Home News Archive by category World (Page 16)
Homepage Featured News World

​ഗാസ യുദ്ധം: യുദ്ധവിരാമ ചർച്ചയിൽ ആറ് ഉപാധികൾ മുന്നോട്ട് വച്ച് ഹമാസ്

ഗാസ: ഇസ്രായേൽ ഗാസ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇരുപതിന സമാധാന പദ്ധതിയിലെ നിർദ്ദേശങ്ങൾ മുൻനിർത്തി കെയ്‌റോയിൽ നടക്കുന്ന ചർച്ചയിൽ ഉപാധികൾവെച്ച് മുന്നോട്ടുവെച്ച് ഹമാസ്. ചർച്ചയിൽ ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ടുവെച്ചിട്ടുള്ളത്. ഇതിൽ പ്രധാന ഉപാധി ഇസ്രയേൽ
Homepage Featured News World

ഗാസയിലെ യുദ്ധം അവസാനിപ്പിക്കരുത്; ഇസ്രായേൽ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷം രം​ഗത്ത്

​ടെൽ അവീവ്: ​ഗാസയിൽ യുദ്ധം അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഇസ്രായേൽ മന്ത്രിസഭയിലെ തീവ്ര വലതുപക്ഷ പാർട്ടികൾ രം​ഗത്തു വന്നു. ​ഗാസയിലെ നടപടികൾ നിർത്തിയാൽ ബഞ്ചമിൻ നെതന്യാഹുവിന്റെ സർക്കാരിനുള്ള തങ്ങളുടെ പിന്തുണ പിൻവലിക്കുമെന്ന് ഇസ്രായേലിലെ ദേശീയ സുരക്ഷാമന്ത്രി ഇറ്റാമർ ബെൻ ​ഗ്വിർ പറഞ്ഞു. ഒരു തരത്തിലും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതി അം​ഗീകരിക്കില്ലെന്നാണ്
Lead News News World

ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്; ക്വാണ്ടം മെക്കാനിക്സിന് വീണ്ടും അംഗീകാരം

ന്യൂഡൽഹി: ഇത്തവണത്തെ ഭൗതിക ശാസ്ത്ര നൊബേൽ മൂന്ന് പേര്‍ക്ക്. ജോൺ ക്ലാർക്, മൈക്കൾ എച്ച് ഡെവോറെറ്റ്, ജോൺ എം മാർട്ടിനിസ് എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. മാക്രോസ്കോപ്പിക് ക്വാണ്ടം മെക്കാനിക്കൽ ടണ്ണലിംഗും ഇലക്ട്രി സെർക്യൂട്ടിലെ ഊ‌ർജ്ജ ക്വാണ്ടൈസേഷനും കണ്ടുപിടിച്ചതിനാണ് പുരസ്കാരം. മൂവരും കാലിഫോർണിയ സർവകലാശാലയുടെ ഭാഗമായിരുന്നപ്പോൾ നടത്തിയ ഗവേഷണത്തിനാണ് അംഗീകാരം. റോയൽ സ്വീഡിഷ്
Homepage Featured News World

വാഹനത്തിൽ മയക്കുമരുന്നെന്ന് സംശയിച്ച് അറസ്റ്റ്; യുഎസിൽ ഇന്ത്യൻ വംശജന് നാടുകടത്തൽ ഭീഷണി

വാഷിങ്ടൺ: യുഎസിലെ ആർക്കൻസോയിൽ താമസിക്കുന്ന ഇന്ത്യൻ വംശജന് നാടുകടത്തൽ ഭീഷണി. തന്റെ വാഹനത്തിലുണ്ടായിരുന്ന പെർഫ്യൂം കുപ്പിയെ മയക്കുമരുന്നെന്ന് തെറ്റുദ്ധരിച്ച് യുഎസിൽ അറസ്റ്റിലായ കപിൽ രഘുവാണ് നാടുകടത്തൽ ഭീഷണി നേരിടുന്നത്. ഇക്കഴിഞ്ഞ മേയ് മാസത്തിലായിരുന്നു വാഹന പരിശോധനയ്ക്കിടെ രഘുവിനെ അറസ്റ്റ് ചെയ്തത്. വാഹനത്തിലുണ്ടായിരുന്ന ഒരു പെര്‍ഫ്യൂമിന്റെ കുപ്പിയാണ് ഇദ്ദേഹത്തിന് കെണിയായത്.
Homepage Featured News World

പാക്കിസ്ഥാൻ വ്യവസ്ഥാപിതമായ വംശഹത്യ നടത്തുന്ന രാജ്യം; 1971 ഓർമ്മിപ്പിച്ച് ഇന്ത്യയുടെ യുഎൻ അംബാസിഡർ

ന്യൂയോർക്ക് : വ്യവസ്ഥാപിതമായ വംശഹത്യ നടത്തുന്ന രാജ്യമാണെന്നും തെറ്റുദ്ധാരണകളും അതിശയോക്തികളും കൊണ്ട് ലോകത്തിന്റെ ശ്രദ്ധതിരിക്കാനാണ് അവരുടെ ശ്രമമെന്നും ഇന്ത്യയുടെ യുഎൻ അംബാസിഡർ. സ്വന്തം രാജ്യത്തെ ജനങ്ങളെ ബോംബ് വർഷിച്ച് കൊല്ലുന്നവരാണ് അവരെന്നും യുഎൻ അംബാസിഡർ പർവതനേനി ഹരീഷ് പറഞ്ഞു. ‘സ്ത്രീകള്‍, സമാധാനവും സുരക്ഷയും’ എന്ന വിഷയത്തില്‍ യുഎൻ സുരക്ഷാ കൗൺസിലിൽ നടന്ന
Homepage Featured News World

