കാഠ്മണ്ഡു: ജെൻ സി പ്രക്ഷോഭത്തിൽ തകർന്ന നേപ്പാളിന്റെ ക്രമസമാധാനം പൂർവസ്ഥിതിയിലേക്ക്.ആക്രമസംഭവങ്ങളിലായി 51 പേർ കൊല്ലപ്പെട്ടെന്നാണ് കണക്കുകൾ. സർക്കാരിനെ അട്ടിമറിച്ച പ്രക്ഷോഭകാരികളെ സൈന്യം അടിച്ചമർത്തി. പ്രക്ഷോഭത്തിന്റെ മറവിൽ കൊള്ളയും കൊലയും വൻതോതിൽ നടന്നതായിട്ടാണ് പൊലീസ് റിപ്പോർട്ട്.
മിൻസ്‌ക്: പോളണ്ടും റഷ്യയും തമ്മിൽ സംഘർഷം രൂക്ഷമായതിന്റെ പശ്ചാത്തലത്തിൽ റഷ്യയും ബെലാറസും സംയുക്ത സൈനികാഭ്യാസത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർസോയിൽ നിരവധി ആക്രമണ ഡ്രോണുകൾ വിക്ഷേപിച്ചു എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ സൈനികാഭ്യാസങ്ങൾ പോളണ്ട്, ലിത്വാനിയ, ലാത്വിയ എന്നിവയുൾപ്പെടെ നാറ്റോയുടെ കിഴക്കൻ ഭാഗത്തുള്ള നിരവധി രാജ്യങ്ങളെ അതീവ ജാഗ്രതയിലാക്കിയിട്ടുണ്ട്.
വാഷിങ്ങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പ്രസ്ഥാനത്തിന്റെ വക്താവും പ്രസംഗികനുമായ ചാർളി കിർക്ക് പൊതുവേദിയിൽ വെടിയേറ്റ് മരണപ്പെട്ടു. അമേരിക്കയിലെ യൂട്ടാ വാലി സർവകലാശാലയിൽ പ്രസംഗിക്കുന്നതിനിടെയാണ് ദാരുണ സംഭവം. ട്രംപിന്റെ അടുത്ത സുഹൃത്ത് കൂടിയായ ചാർളിയുടെ പ്രസംഗം കേൾക്കാൻ വിദ്യാർത്ഥികൾ ഉൾപ്പടെ ആയിരങ്ങളാണ് തടിച്ചു
നേപ്പാൾ: സംഘർഷം നീളുന്ന നേപ്പാളിൽ കുടുങ്ങി മലയാളി വിദ്യാർഥി സംഘം. എറണാകുളം മുളന്തുരുത്തി നിർമല കോളേജിലെ 10 വിദ്യാർഥികളും രണ്ട് അധ്യാപകരുമാണ് കുടുങ്ങിയത്. എല്ലാവരും സുരക്ഷിതരാണെന്ന് അധ്യാപകർ പറഞ്ഞു. കാഠ്മണ്ഡുവിൽ നിന്നും ഏഴു കിലോമീറ്റർ ദൂരത്തുള്ള ബൈസേപാട്ടി എന്ന സ്ഥലത്താണ് സംഘമുള്ളത്. പഠന യാത്രയുടെ ഭാഗമായാണ് നേപ്പാളിലേക്ക് പോയത്. കലാപത്തിൻറെ പശ്ചാത്തലത്തിൽ നേപ്പാൾ
കാഠ്മണ്ഡു: നേപ്പാളിൽ നടക്കുന്ന ജെൻ സി പ്രക്ഷോഭം ജയിലുകളിലേക്കും പൊട്ടിപ്പുറപ്പെട്ടതോടെ സ്ഥിതി വഷളായി. 1500ലേറെ തടവുകാരാണ് കലാപത്തിനിടയിൽ ജയിലിൽ നിന്നും രക്ഷപ്പെട്ടത്. ജയിൽ നിന്ന് രക്ഷപ്പെട്ടവരിൽ നേപ്പാളിലെ മുൻമന്ത്രി സഞ്ജയ് കുമാർ സാഹ്, രാഷട്രീയ പാർട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിവരും ഉൾപ്പെട്ടിട്ടുണ്ട്. ലളിത്പുരിലെ നാഖു ജയിലിലേക്കാണ് കഴിഞ്ഞദിവസം പ്രക്ഷോഭകാരികൾ
കാഠ്മണ്ഡു: നേപ്പാള്‍ മുന്‍ പ്രധാനമന്ത്രി ഝാല നാഥ് ഖനാലിന്റെ ഭാര്യ റാബി ലക്ഷ്മി ചിത്രകാര്‍ മരിച്ചു. പ്രക്ഷോഭകാരികള്‍ വീടിന് തീയിട്ടതോടെ ഗുരുതരമായി പൊള്ളലേറ്റ റാബി ലക്ഷ്മി ചികിത്സയിലിരിക്കെയാണ് മരിച്ചത്. പ്രതിഷേധക്കാർ അവരുടെ വീടിന് തീയിടുകയും വീടിന് ഉള്ളിലുണ്ടായിരുന്ന രാജ്യലക്ഷ്മി വെന്തുമരിക്കുകയായിരുന്നുവെന്നുമാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കാഠ്മണ്ഡു: ജെൻസി പ്രക്ഷോഭത്തിനു പിന്നാലെ പ്രധാനമന്ത്രി ശർമ ഒലി രാജിവെച്ചതോടെ ഇടക്കാല സർക്കാരിനെ നയിക്കാൻ പ്രക്ഷോഭകാരികൾ ഉയർത്തിക്കാട്ടിയത് മേയറായ ബാലന്ദ്ര ഷായുടെ പേരാണ്. നേപ്പാളിൽ സൈനിക അട്ടിമറിയുണ്ടാവാതിരിക്കാൻ ഇടക്കാല സർക്കാരിനെ നിയമിക്കണമെന്ന ആവശ്യവുമായി സാമുഹിക മാധ്യമങ്ങളിൽ പ്രചാരണം ഉയർന്നു. ബാലേന്ദ്ര ഷായെ തലവനാക്കാനായിരുന്നു ആവശ്യം. യുവജനങ്ങളുടെ ഇടയിൽ വലിയ
നേപ്പാൾ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത യുവജന പ്രക്ഷോഭത്തിലൂടെയാണ് കടന്ന് പോകുന്നത്. സുപ്രീംകോടതി ഉത്തരവ് നടപ്പിലാക്കി രാജ്യത്ത് സാമൂഹികമാധ്യമങ്ങൾ നിരോധിച്ചതോടെയാണ് പ്രക്ഷോഭങ്ങളുടെ തുടക്കമായത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ്, യൂട്യൂബ്, എക്‌സ് എന്നിവയുൾപ്പെടെ 26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ സർക്കാർ കഴിഞ്ഞ വെള്ളിയാഴ്ച നിരോധിച്ചത്. പിന്നാലെ കാഠ്മണ്ഡുവിൽ
കാഠ്മണ്ഡു: സമൂഹമാധ്യമങ്ങൾ വിലക്കിയുള്ള നേപ്പാൾ ഭരണകൂടത്തിന്റെ നടപടിയിൽ ജെൻസി പ്രതിഷേധം കത്തിപ്പടരുന്നു. പ്രതിഷേധം അതിരുകടന്നതോടെ രാജി സന്നദ്ധത അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഓലി രംഗത്തെത്തി. ഉടൻ തന്നെ രാജി പ്രഖ്യാപനം ഉണ്ടാകും. പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും വീടുകൾ പ്രതിഷേധക്കാർ ആക്രമിച്ചു. അക്രമം രൂക്ഷമായതോടെ ദുബായിലേക്ക് നാടുവിടാൻ പ്രധാനമന്ത്രി
കീവ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യക്കുമേൽ ചുമത്തിയ അധിക തീരുവ നടപടിയെ പിന്തുണച്ച് യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ അമേരിക്ക എടുത്ത നടപടി ശരിയായിരുന്നുവെന്ന് അമേരിക്കൻ ബ്രോഡ്കാസ്റ്റർ എബിസിയോട് സംസാരിക്കവെ സെലൻസ്കി പറഞ്ഞു. ക്രൂഡ് ഓയിൽ വ്യാപാരത്തിലുടെ റഷ്യക്കു ലഭിക്കുന്ന സമ്പത്ത് യുക്രൈൻ യുദ്ധത്തിന്