Home Archive by category News (Page 93)
Homepage Featured Kerala News

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്; രണ്ടാമത്തെ ബലാത്സംഗ കേസിലും മുൻകൂർ ജാമ്യഹർജി

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വിശദമായ വാദത്തിന് ശേഷം മുൻകൂർ ജാമ്യാപേക്ഷയുടെ കാര്യത്തിൽ വിധി പറയും. അതിജീവിതയ്ക്ക് എതിരെ താൻ നല്‍കിയ തെളിവുകള്‍ പരിഗണിച്ചില്ലെന്നു വാദമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മുൻകൂര്‍ ജാമ്യാപേക്ഷയില്‍
Homepage Featured India News

ഇൻഡി​ഗോ പ്രതിസന്ധി രൂക്ഷം; ക്രൂ അം​ഗങ്ങൾക്ക് പ്രതിവാര വിശ്രമമെന്ന നിർദ്ദേശം പിൻവലിച്ച് ഡിജിസിഎ

ഡൽഹി: വിമാന സർവീസുകളിലെ ക്രൂ അംഗങ്ങൾക്ക് പ്രതിവാര വിശ്രമം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ഡിജിസിഎ ഓപ്പറേറ്റർമാർക്ക് നൽകിയ നിർദ്ദേശങ്ങൾ പിൻവലിച്ചു. പ്രതിസന്ധി രൂക്ഷമായതോടെയാണ് ഡിജിസിഎ തീരുമാനത്തിൽ നിന്ന് പിന്മാറിയത്. വിമാന സർവീസുകളുടെ പ്രവർത്തനം തടസ്സമില്ലാതെ തുടരാനാണ് നിർദേശം പിൻവലിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. ഡിജിസിഎ നിർദേശം പാലിക്കാനാകാതെ ഇൻഡിഗോ വിമാന സർവീസുകൾ
Homepage Featured Kerala News

‘വ്യക്തിപരമായ ആക്രമണം പ്രവർത്തകരെ അകറ്റി, സൈബർ സെലിബ്രിറ്റികളുടെ വരവും വിനയായി’; രാഹുൽ വിഷയത്തിൽ കുറിപ്പ് പങ്കുവെച്ച് മാത്യൂ കുഴൽ നാടൻ

മൂവാറ്റുപുഴ: രാഹുൽ മാങ്കൂട്ടം വിഷയത്തിൽ താൻ ആദ്യമായാണ് പ്രതികരിക്കുന്നതെന്ന മുഖവുരയോടെ കോൺ​ഗ്രസിലെ പ്രശ്നങ്ങളെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ച് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടൻ. വ്യക്തിപരമായ ആക്രമണം പ്രവർത്തകരെ അകറ്റിയതായും സൈബർ സെലിബ്രിറ്റികളുടെ വരവും വിനയായതായും ചൂണ്ടിക്കാണിക്കുന്ന കുറിപ്പാണ് മാത്യു കുഴൽനാടൻ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ഇതിലെ വിമർശനങ്ങളിൽ നിന്നും
Homepage Featured Kerala News

റഷ്യൻ പ്രസിഡന്റിന് നൽകിയ വിരുന്നിൽ ശശി തരൂരും; രാഹുലിനും ഖാർ​ഗെയ്ക്കും ക്ഷണമില്ല, അതൃപ്തി പരസ്യമാക്കി കോൺ​ഗ്രസ്

ഡൽഹി: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന് നൽകിയ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ. വിദേശകാര്യ മന്ത്രാലയ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലക്കാണ് ശശി തരൂർ പരിപാടിയിൽ പങ്കെടുത്തത്. എന്നാൽ തരൂർ പാർട്ടിയോട് ആലോചിച്ചിക്കാതെയാണ് പരിപാടിയിൽ പങ്കെടുത്തതെന്ന് എഐസിസി വൃത്തങ്ങൾ അറിയിച്ചു. പ്രതിപക്ഷനേതാക്കളെ വിളിക്കാത്ത ചടങ്ങിൽ ശശി തരൂർ പങ്കെടുത്തതിൽ കോൺ​ഗ്രസ് നേതൃത്വത്തിന്
Homepage Featured Kerala News

എസ്ഐആർ; കേരളത്തിലെ സമയക്രമത്തിൽ മാറ്റം

തിരുവനന്തപുരം: കേരളത്തിലെ എസ്ഐആർ സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ. എന്യുമറേഷൻ ഫോം സ്വീകരിക്കാനുള്ള അവസാന തീയതി ഡിസംബർ 18 വരെ നീട്ടിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഒരാഴ്ച നീട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അനുസരിച്ചാണ് കമ്മീഷൻ്റെ തീരുമാനം. തീരുമാനമനുസരിച്ച് കരട് പട്ടിക 23 നും അന്തിമ പട്ടിക ഫെബ്രുവരി 21നും പ്രസിദ്ധീകരിക്കും. എന്യുമറേഷൻ ഫോം
Homepage Featured News World

