Home News Archive by category World (Page 18)
Homepage Featured News World

​ഗാസയിലേക്കുള്ള സഹായ കപ്പലുകൾ തടഞ്ഞ് ഇസ്രായേൽ; ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവർ കസ്റ്റഡിയിൽ

ഗാസ: പലസ്തീനെതിരെ ഇസ്രായേലിന്റെ ആക്രമണം ഏറിവരുന്ന സാഹചര്യത്തിൽ ഗാസയിലേക്ക് സഹായവുമായി എത്തിയ കപ്പലുകൾ ഇസ്രായേൽ നാവികസേന തടഞ്ഞു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തകയായ ഗ്രേറ്റ തൻബെർഗ് ഉൾപ്പടെയുള്ളവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഇതിന് പിന്നാലെ യൂറോപ്പിലെ ഗ്രീസ്, ഇറ്റലി,
News World

യുഎസ് ഗവൺമെൻറ് ഷട്ട് ഡൗൺ നീളും; ഒറ്റ ദിവസം കൊണ്ട് സമ്പദ്‌വ്യവസ്ഥയ്ക്ക് കോടികളുടെ നഷ്ടം

വാഷിങ്ടൺ: അമേരിക്കയിൽ ഗവൺമെൻറ് ഷട്ട് ഡൗൺ രണ്ടാം ദിവസത്തിലേക്ക് കടന്നു. സർക്കാർ പ്രവർത്തനങ്ങൾ ഭൂരിഭാ​ഗവും സ്തംഭിച്ച് അവസ്ഥയിലാണ്. സെനറ്റിൽ സർക്കാർ ചിലവുകൾക്കുള്ള ധന അനുമതി ബിൽ ബുധനാഴ്ച വീണ്ടും സെനറ്റിൽ പരാജയപ്പെട്ടതോടെയാണ് അടച്ചുപൂട്ടൽ നീളുന്നത്. ഷട്ട് ഡൗണിന്റെ ആദ്യ ദിവസം കൊണ്ട് തന്നെ കോടികളുടെ നഷ്ടം സംഭവിച്ചു. അടച്ചുപൂട്ടലിനെ തുടർന്ന് അമേരിക്കയിലെ ഏകദേശം ഏഴ് ലക്ഷം സർക്കാർ
Homepage Featured News World

പിഒകെയിൽ പ്രക്ഷോഭം തുടരുന്നു; സൈനികനടപടി, പാക്കിസ്ഥാനിൽ ബുധനാഴ്ച്ച കൊല്ലപ്പെട്ടത് 8 പേർ

ഡൽഹി: പാക് അധീന കാശ്മീരിൽ പ്രക്ഷോഭം മൂന്നാം ദിവസവും തുടരുന്നതിനിടെ എട്ട് പേർ പ്രദേശത്ത് കൊല്ലപ്പെട്ടു. സൈനിക നടപടിയിലാണ് ബുധനാഴ്ച്ച എട്ട് സിവിലിയൻമാർക്ക് ജീവൻ നഷ്ടപ്പെട്ടത്. മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടുന്നുവെന്ന് ആരോപിച്ചാണ് പ്രക്ഷോഭമാരംഭിച്ചത്. ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി(ജെഎഎസി)യുടെ നേതൃത്വത്തിലാണ് പ്രക്ഷോഭമാരംഭിച്ചത്. ബുധനാഴ്ച്ച കൊല്ലപ്പെട്ട എട്ടുപേരിൽ നാലുപേർ
Lead News News World

അടച്ചിടുന്നു അമേരിക്ക; സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്തംഭിച്ചു, ജീവനക്കാർ ശമ്പളമില്ലാതെ അവധിയിലേക്ക്

ഫെഡറൽ സർക്കാരിന് പണം ചെലവഴിക്കാൻ നിയമപരമായ അനുമതി ലഭിക്കാത്തപ്പോഴാണ് അമേരിക്കയിൽ ഗവൺമെന്റ് ഷട്ട്ഡൗൺ സംഭവിക്കുന്നത്.  പ്രതിനിധി സഭയും സെനറ്റും അടങ്ങുന്ന കോൺഗ്രസിലെ നിയമനിർമ്മാതാക്കൾ സമയപരിധിക്ക് മുമ്പ് ഒരു ബജറ്റിലോ താൽക്കാലിക ഫണ്ടിംഗ് പദ്ധതിയിലോ യോജിക്കാത്തതാണ് ഈ സ്ഥിതിയ്ക്ക് കാരണം. നിയമനിർമാണ സഭയുടെ അംഗീകാരമില്ലാതെ സർക്കാരിന് പണം ചെലവഴിക്കുക സാധ്യമല്ല. ഇതോടെ
Homepage Featured News World

