Home Archive by category News (Page 98)
Homepage Featured Kerala News

രാഹുൽ ഈശ്വർ നാളെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ; ഗൂഢാലോചന പരിശോധിക്കണമെന്നും ഓഫീസ് സെർച്ച് ചെയ്യണമെന്നും പൊലീസ്

തിരുവനന്തപുരം: യുവതിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വർ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ യുവതിക്കെതിരെയാണ് പോസ്റ്റിട്ടത്.നാളെ വൈകിട്ട് 5 മണി വരെയാണ് കോടതി കസ്റ്റ‍ഡി അനുവദിച്ചിരിക്കുന്നത്. ​രാഹുൽ ഈശ്വറിന്റെ
Homepage Featured Kerala News

ശബരിമല: കെഎസ്ആർടിസിയുടെ പ്രതിദിന കളക്ഷൻ 50 ലക്ഷം

മണ്ഡല-മകര വിളക്ക് സീസൺ തുടങ്ങിയശേഷം പമ്പ സർവീസിലൂടെ കെഎസ്ആർടിസിയ്ക്ക് പ്രതിദിനം ലഭിക്കുന്ന കലക്ഷൻ ശരാശരി 50 ലക്ഷം രൂപ. പമ്പ-നിലയ്ക്കൽ 180 ചെയിൻ സർവീസുകളാണ് ദിവസവുമുള്ളത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ദിനേന 275-300 ദീർഘദൂര സർവീസുകളും നടത്തുന്നു. ഇത് ഭൂരിഭാഗവും മധ്യകേരളത്തിൽ നിന്നും തെക്കൻ കേരളത്തിൽ നിന്നുമാണ്. ചൊവ്വാഴ്ച്ച 300 പമ്പ ദീർഘദൂര സർവീസുകൾ നടത്തിയപ്പോൾ
Homepage Featured Kerala News

ശബരിമല സ്വർണക്കൊളള കേസ്; എൻ വാസുവിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം: ശബരിമല സ്വർണക്കൊളള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എൻ വാസുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി തള്ളി. വാസു ജയിലിൽ തുടരും. വാസുവിന് ജാമ്യം ലഭിച്ചാൽ തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ടന്ന് പ്രോസിക്യൂഷൻ വാദിച്ചു. കട്ടിളപ്പാളിയിലെ സ്വർണമോഷണ കേസിൽ മൂന്നാം പ്രതിയാണ് എൻ. വാസു. വാതിൽ പാളിയിലെ സ്വർണം 2019 ൽ ഉരുക്കിയത് എൻ. വാസുവിന്റെ അറിവോടെയാണെന്ന
Featured Features Homepage Featured News

സർവദോഷങ്ങളും അകറ്റാൻ മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട് വഴിപാട്

ശബരിമല മാളികപ്പുറത്തെ ചിത്രകൂടത്തിനടുത്തെത്തുമ്പോൾ ശരണം വിളിയ്ക്കൊപ്പം മുഴങ്ങുന്നത് പറകൊട്ടിപ്പാട്ടിന്റെ ഈണത്തിലുള്ള പറച്ചിലാണ്. ഭക്തരുടെ സർവദോഷങ്ങളും അകറ്റാൻ മാളികപ്പുറത്ത് നടത്തുന്ന വഴിപാടാണ് പറകൊട്ടിപ്പാട്ട്. തുകൽ വാദ്യ അകമ്പടിയോടെ അയ്യപ്പനെ പാടി പുകഴ്ത്തുന്നതോടെ ഭക്തരുടെ സർവദോഷങ്ങളും മാറിക്കിട്ടും എന്നാണ് വിശ്വാസം. പാലാഴി മഥനം കഴിഞ്ഞ് മോഹിനി രൂപത്തിൽ എത്തിയ
Homepage Featured Kerala News

പെരിയാർ ടൈഗർ റിസർവിൽ കടുവകളുടെ ആൾ ഇന്ത്യ ടൈഗർ സെൻസസ്; കഴിഞ്ഞ വർഷം 32 കടുവകൾ

ശബരിമല: പെരിയാർ ടൈഗർ റിസർവിൽ കടുവകളുടെ ആൾ ഇന്ത്യ ടൈഗർ സെൻസസ് ആരംഭിച്ചു. ഇന്ത്യയിലെ എല്ലാ കടുവാ സംരക്ഷണ കേന്ദ്രങ്ങളിലും ഒരേ സമയത്താണ് കണക്കെടുപ്പ് നടക്കുന്നത്. പല മേഖലകളായി തിരിച്ച് ഓരൊ മേഖലയിലും ആറ് പേരെ വച്ച് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മൊബൈൽ ആപ്ലി ക്കേഷൻ വഴിയാണ് കണക്കെടുപ്പ്. ഡിസംബർ എട്ടിന് അവസാനിക്കും. കടുവകളുടെ കണ ക്കെടുക്കുന്ന കൂട്ടത്തിൽ ആന, കാട്ട് പട്ടി,
Homepage Featured Kerala Local News

എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയുടെ സ്കൂൾ ബാഗിൽ വെടിയുണ്ട; വിദഗ്ധ പരിശോധനയ്ക്ക് അയക്കുമെന്ന് പൊലീസ്

ആലപ്പുഴ: കാർത്തികപള്ളിയിലെ സ്വകാര്യ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുടെ സ്കൂള്‍ ബാഗിൽ നിന്നും വെടിയുണ്ടകള്‍ കണ്ടെത്തി. കൈത്തോക്കിൽ ഉപയോഗിക്കുന്ന രണ്ട് ബുള്ളറ്റുകളാണ് കണ്ടെത്തിയത്. സംഭവത്തെതുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിദ്യാർത്ഥികൾ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നുണ്ടോയെന്ന് കണ്ടെത്താൻ സ്കൂള്‍ അധികൃതര്‍ സ്കൂളിൽ വെച്ച് വിദ്യാര്‍ത്ഥികളുടെ
Kerala Lead News News

പിടിമുറുക്കി ചെന്നിത്തല, സതീശന്‍ പ്രതിരോധത്തില്‍; രാഹുലിനെ പുറത്താക്കും

പീഡന കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രാഹുലിനെതിരെ ശക്തമായി നിലകൊള്ളുന്നത്. രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന നിലപാടില്‍ ചെന്നിത്തല ഉറച്ചുനില്‍ക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ പാര്‍ട്ടിയില്‍ മുഖ്യ
Homepage Featured Kerala News

പാപനാശം തീരത്ത് വിദേശ വനിതയെ തെരുവ് നായകൾ ആക്രമിച്ചു

വർക്കല: പാപനാശം തീരത്ത് വിദേശ വനിതയെ തെരുവ് നായകൾ ആക്രമിച്ചു. ഇറ്റാലിയൻ സ്വദേശിയായ ഫ്ലാബിയക്കാണ് വർക്കലയിൽ തെരുവുനായയുടെ കടിയേറ്റത്. ഇന്ന് രാവിലെ പാപനാശം തീരത്ത് വിശ്രമിക്കുന്നതിനിടയിലാണ് രണ്ട് തെരുവുനായ്ക്കൾ സമീപത്തെത്തി വിദേശ വനിതയെ ആക്രമിച്ചത്. ഇവരുടെ ഇടതുകാൽ മുട്ടിന് മുകളിലാണ് കടിയേറ്റത്. ബീച്ചിലും പരിസരത്തും തെരുവുനായ ശല്യം രൂക്ഷമായിട്ടും നഗരസഭ വേണ്ട നടപടികൾ
Homepage Featured Kerala News

ചൊവ്വാഴ്ച്ച തീർത്ഥാടകരുടെ എണ്ണം മുക്കാൽ ലക്ഷം

പത്തനംതിട്ട: ശബരിമലയിൽ ചൊവ്വാഴ്ച്ച എത്തിയത് മുക്കാൽ ലക്ഷത്തിനടുത്ത് തീർത്ഥാടകർ. പുലർച്ചെ 12 മുതൽ വൈകീട്ട് 7 വരെ മാത്രം 73499 പേരാണ് എത്തിയത്. ഈ സമയം കഴിഞ്ഞ് എത്തുന്നവരെ കൂടി കൂട്ടിയാൽ എണ്ണം ഇനിയും കൂടും. തിങ്കളാഴ്ച്ച പുലർച്ചെ 12 മുതൽ രാത്രി 7 വരെ ഔദ്യോഗിക കണക്കനുസരിച്ച് 80,328 പേരാണ് ദർശനം നടത്തിയതെങ്കിലും എഴിന് ശേഷം എത്തിയവരെ കൂടി പരിഗണിച്ചപ്പോൾ എണ്ണം 96,000 ആയി.
Homepage Featured India News

‘സഞ്ചാർ സാഥി’ ആപ്പ്; വിവാദമായതോടെ നിർബന്ധമല്ലെന്ന വിശദീകരണവുമായി കേന്ദ്രം

ഡൽഹി: രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട് ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി കേന്ദ്രസർക്കാരിൻ്റെ ‘സഞ്ചാർ സാഥി’ ആപ്പ് ഇൻബിൽറ്റായി ഉൾപ്പെടുത്താനുള്ള നീക്കത്തിൽ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷൻ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ‘സഞ്ചാർ സാഥി’ ആപ്പ് ഉപഭോക്താക്കളുടെ ഫോണുകളിൽ നിർബന്ധമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. എല്ലാ ഫോണുകളിലും