വാഷിങ്ടൺ: ഗസയിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാൻ വൈറ്റ് ഹൌസ് മുന്നോട്ടുവെച്ച നിർദേശങ്ങളെ സ്വാഗതം ചെയ്ത് അറബ് ഇസ്‌ലാമിക രാഷ്ട്രങ്ങൾ. ഗാസയിൽ സമാധാനം നടപ്പിലാക്കാൻ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ ശ്രമങ്ങളെ ഖത്തർ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിലൂടെ അഭിനന്ദനം അറിയിച്ചു.
കാബൂൾ: അഫ്‍ഗാനിസ്ഥാനിൽ സമ്പൂർണ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. 2021 ൽ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷമ ആദ്യമായാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുന്നത്. ഇന്റർനെറ്റ് ശരിയ നിയമ പ്രകാരം അധാർമികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ നിരോധനം ഏർപ്പെടുത്തിയത്. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് നിരോധന ഉത്തരവിറക്കിയത്. ഇന്റർനെറ്റ്
ഇസ്‌ലാമാബാദ്: ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ പാക് അധീന കാശ്മീരിൽ നടക്കുന്ന പ്രക്ഷോഭത്തിനു നേരെ വെടിവെപ്പ്. അവാമി ആക്ഷൻ കമ്മിറ്റിയിലെ സാധാരണക്കാർക്കു നേരെയാണ് പാക്കിസ്ഥാൻ സൈന്യവും ഐഎസ്‌ഐ പിന്തുണയുള്ള മുസ്ലീം കോൺഫെറൻസും വെടിവെപ്പ് നടത്തിയത്. രണ്ടു പേരുടെ മരണത്തിനിടയാക്കിയ പ്രക്ഷോഭത്തിൽ 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പ്രദേശത്ത് ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചു.
ഒട്ടാവ: ഇന്ത്യയിൽ ജയിലിൽ കഴിയുന്ന ഗുണ്ടാതലവൻ ലോറൻസ് ബിഷ്‌ണോയിയുടെ ബിഷ്‌ണോയി ഗ്യാങ്ങിനെ ഭീകരസംഘമായി പ്രഖ്യാപിച്ച് കാനഡ സർക്കാർ. ഇവരുടെ ഗ്രൂപ്പിനെ ഭീകര സംഘടനയായിട്ടാണ് ഒട്ടാവയിലെ ലിബറൽ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയെ ലക്ഷ്യമിടുന്ന തീവ്രവാദ ഗ്രൂപ്പുകളെ നിയന്ത്രിക്കാൻ ഇന്ത്യ വളരെക്കാലമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് സുപ്രധാന പ്രഖ്യാപനം എത്തുന്നത്. ഈ
വാഷിങ്ടൺ: പാക്കിസ്ഥാന്റെ ധാതുനിക്ഷേപങ്ങൾ അമേരിക്കയ്ക്കു മുന്നിൽ തുറന്നു കൊടുക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് ചർച്ചകൾ നടന്നത്. പാക്കിസ്ഥാൻ സൈനിക മേധാവി അസീം മുനീറും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയും
അയർലൻഡ്: എഐ ഉപയോഗിച്ച് ഉപയോഗിച്ച് ജോലികൾ കാര്യക്ഷമമായി ചെയ്യാമെന്ന കണക്കുകൂട്ടലിൽ മൂന്നു മാസത്തിനിടെ 11000 ത്തോളം ജീവനക്കാരെ ആക്സഞ്ചർ പിരിച്ചുവിട്ടു . ഒന്നുകിൽ എഐ അഥവാ കൃത്രിമ ബുദ്ധിയിൽ ജീവനക്കാർ പരിശീലനം നേടണം അല്ലെങ്കിൽ ജോലിയോട് വിട പറയാം എന്നാണ് കമ്പനി നിലവിലെ ജോലിക്കാരെ അറിയിച്ചിരിക്കുന്നത്. ആഗോള തലത്തിൽ ഓഗസ്റ്റ് അവസാനത്തെ കണക്കനുസരിച്ച് ആക്സഞ്ചറിൽ ജോലി
വിയറ്റ്നാം: വിയറ്റ്നാം തീരത്ത് ശക്തമായി വീശാൻ സാധ്യതയുള്ള ബുവാലോയ് ചുഴലിക്കാറ്റിന്റെ ആഘാതം കുറയ്ക്കാനായി രണ്ടര ലക്ഷത്തോളം പേരെ തീരപ്രദേശത്തു മാറ്റിയേക്കും. കാലവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പിനെ തുടർന്നാണ് നടപടി. രാജ്യത്തെ പ്രധാന സ്റ്റീൽ നിർമാണശാലകളുൾപ്പെടുന്ന ഭാഗത്തും ഒഴിപ്പിക്കൽ നടപടി ആരംഭിച്ചിട്ടുണ്ട്. വിയറ്റ്നാമിൽ ഈ വർഷമുണ്ടായ പത്താമത്തെ ചുഴലിക്കാറ്റാണിത്.
ന്യൂയോർക്ക്: കൊളംബിയൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ഗസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ്.ന്യൂയോർക്കിൽ നടന്ന പലസ്തീനനുകൂല പ്രതിഷേധ പരിപാടിയിൽ തീപ്പൊരി പ്രസംഗം നടത്തിയതിനെതിരെയാണ് നടപടി. വെള്ളിയാഴ്ച്ച പെട്രോ യുഎസിൽ ഉണ്ടായിരുന്നു. ന്യൂയോർക്കിൽ നിന്ന് കൊളംബിയൻ തലസ്ഥാനമായ ബൊഗോട്ടയിലേക്ക് അദ്ദേഹം യാത്ര തിരിച്ചതിനു ശേഷമാണ് യുഎസ് വിസ റദ്ദാക്കുന്നതായി വിവരം
ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റല്‍ ഗെഹ്‌ലോട്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി വീണ്ടും ഭീകരതയെ മഹത്വവൽക്കരിച്ചുവെന്നാണ് ഗെഹ്‌ലോട്ട് തന്റെ പ്രസ്താവനയിൽ പറഞ്ഞത്.
ന്യൂയോർക്ക്: പലസ്‍തീനിൽ ചാരപ്പണി നടത്താൻ ഇസ്രായേൽ മൈക്രോസോഫ്റ്റിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇസ്രായേലിനുള്ള സേവനങ്ങൾ നിർത്തിയാതായി അമേരിക്കൻ ടെക് കമ്പനി. ഇസ്രായേൽ സൈന്യത്തിന് നൽകിയിരുന്ന ചില സേവനങ്ങളാണ് നിർത്തലാക്കിയത്. ഗാസയിൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണത്തിനിടെ, പലസ്തീനികളെ കൂട്ടത്തോടെ നിരീക്ഷിക്കാൻ ഇസ്രായേൽ സൈന്യം


