‌ട്രംപിന്റെ ഭീഷണിക്ക് പുല്ലുവില; റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് എണ്ണ ഒഴുക്ക് തുടരുന്നു

മുംബൈ: അമേരിക്ക നിരന്തരം ഭീഷണി മുഴക്കിയിട്ടും റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് അസംസ്കൃത എണ്ണ ഒഴുകുന്നത് തുടരുകയാണ്. സെപ്റ്റംബർ മാസത്തിലും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ റഷ്യയാണ് മുന്നിൽ നിൽക്കുന്നത്. എന്നാൽ, ആഗോളതലത്തിൽ എണ്ണനീക്കം സംബന്ധിച്ച കണക്കുകൾ വിശകലനം ചെയ്യുന്ന കെപ്ലറിന്റെ റിപ്പോർട്ട് പ്രകാരം ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്റ്റംബറിൽ ഇറക്കുമതിയിൽ നേരിയ
Lead News News World

ഇസ്രായേൽ പലസ്തീൻ യുദ്ധം: സമാധാന ചർച്ചകൾക്ക് തുടക്കമായി

ന്യൂഡൽഹി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവച്ച ഇരുപതിന സമാധാന പദ്ധതിയിൽ അന്തിമ ധാരണയിലെത്താൻ ഇസ്രായേലും ഹമാസും ചർച്ച തുടങ്ങി. ഇരു വിഭാ​ഗങ്ങളും ഈജിപ്ഷ്യൻ നഗരമായ ഷാം എൽ-ഷൈഖിൽ അനൗദ്യോഗിക ചർച്ചകൾക്ക് തുടക്കമിട്ടു. പലസ്തീൻ തടവുകാരെ മോചിപ്പിക്കുകയും ഒപ്പം ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുന്നതിനും വേണ്ടിയുള്ള ചർച്ചയാണ്
Homepage Featured News World

500 മില്യൺ യുഎസ് നിക്ഷേപം; അപൂർവ ധാതുക്കൾ കയറ്റിയയച്ച് പാക്കിസ്ഥാൻ

ഡൽഹി: പാക്കിസ്ഥാനിൽ നിന്ന് യുഎസിലേക്കുള്ള ആദ്യ ധാതു കയറ്റുമതിക്ക് തുടക്കമായി. 500 മില്യൺ ഡോളർ നിക്ഷേപിക്കാൻ യുഎസ് സ്ട്രാറ്റജിക്കൽ മെറ്റൽസ് എന്ന കമ്പനി പാക്കിസ്ഥാന്റെ സൈനിക എൻജിനീയറിങ് വിഭാ​ഗമായ ഫ്രോണ്ടിയർ വർക്ക്സ് ഓർഗണൈസേഷനുമായി ധാരണാപത്രം ഒപ്പു വെച്ചിരുന്നു. ഇതുപ്രകാരമാണ് പാക്കിസ്ഥാൻ ധാതുക്കളുടെ ആദ്യ സാമ്പിൾ യുഎസിലേക്ക് കയറ്റുമതി ചെയ്തത്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി
Homepage Featured News World

2025 ലെ വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്; പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ് നൊബേൽ

ന്യൂഡൽഹി: 2025ലെ നൊബേൽ സമ്മാന പ്രഖ്യാപനത്തിന് തുടക്കമായി. ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ സമ്മാനത്തിന് മൂന്ന് പേരാണ് അര്‍ഹരായത്. മേരി ഇ ബ്രൻകോവ്, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സാകാഗുച്ചി എന്നിവർ വൈദ്യശാസ്ത്ര നൊബേലിന് അര്‍ഹരായി. സമ്മാനം ലഭിച്ചിരിക്കിന്നത് പെരിഫറൽ ഇമ്മ്യൂൺ ടോളറന്‍സിനെ പറ്റിയുള്ള ഗവേഷണത്തിനാണ്. സിയാറ്റിലിനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിയിലെ ഗവേഷകയാണ് മേരി ഇ
News World

പലസ്തീൻ ജനതയുടെ വംശഹത്യ തുടങ്ങിയിട്ട് നാളെ രണ്ട് വർഷം

​ഗാസ: ലോകത്തെ മനുഷ്യരുടെയാകെ ഉള്ളു നീറ്റിയ മഹാ യുദ്ധങ്ങളിൽ ഒന്നായ ഇസ്രായേൽ-ഗാസ യുദ്ധത്തിന് നാളെ രണ്ട് വർഷം തികയുന്നു. ​ഗാസയിലെ ആകാശം ഇനിയെങ്കിലും സമാധാനത്താൽ നിറയും എന്നാണ് പലസ്തീൻ ജനതയുടെ പ്രതീക്ഷ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന സമാധാന പദ്ധതിയിലാണ് ലോകമൊന്നാകെ പ്രതീക്ഷ വച്ചിരിക്കുന്നത്. സമാധാന പദ്ധതി ഭാ​ഗികമായി മാത്രമേ ഹമാസ് അം​ഗീകരിച്ചിട്ടുള്ളു.