ഗാസ: സമാധാന കരാറിൻന്റെ ഭാഗമായി ഹമാസ് പിടിയിലുണ്ടായിരുന്ന ഇസ്രായേലികളെ മോചിപ്പിക്കാനാരംഭിച്ച് ഹമാസ്. ആദ്യ ഘട്ടത്തിൽ ഏഴ് ബന്ദികളെ മോചിപ്പിച്ച് റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറി. ഇന്ന് 20 പേരെയാണ് ഹമാസ് മോചിപ്പിക്കുക. ഇവരുടെ പേരു വിവരങ്ങൾ ഇസ്രായേലിന് കൈമാറിയിട്ടുണ്ട്. ഹമാസ് പിടിയിൽ മരിച്ചവരുടെ
ഇസ്രയേലി ബന്ദികളെ ഹമാസ് മോചിപ്പിച്ചതോടെ ലോകം മുഴുവന്‍ വലിയ പ്രതീക്ഷയിലാണ്. ഇസ്രയേല്‍-ഹമാസ് യുദ്ധത്തിനു പൂര്‍ണമായി അവസാനം കാണുമെന്നതിന്റെ ആദ്യഘട്ടമായാണ് ലോക രാജ്യങ്ങള്‍ ഇതിനെ കാണുന്നത്. 2023 ഒക്ടോബര്‍ ഏഴിലെ മിന്നലാക്രമണത്തിന് പിന്നാലെ ബന്ദികളാക്കിക്കൊണ്ടു പോയവരില്‍ ജീവനോടെ ശേഷിച്ച 20 ബന്ദികളെയാണ് ഗാസ സമാധാന പദ്ധതി പ്രകാരം ഹമാസ് മോചിപ്പിച്ചിരിക്കുന്നത്. ഇവരില്‍ ഏഴുപേരെ
വാഷിങ്ടൺ: ഇസ്രയേൽ–ഹമാസ് യുദ്ധം അവസാനിച്ചതായി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഗാസയിൽ നിലവിലുള്ള വെടിനിർത്തൽ കരാർ തുടരുമെന്നും ട്രംപ് അറിയിച്ചു. യുദ്ധകാലത്ത് അതുല്യമായ നേതൃത്വമാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കാഴ്ചവെച്ചതെന്നും “യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രി”യെന്ന പദവി അദ്ദേഹം അർഹിക്കുന്നതാണെന്നും ട്രംപ് പ്രശംസിച്ചു. ഇന്ത്യ–പാകിസ്ഥാൻ യുദ്ധം
ഇസ്ലാമാബാദ്: അഫ്ഗാൻ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ 200 താലീബാൻ സൈനികരെ വധിച്ചതായി അവകാശവാദവുമായി പാക്കിസ്ഥാൻ. 23 പാക് സൈനികരും കൊല്ലപ്പെട്ടതായി പാക്കിസ്ഥാൻ പറഞ്ഞു. എന്നാൽ 58 പാക് സൈനികരെയാണ് വധിച്ചതെന്നാണ് അഫ്ഗാൻ ഭരണകൂടം പറയുന്നത്. അഫ്ഗാനിസ്താനിലെ താലിബാനും തെഹ്‌രീകെ താലിബാന്‍ പാകിസ്താന്‍(ടിടിപി) എന്ന പാക്കിസ്ഥാനിലെ താലീബാൻ അനുകൂല സംഘടനയുമാണ് അതിർത്തിയിൽ പ്രകോപനമില്ലാതെ
കാബൂൾ: പാകിസ്ഥാൻ–അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ ശനിയാഴ്ച കനത്ത സായുധ ഏറ്റുമുട്ടലുണ്ടായി. ഇരുപക്ഷത്തും നിരവധി സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. അഫ്ഗാൻ മണ്ണിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയെന്നാരോപിച്ചാണ് താലിബാൻ സേന തിരിച്ചടിക്ക് ഇറങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച അഫ്ഗാൻ തലസ്ഥാനമായ കാബൂളിലും രാജ്യത്തിന്റെ തെക്കുകിഴക്കൻ ഭാഗത്തും ഉണ്ടായ മൂന്ന് സ്ഫോടനങ്ങൾക്ക് പിന്നിൽ
