ജയിച്ച മണ്ഡലം കൂടിയായിരുന്നു ഇരിക്കൂർ. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ,
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ….കല്‍പ്പറ്റ ബലാബലത്തിലേക്ക്; സിപിഎം ഏറ്റെടുക്കാനും സാധ്യത, യുഡിഎഫില്‍ സിദ്ദിഖ് തന്നെ

വയനാട്: വയനാട് ജില്ലയിലെ കല്‍പ്പറ്റയില്‍ ഇത്തവണ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറിമറിയുമോ? നിലവില്‍ കോണ്‍ഗ്രസിന്റെ ടി.സിദ്ദിഖ് ആണ് കല്‍പ്പറ്റ എംഎല്‍എ. ഇത്തവണയും സിദ്ദിഖ് തന്നെയാണ് മത്സരിക്കുകയെന്ന് ഉറപ്പായി. 2021 ലെ പിണറായി തരംഗത്തിലും കല്‍പ്പറ്റയില്‍ ജയിക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് സിദ്ദിഖ് ഒരിക്കല്‍ കൂടി ജനവിധി തേടുന്നത്. മുണ്ടക്കൈ-ചൂരല്‍മല ദുരിതാശ്വാസ
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ….പാലാ കടക്കാന്‍ രണ്ടും കല്‍പ്പിച്ച് ജോസ്; കാപ്പന്‍ വിരുദ്ധ വികാരത്തില്‍ യുഡിഎഫിന് ആശങ്ക

ഗ്ലാമര്‍ പോരാട്ടമായിരിക്കും ഇത്തവണ പാലായില്‍. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഉറപ്പിച്ച് കേരള കോണ്‍ഗ്രസ് (എം) ഒരുക്കങ്ങള്‍ ആരംഭിച്ചു. ചെയര്‍മാന്‍ ജോസ് കെ മാണി പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും. ജോസിനെ സാക്ഷിയാക്കി റോഷി അഗസ്റ്റിന്‍ എംഎല്‍എയാണ് അപ്രതീക്ഷിതമായി ഈ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥ മധ്യമേഖല നയിക്കുന്നത് ജോസ് കെ മാണിയാണ്. ഈ
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ: പാലക്കാടന്‍ കാറ്റ് എങ്ങോട്ട്? സാധ്യതകള്‍

പാലക്കാട് ജില്ലയില്‍ യുഡിഎഫിനു ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലമാണ് നഗരം സ്ഥിതി ചെയ്യുന്ന പാലക്കാട് നിയമസഭാ സീറ്റ്. ബിജെപിയും വലിയ പ്രതീക്ഷകളോടെ നോക്കുന്ന മണ്ണ്. ജില്ലയില്‍ മറ്റെല്ലായിടത്തും വന്‍ മുന്നേറ്റം നടത്തുന്ന എല്‍ഡിഎഫിനു പാലക്കാട് നിയമസഭാ സീറ്റില്‍ അത്ര നല്ല ഫലമല്ല ലഭിക്കാറുള്ളത്. ഇത്തവണയും പാലക്കാട് യുഡിഎഫ് ആയിരിക്കും വലിയ മുന്നേറ്റം നടത്തുകയെന്നാണ് വിലയിരുത്തല്‍.
Homepage Featured Opinion

മണ്ഡലങ്ങളിലൂടെ: ‘ഇഞ്ചോടിഞ്ച്’ തൃശൂര്‍ പോര്; മണ്ഡലം അറിയാം

ശക്തമായ ത്രികോണ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലമാണ് തൃശൂര്‍. ബിജെപിക്ക് ആദ്യമായി ലോക്‌സഭാംഗത്തെ കിട്ടിയ മണ്ഡലത്തിന്റെ ഭാഗം. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിന്ന് 2026 ലേക്ക് എത്തുമ്പോള്‍ ഈ മണ്ഡലം ബിജെപി അത്ര അനുകൂലമാണോ? ത്രികോണ പോരിനു സാധ്യതയുണ്ടെങ്കിലും തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ ബിജെപിക്ക് കാര്യങ്ങള്‍ അനുകൂലമല്ല. എല്‍ഡിഎഫും യുഡിഎഫും തമ്മിലാകും മത്സരമെന്ന് ഉറപ്പ്.