Home News Archive by category World (Page 15)
Homepage Featured News World

ഇസ്രായേൽ – ഹമാസ് വെടിനിർത്തൽ കരാർ നാളെ ഒപ്പിടും; യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും

കയ്‌റോ: ഇസ്രായേൽ – പലസ്തീൻ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാ​ഗമായുള്ള വെടിനിർത്തൽ കരാറിൽ ഇരു രാജ്യങ്ങളും നാളെ ഒപ്പുവെയ്ക്കും. വെടിനിർത്തലിന്റെ ആദ്യഘട്ടം പ്രാബല്യത്തിൽ വന്നതോടെ ഇസ്രായേൽ സൈന്യം ഗാസയിൽനിന്നും പിന്മാറിത്തുടങ്ങി. ​ഗാസയിൽ സമാധാനം എത്തുന്നതോടെ ആക്രമണങ്ങളെ തുടർന്ന് ഗാസയിൽ നിന്നും
Homepage Featured News World

​ഗാസ സമാധാനത്തിലേക്ക്; ഇസ്രായേൽ ഭാ​ഗികമായി പിൻമാറി, ഹമാസിന്റെ കൈവശമുള്ള ബന്ദികൾ മോചിതരായേക്കും

ടെൽ അവീവ്: ​ഗാസയിൽ നിന്ന് ഭാ​ഗികമായി പിൻമാറുന്നുവെന്ന് അറിയിച്ച് ഇസ്രായേൽ. ഇതിനുള്ള വെടി നിർത്തൽ കരാർ നിലവിൽ വന്നു. യുഎസ് മുന്നോട്ടു വെച്ച സമാധാന പദ്ധതിയുടെ ഭാ​ഗമായാണ് ഇസ്രായേൽ സൈന്യത്തിന്റെ പിൻമാറ്റം. കരാറനുസരിച്ച് ഹമാസ് ജീവിച്ചിരിക്കുന്ന എല്ലാ ബന്ദികളേയും ഇസ്രായേലിന് കൈമാറും. മരിച്ചവരുടെ മൃതദേഹങ്ങളാകും കൈമാറുക. 48 ബന്ദികളിൽ 20 പേരെ കൈമാറും. മരിച്ച 28 പേരുടെ
Homepage Featured News World

വാട്ട് എബൗട്ട് ദിസ് ഹീറോ; നൊബേൽ പ്രൈസ് കിട്ടാത്തതിൽ ട്രംപിന് ട്രോളുകളുടെ പെരുമഴ

നോർവേ: സമാധാനത്തിനുള്ള നൊബേൽ സമ്മാനം ജനാധിപത്യ പ്രവർത്തക മരിയ കൊറീന മച്ചാഡോയ്ക്കെന്ന പ്രഖ്യാപനം പുറത്തു വന്ന നിമിഷം മുതൽ ട്രോളു കിട്ടിയിരിക്കുന്നത് മറ്റൊരാൾക്കാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപിന്. ‘ഐ വാണ്ട് നൊബേൽ..’ (നൊബേൽ എനിക്കുവേണം..) എന്ന് പറഞ്ഞ് കരയുന്ന കുഞ്ഞായാണ് ചിലർ ട്രംപിനെ ചിത്രീകരിക്കുന്നത്. മറ്റു ചിലരാകട്ടെ സമാധാന പുരസ്കാരത്തെക്കുറിച്ചുള്ള നൊബേലിന്റെ
Lead News News World

ഇറാനിയൻ എണ്ണക്കച്ചവടത്തിൽ പങ്ക്; ഇന്ത്യൻ പൗരന്മാർ ഉൾപ്പെടെ 50 സ്ഥാപനങ്ങൾക്ക് അമേരിക്കൻ ഉപരോധം

ന്യൂഡൽഹി: ഇന്ത്യയ്ക്കെതിരെ കടുത്ത നടപടിയുമായി അമേരിക്ക. വ്യക്തികളും ഇന്ത്യൻ കമ്പനികളും ഉൾപ്പടെ ഏകദേശം 50 സ്ഥാപനങ്ങൾക്കാണ് അമേരിക്കയുടെ ഉപരോധം . ഇറാനിൽ നിന്നുള്ള എണ്ണ, വാതകം എന്നിവയ്ക്ക് ആഗോള വിപണി ഉറപ്പാക്കിയതിൻ്റെ പേരിലാണ് ഉപരോധം പ്രഖ്യാപിച്ചത്. ഇറാന്റെ ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യൻ പൗരന്മാർക്കും കമ്പനികൾക്കും എതിരെയടക്കമാണ് യുഎസ് ട്രഷറി
Lead News News World

വീണ്ടും കൊവിഡ് 19; രോഗബാധ തടയാൻ മാസ്‌ക് നിർബന്ധമാക്കി കാലിഫോർണിയയിലെ സൊനോമ കൗണ്ടി

