ജറുസലം: റഫാ ഉൾപ്പെടെ ഗാസയിലെ വിവിധയിടങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ 45 പലസ്തീനികൾ കൊല്ലപ്പെട്ടു. ഹമാസ് സൈനികർക്കുനേരെ ആക്രമണം നടത്തിയെന്നാരോപിച്ചാണ് ഇസ്രയേൽ പോർവിമാനങ്ങൾ ബോംബ് വീഴ്ത്തിയത്. ആക്രമണത്തിന് പിന്നാലെ വെടിനിർത്തൽ ധാരണ പുനഃസ്ഥാപിച്ചെങ്കിലും കരാറിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്ക
ന്യൂഡൽഹി: മൊസാംബിക്കിൽ ബോട്ട് മുങ്ങിയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായി വിവരം. കാണാതായ അഞ്ചു ഇന്ത്യാക്കാർക്കായി തെരച്ചിൽ തുടരുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവരിൽ മലയാളിയും ഉൾപ്പെടുന്നുണ്ട്. എറണാകുളം പിറവം സ്വദേശിയാണെന്നാണ് വിവരം. എന്നാൽ ഇക്കാര്യം അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പിറവത്തെ ബന്ധുക്കൾക്ക് വിവരം ലഭിച്ചതായാണ് ഒടുവിലെ വിവരം.
കീവ്: യുക്രൈനിൽ വീണ്ടും റഷ്യയുടെ ആക്രമണമുണ്ടായെന്ന് പ്രസിഡന്റ് വോളോദിമിർ സെലൻസ്കി. റഷ്യ 300-ൽ അധികം ഡ്രോണുകളും 37 മിസൈലുകളും തൊടുത്തുവിട്ടതായി സെലൻസ്കി പറഞ്ഞു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ആക്രമണമാണ് യുക്രൈനിൽ നടന്നത്. ഊർജ്ജ ശൃംഖലയെ ലക്ഷ്യമിട്ടാണ് റഷ്യയുടെ ആക്രമണം. ആക്രമണത്തെത്തുടർന്ന് എട്ട് മേഖലകളിൽ വൈദ്യുതബന്ധം നിലച്ചു. റഷ്യ ഓരോ ദിവസവും തങ്ങളുടെ ഊർജ്ജനിലയങ്ങൾ
ന്യൂഡൽഹി: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള മുൻ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തിന് പിന്നാലെ, മറുപടിയുമായി ഇന്ത്യ. എണ്ണ ഇറക്കുമതിയിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും, നിലവിലെ ക്രമത്തിൽ തന്നെ ഇറക്കുമതി തുടരുന്നുവെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഒക്ടോബർ മാസത്തിലെ എണ്ണ ഇറക്കുമതി, സെപ്റ്റംബർ മാസത്തേതിനെക്കാൾ കൂടുതലാണെന്നും
സ്വിറ്റ്സർലാൻഡ്: ആഗോള തലത്തിൽ ഭക്ഷ്യ വിപണിയിലെ കുത്തക കമ്പനിയായ നെസ്‌ലെയിൽ പിരിച്ചുവിടൽ നടക്കുമെന്ന് അറിയിപ്പ്. രണ്ടു വർഷത്തിനിടെ 16000 ത്തോളം പേർക്ക് ജോലി നഷ്ടപ്പെടുമെന്ന് കമ്പനി അറിയിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഫിലിപ്പ് നവ്രാറ്റില്‍ നടത്തിയ പ്രസ്താവനയിലൂടെയാണ് കമ്പനി ഇത് സംബന്ധിച്ച് വിവരം നൽകിയത്. ലോകം മാറുകയാണെന്നും അതിനാല്‍ നെസ്‌ലെ വേഗത്തില്‍ മാറേണ്ടതുണ്ടെന്നും
ഡൽഹി: റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകിയെന്ന ഡൊണാൾഡ് ട്രംപിന്റെ വാദത്തിൽ പ്രതികരണവുമായി ഇന്ത്യയും റഷ്യയും. ഇന്ത്യൻ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് ഇന്ത്യയുടെ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യൻ എണ്ണ വാങ്ങുന്നത് തുടർന്നതോടെ ഇന്ത്യയ്‌ക്കുള്ള ഇറക്കുമതി തീരുവ യുഎസ് വർദ്ധിപ്പിച്ചിരുന്നു. ഈ
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ഇന്ത്യ ഇനി എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനൽകിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഈ പ്രസ്താവന നടത്തിയത്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിലെ നിർണായക ചുവടുവയ്പ്പായാണ് ഈ നീക്കത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ
ഇസ്ലാമാബാദ്:ബുധനാഴ്ചയും ഇരുപതിലേറെ പാക്-അഫ്ഗാൻ സൈനികർക്ക് ജീവൻ നഷ്ടമായ ഏറ്റുമുട്ടൽ താത്കാലികമായി അവസാനിച്ചു. 48 മണിക്കൂർ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ സമയം 6.30 നാണ് വെടി നിർത്തൽ പ്രാബല്യത്തിൽ വന്നത്. ക്രിയാത്മകമായ പരിഹാരം കണ്ടെത്താന്‍ ഇരുപക്ഷവും ചര്‍ച്ചയിലൂടെ ശ്രമിക്കുമെന്ന് പാക്കിസ്ഥാൻ പറഞ്ഞതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനിസ്താന്‍
ഗാസ: സമാധാന കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ഇസ്രയേൽ ഗാസയിൽ വീണ്ടും ആക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ അഞ്ച് പലസ്തീനികൾ കൊല്ലപ്പെട്ടതായി അൽജസീറ റിപ്പോർട്ട് ചെയ്തു. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ വടക്കൻ ഗാസയിലേക്ക് മടങ്ങിയെത്തിയ ജനങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത് എന്നാണ് വിവരം. ഇസ്രയേലി ബന്ദികളുടെ നാല് മൃതദേഹങ്ങൾ കൂടി ഹമാസ്
ടെൽ അവീവ്: ഇസ്രായേൽ-ഹമാസ് യുദ്ധത്തിൽ ഹമാസിന്റെ പിടിയിലായ ഇരുപതു പേരെയും വിട്ടയച്ചു. രണ്ടു ഘട്ടമായാണ് ഇവരെ വിട്ടയച്ചത്. ആദ്യ ഘട്ടത്തിൽ ഏഴു പേരെയും രണ്ടാം ഘട്ടത്തിൽ പതിമൂന്നു പേരെയുമാണ് വിട്ടയച്ചത്. മോചിതരായവർക്ക് ടെൽ അവീവിൽ വൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. ബന്ദികളെയും തടവിലാക്കപ്പെട്ടവരുടെയും പൂർണ്ണമായ കൈമാറ്റം, അടിയന്തര വെടിനിർത്തൽ, ഗാസയിൽ നിന്ന് ഇസ്രായേൽ സൈന്യത്തിന്റെ


























