ബെയ്ജിങ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ. ബ്രിക്സ് രാജ്യങ്ങൾക്കുമേൽ അധിക തീരുവ ചുമത്തുമെന്ന നിലപാടുമായി ട്രംപ് മുന്നോട്ട് വന്നതിനു പിന്നാലെയാണ് ശക്തമായ മറുപടിയുമായി പുടിൻ രംഗത്തെത്തിയിരിക്കുന്നത്. ബ്രിക്സ്
ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് അധിക തീരുവ ഏർപ്പെടുത്തിയ അമേരിക്കൻ നടപടിയ്ക്ക് പിന്നാലെ കൂടുതൽ കടുത്ത തീരുമാനങ്ങളുമായി മുന്നോട്ടുപോകാനൊരുങ്ങുകയാണ് അമേരിക്ക. അതിന്റെ ആദ്യപടിയെന്നോണം യൂറോപ്യൻ യൂണിയനെ സമീപിച്ചിരിക്കുകയാണ് അമേരിക്ക. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അധിക തീരുവ ചുമത്താൻ യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടിരിക്കുകയാണ് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ്
ന്യൂഡൽഹി: പരസ്പര വിശ്വാസം, ബഹുമാനം, സംവേദനക്ഷമത എന്നിവയെ അടിസ്ഥാനമാക്കി ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യയും ചൈനയും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിർത്തിയിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഇരു രാജ്യങ്ങളിലെയും പ്രതിനിധികൾ തമ്മിൽ ധാരണയുണ്ടെന്നും അദ്ദേഹം
ഇന്ത്യ- യുഎസ് ബന്ധത്തിൽ വിള്ളലുണ്ടായതിന് പിന്നാലെ പുതിയ സഖ്യചർച്ചകൾ സജീവമായി. വ്യാപര പ്രതിസന്ധി തുടരുന്നതിനിടെ ഏഴ് വര്‍ഷത്തിന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. രണ്ട് ദിവസത്തെ ജപ്പാന്‍ സന്ദര്‍ശനത്തിന് ശേഷമാണ് പ്രധാനമന്ത്രി മോദി എസ്‌സിഒ ഉച്ചകോടിക്കായി ചൈനയിലേക്കെത്തുന്നത്. ചൈനയുമായുള്ള ശക്തമായ സുഹൃദ്ബന്ധം മേഖലയെ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും
വാഷിങ്ടൺ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾക്ക് പിഴയടക്കം വലിയ ശതമാനം തീരുവ ചുമത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ തീരുമാനങ്ങൾക്ക് വൻ തിരിച്ചടി. ട്രംപ് പ്രഖ്യാപിച്ച ഭൂരിഭാഗം തീരുവകളും നിയമവിരുദ്ധമാണെന്ന് അമേരിക്കൻ അപ്പീൽ കോടതി വിധിച്ചു. അടിയന്തര അധികാര നിയമങ്ങൾ പ്രകാരം ഏകപക്ഷീയമായി തീരുവകൾ ചുമത്തിയ ഡൊണാൾഡ് ട്രംപ് തന്റെ അധികാരം ദുർവിനിയോഗം ചെയ്തു എന്ന് വാഷിംഗ്ടൺ
ടോക്കിയോ: ഇന്ത്യയുടേയും ജപ്പാന്റെയും ബഹിരാകാശ ഏജൻസികൾ സംയുക്തമായി നടത്തുന്ന ചന്ദ്രയാൻ -5 ദൗത്യത്തിന്റെ കരാറിൽ ഇരുരാജ്യങ്ങളും ശനിയാഴ്ച ഒപ്പുവച്ചു. സംയുക്ത പര്യവേക്ഷണ ദൗത്യവുമായി ബന്ധപ്പെട്ട് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയും (ഐഎസ്ആർഒ) ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസിയും (ജാക്‌സ) തമ്മിലുള്ള കരാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജപ്പാൻ സന്ദർശന വേളയിലാണ് ഒപ്പുവച്ചത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശനത്തിനായി ഇന്ന് ജപ്പാനിലെത്തും. പതിനഞ്ചാമത് ഇന്ത്യ-ജപ്പാൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി ഷിഗെരു ഇഷിബയുടെ ക്ഷണപ്രകാരമാണ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി എത്തുന്നത്. ഇന്ത്യയുടെ ദേശീയ താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള അവസരമായി ആണ് സന്ദർശനത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ഇത് പ്രാദേശികവും ആഗോളവുമായ
ന്യൂഡൽഹി: അമേരിക്ക ചുമത്തിയ അമിത നികുതിയെ നേരിടാൻ ബൃഹത് പദ്ധതികളൊരുക്കി ഇന്ത്യ. വ്യാപാരമേഖലയിലെ പ്രതിസന്ധി മറികടക്കാൻ മറ്റ് രാജ്യങ്ങളോട് കൈകോർക്കാനാണ് വാണിജ്യ മന്ത്രാലയം ഒരുങ്ങുന്നത്. ഡൊണാൾഡ് ട്രംപ് ഇന്ത്യക്ക് ഏർപ്പെടുത്തിയ 50 ശതമാനം നികുതിയുടെ ഫലമായി തൊഴിൽ മേഖലകൾക്ക് കടുത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻസ് സർക്കാരിന് മുന്നറിയിപ്പ്
വാഷിങ്ടൺ: ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്കയിൽ ഏർപ്പെടുത്തി അധിക തീരുവ ഇന്നുമുതൽ പ്രാബല്യത്തിൽ. റഷ്യയില്‍നിന്ന് എണ്ണവാങ്ങുന്നതിന്റെ പേരിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യക്കുമേല്‍ 25 ശതമാനം അധിക തീരുവ ചുമത്തിയത്. നിലവിലെ 25 ശതമാനം പകരച്ചുങ്കത്തിനൊപ്പം ഇതും ചേരുമ്പോള്‍ ഇന്ത്യയില്‍നിന്ന് യുഎസിലേക്കു കയറ്റുമതിചെയ്യുന്ന ചരക്കുകളുടെ തീരുവ 50 ശതമാനമാകും.
ന്യൂഡൽഹി: യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇന്ത്യയ്ക്കെതിരെ 50 ശതമാനം താരിഫ് പ്രഖ്യാപിച്ചതെന്ന വിചിത്ര വാദവുമായി യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ്. യുദ്ധം നിർത്തുന്നതിന് റഷ്യയെ നിർബന്ധിക്കാൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് സ്വീകരിച്ച മാർഗമാണ് ഉയർന്ന തീരുവ നടപടിയെന്നും വാൻസ് പറഞ്ഞു. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് നികുതിയേർപ്പെടുത്തിയ നടപടിയിലൂടെ