കാലിഫോർണിയ: അമേരിക്കയിൽ വീണ്ടും കൊവിഡ് 19 ഭീഷണി. പനി വ്യാപനം കൂടുതലായതിനെ തുടർന്ന് കാലിഫോർണിയ സംസ്ഥാനത്തുള്ള പ്രധാന നഗരമായ സൊനോമ കൗണ്ടിയിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. നവംബർ 1 മുതൽ 2026 മാർച്ച് 31 വരെയാണ് മാസ്‌ക് നിർബന്ധമാക്കിയത്. കെഎൻ95, കെഎൻ94, എൻ95 മാസ്കുകളാണ് ഉപയോഗിക്കേണ്ടത്. മറ്റുള്ളവ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. മുതിർന്നവർക്കും കാൻസർ
Lead News News World

സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു; ലാസ്നോ ക്രസ്നഹോർക്കൈ ജേതാവ്

2025 ലെ സാഹിത്യ നൊബേൽ പ്രഖ്യാപിച്ചു. ഹം​ഗേറിയൻ എഴുത്തുകാരൻ ലാസ്നോ ക്രസ്നഹോർക്കൈക്കാണ് പുരസ്കാരം. നോവലിസ്റ്റും കഥാകൃത്തുമായ ലാസ്നോയുടെ ആദ്യ നോവൽ പുറത്തുവന്നത് 1985 ലാണ്. അപ്പോക്കലിപ്റ്റിക് ഭീകരതയ്ക്കിടയിൽ, കലയുടെ ശക്തിയെ വീണ്ടും വർദ്ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ ശക്തവും ദീർഘവീക്ഷണമുള്ളതുമായ പ്രവർത്തനത്തിന് ലാസ്നോ ക്രസ്നഹോർക്കൈക്ക് 2025 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം
Homepage Featured India News World

ട്രംപിന്റെ സമാധാന കരാർ; ഗാസയക്ക് ആശ്വാസം നൽകും, നെതന്യാഹുവിന്റേത് ശക്തമായ നേതൃത്വമെന്നും മോദി

ഡൽഹി: ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാർ ​ഗാസയിലെ ജനങ്ങൾക്ക് ആശ്വാസം നൽകുമെന്ന് നരേന്ദ്ര മോദി പറഞ്ഞു. ഇത് ​ഗാസയ്ക്ക് സഹായമാകുമെന്നും ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്നും മോദി കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെ ആയിരുന്നു മോദിയുടെ പ്രതികരണം. പ്രസിഡന്റ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടത്തെക്കുറിച്ചുള്ള കരാറിനെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ
Homepage Featured News World

സമാധാനം പുനഃസ്ഥാപിക്കാനുള്ള ആദ്യഘട്ടം ലോകത്തിനു പ്രതീക്ഷയേകുന്നു; ഈജിപ്തില്‍ സംഭവിക്കുന്നത്

ഇസ്രയേല്‍ – ഹമാസ് യുദ്ധക്കെടുതിക്ക് അയവുവരുമെന്ന സൂചനയാണ് ഈജിപ്ത്തില്‍ നിന്നു കേള്‍ക്കുന്നത്. സമാധാന ശ്രമങ്ങള്‍ക്കായുള്ള ആദ്യഘട്ടം വിജയകരമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നു. ഒപ്പം ലോക രാജ്യങ്ങളും ഇസ്രയേല്‍-ഹമാസ് ബന്ധത്തില്‍ ഇനിയുണ്ടാകുന്ന സംഭവവികാസങ്ങളെ ഗൗരവത്തോടെ നോക്കികാണും. ഇരു കൂട്ടരും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഈജിപ്ത്തില്‍ വെച്ച്
Lead News News World

രസതന്ത്ര നൊബേൽ മൂന്നു പേർക്ക്; മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം

സ്റ്റോക്ക് ഹോം: 2025 ലെ രസതന്ത്ര നൊബേൽ മൂന്നു പേർക്ക്. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവരാണ് പുരസ്‌കാര ജേതാക്കള്‍. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിംവര്‍ക്കുകളുടെ വികസനത്തിനാണ് പുരസ്‌കാരം ലഭിച്ചത്. മരുഭൂമിയിലെ വായുവിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കാൻ കഴിയുന്ന തന്മാത്രകളാണ് മെറ്റൽ ഓര്​ഗാനിക് ഫ്രെയിംവർക്കുകൾ. മരുഭൂമിയിലെ വായുവിൽ നിന്ന് ജലം
Homepage Featured News World

യുക്രെയ്ൻ – റഷ്യ യുദ്ധം; റഷ്യൻ സേനയിലെ ഇന്ത്യൻ യുവാവിനെ പിടികൂടി

കീവ്: യുക്രെയ്ൻ – റഷ്യ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരനെ പിടികൂടിയതായി യുക്രൈൻ. ഗുജറാത്തിലെ മോർബി സ്വദേശിയായ 22 വയസസുകാരൻ സാഹിൽ മുഹമ്മജ് ഹുസ്സൈൻ എന്ന വ്യക്തിയെയാണ് പിടികൂടിയത്. യുക്രെയിൻ ഇയാളെ പിടികൂടിയെന്നും ചോദ്യം ചെയ്യലിൽ ഇന്ത്യക്കാരനാണ് എന്നാണ് അവകാശപ്പെടുന്നതെന്നും അറിയിച്ചു. യുക്രൈൻ സേനയെ ഉദ്ധരിച്ച് യുക്രെയ്ൻ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട്