റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിയുടെ ജയിലിനുള്ളിൽ വെച്ചുണ്ടായ ദുരൂഹ മരണത്തിന് കാരണമായത് തവളയിൽ നിന്നുള്ള വിഷം ആണെന്ന് അഞ്ച് യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത വെളിപ്പെടുത്തൽ. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലൻഡ്‌സ് എന്നീ രാജ്യങ്ങളാണ് അലക്സി നവാൽനിയുടെ ശരീരത്തിൽ നിന്ന് ലഭിച്ച സാമ്പിളുകളുടെ
ഡൽഹി: ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യും. ഫെബ്രുവരി 17-ന് ആണ് സത്യപ്രതിജ്ഞ. ഇന്ത്യയിൽ നിന്ന് മോദി ഉൾപ്പെടെ 13 രാജ്യങ്ങളുടെ നേതാക്കൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പാർലമെന്‍റ് ഹൗസിന്‍റെ സതേൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ ആദ്യം എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. പിന്നീട് പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാനും കാബിനറ്റ്
ഡൽഹി: ബംഗ്ലദേശിലെ നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാനെ അഭിനന്ദിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി. താരിഖ് റഹ്മാനിലുള്ള ബംഗ്ലദേശിലെ ജനങ്ങളുടെ വിശ്വാസത്തിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് നരേന്ദ്രമോദി പറഞ്ഞു. ഷെയ്ഖ് ഹസീന പുറത്തായതിന് ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ 158 സീറ്റുകളിൽ വിജയിച്ച ബംഗ്ലദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ചെയർമാൻ കൂടിയാണ് നിയുക്ത
ഒട്ടാവ: കാനഡയിലെ സ്‌കൂളിൽ നടന്ന വെടിവെയ്പ്പിൽ അക്രമി അടക്കം 10 പേർ മരിച്ചു. 25 പേർക്ക് പരുക്കേറ്റു. ബ്രിട്ടീഷ് കൊളംബിയ മേഖലയിലെ ടംബ്ലർ റിഡ്ജ് സെക്കണ്ടറി സ്‌കൂളിലാണ് സംഭവം. കാനേഡിയൻ സമയം ഉച്ചയ്ക്ക് 1:20-ാടെയാണ് വെടിവെപ്പുണ്ടായത്. തോക്കുമായി സ്‌കൂളിലേക്കെത്തിയ അക്രമിയാണ് വെടിയുതിർത്തത്. അക്രമി ഒറ്റയ്ക്കാണോ, അതോ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ന്യൂയോർക്ക്: ഇന്ത്യൻ ഇറക്കുമതികൾക്ക് നിശ്ചയിച്ചിരുന്ന അധിക നികുതി നീക്കം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചെന്ന് റിപ്പോർട്ട്. ഇന്ത്യ യുഎസ് വ്യാപാരക്കരാറിലേക്ക് നീങ്ങിയതോടെയാണ് അമിത ചുങ്കം ഒഴിവാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. വെള്ളിയാഴ്ച ഇതിനുള്ള എക്സിക്യുട്ടീവ് കരാറിൽ ട്രംപ് ഒപ്പുവെച്ചു. 2025 ഓഗസ്റ്റ് മുതൽ റഷ്യക്കെതിരെയുള്ള
ന്യൂഡൽഹി: 2025ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 22900 ഇന്ത്യൻ പൗരന്മാരെ നാടുകടത്തിയതായി വിദേശകാര്യ മന്ത്രാലയം പാർലമെന്‍റിൽ അറിയിച്ചു. കൃത്യമായ വിസയോ രേഖകളോ ഇല്ലാത്തതിനെ തുടർന്നാണ് നടപടി. കോൺഗ്രസ് എംപി രൺദീപ് സുർജേവാല ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രാലയം ഈ കണക്കുകൾ പുറത്തുവിട്ടത്. ഏറ്റവും കൂടുതൽ പേർ നാട് കടത്തപ്പെട്ടത് അമേരിക്കയിൽ നിന്നല്ല, മറിച്ച് ഗൾഫ്
സിംഗപ്പൂർ: പാർപ്പിട മേഖലകളിൽ പ്രാവുകൾക്ക് നിരന്തരമായി തീറ്റ നൽകിയതിന് 71 -കാരിയായ ഇന്ത്യൻ വംശജയ്ക്ക് രണ്ട് ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. സിംഗപ്പൂർ വൈൽഡ് ലൈഫ് ആക്ട് പ്രകാരം ഷൺമുഖനാഥൻ ഷംല എന്ന സ്ത്രീയ്ക്കാണ് 3,200 സിംഗപ്പൂർ ഡോളർ (ഏകദേശം 2,27,556 രൂപ) പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. നാഷണൽ പാർക്ക്സ് ബോർഡ് പ്രാവുകളെ പിടികൂടാൻ നടത്തിയ നീക്കങ്ങൾ ഇവർ തടസ്സപ്പെടുത്തിയതായും
ഇന്ത്യ-യുഎസ് വ്യാപാരക്കരാർ; ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ
മോസ്കോ: ഇന്ത്യ-യുഎസുമായി വ്യാപാര കരാറിലേക്ക് കടക്കുകയാണെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം എണ്ണ വാങ്ങുന്നത് നിർത്തുന്നതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും
കാലിഫോര്‍ണിയ: എഐ വികസനത്തിന് പണമില്ല എന്ന കാരണത്താൽ 30000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെക് ഭീമൻ ഓറക്കിൾ. പ്രമുഖ അമേരിക്കന്‍ ടെക് ഭീമനായ ഓറക്കിൾ കൃത്രിമ ബുദ്ധി (എഐ) ഡാറ്റാ സെന്‍ററുകളുടെ വികസനത്തിന് പണം കണ്ടെത്തുന്നതിനായിട്ടാണ് 20,000 മുതൽ 30,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നത്. 2026-ഓടെ ക്ലൗഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി 45 മുതൽ 50 ബില്യൺ ഡോളർ വരെ
ന്യൂയോര്‍ക്ക്: യുഎസിലെ മിനിയാപൊളിസ് നഗരത്തിൽ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച 37 കാരനെ വെടിവെച്ച് കൊന്നു. സുരക്ഷാ സേനയാണ് വെടിവെച്ചത്. സംഭവത്തെത്തുടർന്ന് നഗരത്തിൽ വ്യാപക പ്രതിഷേധമുണ്ടായി. കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പ്രതിഷേധിക്കുന്നതിനിടെയാണ് യുഎസ് പൗരന് വെടിയേറ്റത്. ആയുധധാരികളായ ഉദ്യോഗസ്ഥരെ നഗരത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം


