ഇൻഡിഗോ വിമാനങ്ങളുടെ റദ്ദാക്കൽ: ക്ഷമ ചോദിച്ചു കൊണ്ട് സിഇഒ പീറ്റർ എൽബേഴ്‌സിന്റെ പോസ്റ്റ്

ഇൻഡിഗോയുടെ വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതിൽ സിഇഒ പീറ്റർ എൽബേഴ്‌സ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ക്ലിപ്പിൽ ക്ഷമാപണം നടത്തി. ഡിസംബർ 10 നും 15 നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി പീറ്റർ എൽബേഴ്‌സ് പറഞ്ഞു. ഇൻഡിഗോയുടെ വിമാന സർവീസുകൾ കഴിഞ്ഞ നാല് ദിവസത്തോളമായി നിരന്തരം തടസ്സപ്പെടുകയും വൈകുകയും ചെയ്തു. ഡിസംബർ 5 വെള്ളിയാഴ്ച മാത്രം
Homepage Featured News World

പാകിസ്ഥാന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി അസിം മുനീർ ചുമതലയേറ്റു; ഇനി വ്യോമ, കര, നാവിക സേനകൾക്ക് ഇന്ത്യയിലേതിന് സമാനമായി ഒറ്റ കമാൻഡ്

ഇസ്ലാമാബാദ്: പാകിസ്ഥാന്റെ ആദ്യത്തെ സംയുക്ത സൈനിക മേധാവിയായി കരസേനാ മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. പ്രസിഡന്റ് ആസിഫ് അലി സർദാരി നിയമനത്തിന് അംഗീകാരം നൽകി. അഞ്ച് വർഷത്തേക്കാണ് നിയമനം.പാകിസ്ഥാന്റെ ആദ്യത്തെ സിഡിഎഫായി ചീഫ് ഓഫ് ആർമി സ്റ്റാഫും കരസേനാ മേധാവിയുമായ മുനീറിനെ നിയമിക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് സമർപ്പിച്ച റിപ്പോർട്ടിന് പിന്നാലെയാണ് നിയമനം.
Homepage Featured Kerala News

സ്ത്രീ ശാക്തീകരണത്തിന് പിന്തുണയുമായി ജി​ഗിൾ ത്രഡ്സ് എക്സ്പോ; അണി ചേർന്നത് 25 വനിതാ സംരംഭകർ

കൊച്ചി: സ്ത്രീ ശാക്തീകരണത്തിന് പിന്തുണയുമായി എക്സൈറ്റോ ​ഗ്ലോബൽ ഇവൻസ് എൽ.എൽ.സിയും ബിയോൻഡ് വോ​ഗ് ബൈ.എസ്.എന്നും ചേർന്ന് അവതരിപ്പിക്കുന്ന ജി​ഗിൾ ത്രഡ്സ് എക്സ്പോ കൊച്ചി കച്ചേരിപ്പടിയിലുള്ള ക്രോഫ്റ്റ് കൊച്ചിനിൽ നടന്നു. കേരളത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള സ്ത്രീ സംരംഭകർ എക്സ്പോയുടെ ഭാ​ഗമായി. ലുലു ​ഗ്രൂപ്പ് ഇന്ത്യ മീഡിയ ഹെഡ് എൻ.ബി സ്വരാജ് എക്സ്പോ ഉദ്ഘാടനം ചെയ്തു. സ്ത്രീകളെ
Homepage Featured India News

ഇന്ത്യ – റഷ്യ ഉച്ചകോടി; എട്ടു കരാറുകളിൽ ധാരണയായി

ഡൽഹി: ഇന്ത്യ – റഷ്യ ഉച്ചകോടിയിൽ എട്ട് കരാറുകളിൽ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ആഴത്തിലുള്ള സൗഹൃദമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളതെന്ന് മോദി പറഞ്ഞു. പുടിനുമായി ചേർന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈദരാബാദ് ഹൗസിൽ വാർഷിക ഉച്ചകോടിക്കും ഉഭയകക്ഷി ചർച്ചകൾക്കും ശേഷമായിരുന്നു ഇരുവരും മാധ്യമങ്ങളെ കണ്ടത്.
Homepage Featured Kerala Local News

എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ശാന്തൻപാറ ടാങ്ക്മേട് സ്വദേശി പുകഴേന്തി എന്ന 14 കാരനാണ് മരിച്ചത്. വല്യമ്മയുടെ വീട്ടിലെ മുറിക്ക് ഉള്ളിൽ തൂങ്ങിയ നിലയിൽ ആണ് കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ചിന്നക്കനാൽ ഫാത്തിമ മാതാ സ്കൂളിലെ വിദ്യാർത്ഥിയാണ്.