നൊബേൽ സമ്മാനം കിട്ടിയേ തീരൂ, ഇല്ലെങ്കിൽ രാജ്യത്തിന് അപമാനം; ഡോണൾ‌ഡ് ട്രംപ്

വാഷിങ്ടൻ: നൊബേൽ സമ്മാനം ലഭിച്ചേ മതിയാകു എന്ന് വാശിപിടിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ഏഴു രാജ്യാന്തര സംഘർഷങ്ങൾ അവസാനിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ തനിക്ക് നൊബേൽ സമ്മാനം ലഭിക്കണമെന്നും ഇല്ലെങ്കിൽ അതു തന്റെ രാജ്യത്തിന് അപമാനമാകുമെന്നും ഡോണൾഡ് ട്രംപ്. ചൊവ്വാഴ്ച ഗാസയിൽ ഇരുപതിന സമാധാന പദ്ധതി പ്രഖ്യാപിച്ചതിന് ശേഷമാണ് ട്രംപ് വീണ്ടും സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനായി
Homepage Featured India News World

ട്രംപിന്റെ സമാധാന പദ്ധതി; മോദിയുടെ നിലപാടിൽ പ്രതീക്ഷ, ഗാസ പുനർനിർമാണത്തിൽ ഇന്ത്യ പങ്കു വഹിക്കണമെന്ന് ഇസ്രായേൽ അംബാസിഡർ

ഡൽഹി: ​ഗാസയുടെ പുനർ നിർമാണത്തിൽ ഇന്ത്യയ്ക്ക് പങ്കുവഹിക്കാൻ കഴിയുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അബാസിഡർ റൂവൻ അസർ. മേഖലയിലെ ജനങ്ങൾക്ക് സമാധാനവും സുസ്ഥിര ഭാവിയും നൽകുന്നതിൽ ഇന്ത്യയ്ക്ക് നൽകാൻ കഴിയുന്ന സംഭാവനയെക്കുറിച്ചും റൂവൻ അസർ പ്രതീക്ഷ പ്രകടിപ്പിച്ചു. ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച ​ഗാസ സമാധാന പദ്ധതിയിൽ ഇന്ത്യയുടെ നിലപാടിനെ ഇസ്രായേൽ സ്വാ​ഗതം ചെയ്തു. സമാധാനം,
Homepage Featured News World

ഫിലിപ്പീൻസിൽ വീണ്ടും ഭൂചലനം; മരണം 27, നൂറുകണക്കിന് ആളുകൾക്ക് പരുക്ക്

ബോഗോ: ഫിലിപ്പിൻസിനെ കണ്ണീരിലാഴ്ത്തി വീണ്ടും ഭൂചലനം. ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ 27 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് ആളുകൾക്ക് പരുക്കേറ്റതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തീരദേശ നഗരമായ ബോഗോയില്‍നിന്ന് 17 കിലോമീറ്റര്‍ വടക്കുകിഴക്കായാണ്‌ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) അറിയിച്ചു. ഭൂചലനത്തിന്റെ
Lead News News World

യുഎസിൽ ഗവൺമെൻറ് ഷട്ട് ഡൗൺ; സർക്കാർ ധനവിനിയോ​ഗ ബിൽ പാസാക്കിയില്ല

വാഷിങ്ടൺ: അമേരിക്ക അടച്ചുപൂട്ടലിലേക്ക് എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാർ ചിലവുകൾക്കുള്ള ധനവിനിയോ​ഗ ബിൽ പാസാക്കാനാകാതെ വന്നതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നത്. ഇന്ത്യൻ സമയം രാവിലെ ഒമ്പതരയോടെ അമേരിക്കയിലെ എല്ലാ സർക്കാർ സേവനങ്ങളും സ്തംഭിക്കും. അവശ്യ ലർവീസുകൾ മാത്രമാകും പ്രവർത്തിക്കുക. താൽകാലിക അവധിയിൽ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചു വിടുമെന്ന്
News World

പാകിസ്താനിൽ സ്‌ഫോടനം; പൊട്ടിത്തെറി സൈനിക ആസ്ഥാനത്തിന് സമീപം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ക്വറ്റയിൽ തിരക്കേറിയ തെരുവിൽ സ്‌ഫോടനം. സംഭത്തിൽ പത്ത് പേർ കൊല്ലപ്പെടുകയും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബലൂചിസ്താൻ ആരോഗ്യ മന്ത്രി സ്ഥിരീകരിച്ചു.ക്വറ്റയിലെ സർഗൂൺ റോഡിൽ സ്ഥിതിചെയ്യുന്ന പാകിസ്ഥാൻ അർധസൈനിക വിഭാഗമായ ഫ്രണ്ടിയർ കോർപ്സ് (എഫ്.സി) ആസ്ഥാനത്തിന് സമീപത്താണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനത്തിന്റെ ശക്തിയിൽ സമീപത്തെ
Homepage Featured News World

ലണ്ടനിൽ ​ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം: ശക്തമായി അപലപിച്ച് ഇന്ത്യൻ ഹൈക്കമ്മീഷൻ

ലണ്ടൻ: ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ഗാന്ധി ജയന്തിക്ക് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് ​ഗാന്ധിജിയുടെ വെങ്കല പ്രതിമയ്ക്ക് നേരെ ഇന്ത്യ വിരുദ്ധ വാക്കുകൾ എഴുതിയും പ്രതിമയിൽ പെയിന്റെടിച്ചും വികൃതമാക്കിയത്. ആക്രമണത്തിൽ പ്രമയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിഷയത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