വാഷിങ്ടൺ: ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് എഴുതിയ കത്തിലെ ആവശ്യം പരിഗണിച്ച് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ 24 മണിക്കൂറിനിടെ എട്ട് കുഞ്ഞുങ്ങളെ അവരുടെ കുടുംബങ്ങളിലെത്തിച്ചു. റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് അഭയാർത്ഥികളായി റഷ്യയിലെത്തിയ കുട്ടികളെയാണ് റഷ്യയുടേയും യുക്രൈനിന്റെയും അധികൃതർ ചേർന്ന് അവരുടെ വീടുകളിലെത്തിച്ചത്. അലാസ്‌കയിലെ ഉച്ചകോടി ചർച്ചകൾക്കിടയിൽ പ്രസിഡന്റ്
ന്യൂയോർക്ക്: സ്റ്റാർലിങ്കിന്റെ ഉപഗ്രഹങ്ങളിൽ ചിലത് ഭൂമിയിലേക്ക് പതിക്കുന്നതായും അന്തരീക്ഷത്തിൽ വെച്ച് കത്തുന്നതായും റിപ്പോർട്ട്. പ്രവർത്തന രഹിതമായി വീഴുന്ന ഈ കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിയുടെ അന്തരീക്ഷത്തെ കുറച്ചൊന്നുമല്ല മലിനമാക്കുന്നതെന്നാണ് ഗവേഷകർ പറയുന്നത്. ഇലോൺ മസ്കിന്റെ ഉപഗ്രഹ ഇന്റർനെറ്റ് കമ്പനിയാണ് സ്റ്റാർലിങ്ക്. 6000 ത്തോളം ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്കിന്റേതായി
ഇസ്ലാമാബാദ്: പലസ്തീൻ ഇസ്രായേൽ വിഷയത്തിൽ ട്രംപിന്റെ സമാധാന കരാറിനെതിരെ പാക്കിസ്താനിൽ നടന്ന പ്രതിഷേധം കലാപത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ 11 പേർ കൊല്ലപ്പെട്ടു. ഇരുപതിലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാക്കിസ്ഥാനിലെ ടിഎൽപി എന്ന പാർട്ടി നടത്തിയ പ്രതിഷേധമാണ് കലാപത്തിലേക്ക് നീങ്ങിയത്. അമേരിക്കയുടെ സമാധാന പദ്ധതി ഗാസയെ
വാഷിങ്ടൺ : 2025ലെ നൊബേൽ സമ്മാന പ്രഖ്യാപനത്തിൽ ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ലഭിക്കാത്തതിൽ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവായ വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് നിരവധി തവണ സഹായം നൽകിയിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു. മരിയ കൊറിനയെ ഏറെ കാലമായി സഹായിക്കുന്നു എന്നും തന്നോടുള്ള ബഹുമാനാർത്ഥം
വാഷിങ്ടൺ: ചൈനയ്ക്ക് എതിരെ അപ്രതീക്ഷിത നീക്കവുമായി യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. ചൈനയ്ക്ക് മേൽ നവംബർ ഒന്ന് മുതൽ 100 ശതമാനം അധിക തീരുവയാണ് ചൈനീസ് ഉത്പന്നങ്ങൾക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അധിക തീരുവയ്ക്ക് പുറമേ സോഫ്റ്റ് വെയർ കയറ്റുമതികളിലും നിയന്ത്രണം ഏർപ്പെടുത്താനാണ് ട്രംപ് തീരുമാനം. ചൈനയ്ക്ക് മേൽ അധിക നികുതി ചുമത്തിയ വിവരം ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വ്യക്തമാക്കിയത്.


























