എറണാകുളം: ഇഡി നോട്ടീസ്, രാഹുൽ മാങ്കൂട്ടത്തിൽ, ശബരിമല വിഷയങ്ങൾ കത്തിനിൽക്കെ എറണാകുളം പ്രസ് ക്ലബ്ബിൽ മുഖ്യമന്ത്രിയുടെ ‘മീറ്റ് ദ പ്രസ്’. ഇന്ന് രാവിലെ 11 മണിക്കാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമ പ്രവർത്തകരുമായി സംവാദത്തിനായി പ്രസ് ക്ലബ്ബിലെത്തുന്നത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചേക്കും. കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാതിരിക്കാൻ ഒമ്പതാം ദിവസവും രാഹുൽ ഒളിവിൽ തുടരുകയാണ്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഇയാളുടെ ഡ്രൈവറെയും പിഎയെയും പൊലീസ് ചോദ്യം ചെയ്തു. ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി തളളിയതോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയെ
തിരുവനന്തപുരം: ബലാത്സംഗ കേസില്‍ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സെഷന്‍സ് കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് കിട്ടിയാലുടന്‍ ഓണ്‍ലൈനായി മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കാനാണ് തീരുമാനമെന്നാണ് വിവരം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ എസ് രാജീവാകും രാഹുല്‍ മാങ്കൂട്ടത്തിലിനായി ഹാജരാകുക.
ന്യുഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടി വരും. അമേരിക്കൻ പിഴ ചുങ്കത്തേയും വെല്ലുവിളികളേയും പുറംകാലിന് തട്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അത്താഴ വിരുന്നിനായും ദ്വിരാഷ്ട്ര ഉച്ചകോടിക്കായും പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. രണ്ട് നിർണായക കക്ഷികൾ തമ്മിലുള്ള ചരിത്രപരമായ കൂടിക്കാഴ്ചയിൽ ഇരു രാജ്യങ്ങൾക്കും
ഭോപ്പാൽ: കർണാടക ഗവർണർ തവരചന്ദ് ഗേഹ്ലോട്ടിന്റെ കൊച്ചുമകനെതിരെ ഗാർഹിക പീഡനനവും കൊലപാതക ശ്രമവും ഉൾപ്പടെയുള്ള ആരോപണവുമായി ഭാര്യ രംഗത്ത്. ദേവേന്ദ്ര ഗേഹ്ലോട്ടിന്റെ ഭാര്യ ദിവ്യ ഗഹ്ലോട്ടാണ് രംഗത്തെത്തിയിരിക്കുന്നത്. പണപ്പിരിവ്, ആഭ്യന്തര പീഡനം, കൊലപാതകശ്രമം, നാല് വയസുകാരി മകളെ തട്ടിക്കൊണ്ടുപോയി തുടങ്ങിയ ആരോപണങ്ങളാണ് പോലീസിന് മുൻപാകെ ഉന്നയിച്ചിരിക്കുന്നത്. സംഭവത്തിൽ
ന്യുഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ളാടമിർ പുടിൻ ഇന്ത്യയിലെത്തി. 6:35ന് ഡൽഹി വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തിയ അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചു. കഴിഞ്ഞ വർഷം ജൂലൈയിൽ മോദിയുടെ മോസ്കോ സന്ദർശനവേളയിൽ റഷ്യൻ പ്രസിഡന്റ് കാഴ്ചവെച്ച അതിഥിസൽക്കാരത്തിന് പ്രത്യുപകാരമായിട്ടാണ് അദ്ദേഹത്തിനായി സ്വകാര്യ വിരുന്നൊരുക്കുന്നത്. നാളെ ഔദ്യോഗിക കൂടിക്കാഴ്ച നടക്കും. രാഷ്ട്രപതി
കാസർകോട്: രാഹുൽ മാങ്കൂട്ടത്തിലിനെ ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കിയേക്കും. കാസർകോട് ഹൊസ്ദുർഗ് കോടതിയിൽ വൻ പൊലീസ് സന്നാഹം. ഡിവൈഎസ്പി സുരേഷ് ബാബുവിൻ്റെ നേതൃത്വത്തിലാണ് പൊലീസ് സന്നാഹം ഒരുക്കിയിരിക്കുന്നത്. കോടതിക്ക് പുറത്ത് പൊലീസ് സന്നാഹം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ പൊതുജനങ്ങളും ഇവിടേക്കെത്തിയിട്ടുണ്ട്. കോടതിക്ക് മുന്നിൽ പ്രതിഷേധം നടത്തുന്നതിനായി ബിജെപി പ്രവർത്തകർ അടക്കം
ഡൽഹി: പിഎംശ്രീ കരാറിൽ ജോൺ ബ്രിട്ടാസ് പാലമായെന്ന കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ പരാമർശത്തിൽ പ്രതികരിച്ച് രാജ്യസഭാ എംപി ജോൺ ബ്രിട്ടാസ്. പിഎം ശ്രീ പദ്ധതിക്ക് വേണ്ടിയല്ല സര്‍വ്വ ശിക്ഷ കേരളയുടെ ഫണ്ടിന് വേണ്ടിയാണ് ഇടപെട്ടതെന്ന് ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. കേരളത്തിന് കിട്ടേണ്ടത് കിട്ടാൻ ഇനിയും പാലമായി തുടരുമെന്ന് ജോൺ ബ്രിട്ടാസ് പറഞ്ഞു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍
വടക്കാഞ്ചേരി: സ്ക്രാപ്പ് ഷോപ്പ് തുടങ്ങാൻ അനുമതി നൽകാനായി പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ക്ലീൻ സിറ്റി മാനേജർ ഉൾപ്പെടെ രണ്ട് ജീവനക്കാർ വിജിലൻസ് പിടിയിൽ. വടക്കാഞ്ചേരി നഗരസഭ ക്ലീൻ സിറ്റി മാനേജർ ജിതേഷ് കുമാർ, കണ്ടിജൻ്റ് ജീവനക്കാരൻ സന്തോഷ് എന്നിവരെയാണ് കൈക്കൂലിയായി വാങ്ങിയ 3,000 രൂപയുമായി നഗരസഭ ഓഫീസിൽ വെച്ച് പിടികൂടിയത്. സ്ക്രാപ്പ് ഷോപ്പ് തുടങ്ങുന്നതിന് അനുമതി നൽകാനായി
ഡൽഹി: ടോൾ പിരിവിന് രാജ്യത്ത് ഇലക്ട്രോണിക് സംവിധാനം നിലവിൽ വരുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രിയായ നിതിൻ ഗഡ്കരി. ഹൈവേ ഉപയോക്താക്കൾക്ക് തടസമില്ലാത്ത യാത്രാനുഭവം ഉറപ്പാക്കുന്നതാകും സംവിധാനമെന്ന് അദ്ദേഹം പറഞ്ഞു നിലവിലെ രീതി ഒരു വർഷത്തിനുള്ളിൽ പൂർണമായും നിർത്തുമെന്നും നിതിൻ ഗഡ്കരി അറിയിച്ചു. ലോക്‌സഭയിൽ ചോദ്യോത്തര വേളയിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. പുതിയ സംവിധാനം


























