കൊല്ലം: കുരീപ്പുഴയിൽ നിരവധി ബോട്ടുകൾ കത്തി നശിച്ചു. കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്കാണ് തീപിടിച്ചത്. കാരണം വ്യക്തമല്ല. കുളച്ചൽ, പൂവാർ സ്വദേശികളുടെ ബോട്ടുകളാണ് കത്തിനശിച്ചതെന്നാണ് വിവരം. ഒൻപത് ചെറിയ ബോട്ടുകളും ഒരു ഫൈബർ വള്ളവുമാണ് കത്തിയത്. ആഴക്കടലിൽ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന
കൊല്ലം: കൊല്ലത്ത് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ നടപടിയെടുത്ത് കേന്ദ്ര സർക്കാർ. കരാർ കമ്പനിയെ ഒരു മാസത്തേക്ക് വിലക്കിയിട്ടുണ്ട്. കരാർ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുകയും തുടർന്നുള്ള ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനെതിരെയാണ് കേന്ദ്രം നടപടിയെടുത്തിരിക്കുന്നത്. അതേസമയം തകർന്ന സർവീസ് റോഡ് ഡിസംബർ എട്ടിനുള്ളിൽ
മണ്ഡലകാല – മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് സന്നിധാനത്ത് പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി തീർത്ഥാടകർക്കും ജീവനക്കാർക്കും ആശ്വാസമാകുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഡിസ്പെൻസറിയിൽ 1700-ഓളം പേർക്ക് ചിക്കൻപോക്സ് പ്രതിരോധ മരുന്ന് നൽകിയതായി ഡിസ്പെൻസറി ചാർജ് ഓഫീസർ ഡോ. വിവേക് വി. ദേവൻ അറിയിച്ചു. സന്നിധാനത്തെ പോലീസ് ക്യാമ്പിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത
തിരുവനന്തപുരം: 23 കാരിയെ ബലാത്സംഗം ചെയ്തെന്ന രണ്ടാമത്തെ കേസിൽ കോടതി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ അറസ്റ്റ് തടയില്ല. രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ചത്തേക്ക് മാറ്റി. ഹർജിയിൽ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുൽ ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ നിലനിൽക്കില്ലെന്നും പരാതിക്കാരി ഇല്ലാത്ത എഫ്ഐആർ ആണെന്നും രാഹുൽ വാദിച്ചു. കെപിസിസി
ഡൽഹി: ഇൻഡിഗോ എയർലൈൻസ് നിരവധി സർവീസുകൾ നിർത്തിയതോടെ വിമാന യാത്രാനിരക്കിൽ വന്ന വൻ വർദ്ധന തടയാൻ നടപടിയെടുത്ത് സിവിൽ വ്യോമയാന മന്ത്രാലയം. യാത്രാനിരക്കിൽ കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പരിധി നിർണയിച്ചു. എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ വിമാന കമ്പനികൾ ഈടാക്കുന്ന അതിഭീമമായ നിരക്കുകൾക്കെതിരെ ഉയർന്ന വ്യാപകമായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ഇതിൻ്റെ ഭാഗമായി, മന്ത്രാലയം
ന്യൂയോർക്ക്: ഫിഫ സമാധാന പുരസ്കാരം യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്. വാഷിങ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റാണ് പുരസ്കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും, മെഡലും, സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്കാരം ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ട്രംപിന് സമ്മാനിച്ചു. തനിക്ക് ലഭിച്ച അംഗീകാരം തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണെന്ന് ട്രംപ് പ്രതികരിച്ചു. ദശലക്ഷങ്ങളുടെ ജീവൻ
തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിനോട് ബന്ധപ്പെട്ട് തൃശൂർ – എറണാകുളം ജില്ലാ അതിർത്തിയിൽ ഇനി അഞ്ച് ദിവസം ഡ്രൈ ഡേ. കള്ള് ഷാപ്പുകൾ അടക്കമുള്ള മദ്യ ശാലകൾ തുടർച്ചയായി അഞ്ച് ദിവസം അടച്ചിടും. വോട്ടെടുപ്പ് നടക്കുന്ന സ്ഥലത്തിന്റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ മദ്യ വിൽപന പാടില്ലെന്നാണ് ചട്ടം വിശദമാക്കുന്നത്. വോട്ടെടുപ്പ് കഴിയുന്നത് വരെയാണ് ഡ്രൈ ഡേ നിയന്ത്രണം ബാധകമാവുന്നത്.
മുംബൈ: സ്റ്റോക്ക് മാർക്കറ്റ് പരിശീലകനായ അവധൂത് സഠേയുടെയും അദ്ദേഹത്തിന്റെ സ്ഥാപനമായ അവധൂത് സഠേ ട്രേഡിംഗ് അക്കാദമിയുടെയും അക്കൗണ്ടുകളില്‍ നിന്ന് 546.16 കോടി രൂപ കണ്ടുകെട്ടാന്‍ സെബിയുടെ ഉത്തരവ്. വിപണിയില്‍ ഓഹരികളില്‍ എപ്പോള്‍ നിക്ഷേപിക്കണം, എപ്പോൾ നിക്ഷേപം പിൻവലിക്കണം എന്നിങ്ങനെയുള്ള നിർദേശങ്ങൾ നൽകുകയും ഇതനുസരിച്ച് പ്രവർത്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്നതാണ്
തൃശ്ശൂർ: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊലീസ് അറിഞ്ഞു കൊണ്ട് രാഹുലിനെ അറസ്റ്റു ചെയ്യുന്നതിൽ വീഴ്ച വരുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഹുൽ എവിടെയാണെന്ന് ചിലർക്ക് അറിയാമെന്നും അവർ അത് പൊലീസിനെ അറിയിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂരിൽ മാധ്യമപ്രവർത്തകരുമായുള്ള സംവാദത്തിനിടെയാണ് മുഖ്യമന്ത്രി വിഷയത്തിൽ
പാലക്കാട്: മലമ്പുഴയിൽ പുലിയിറങ്ങിയ സാഹചര്യത്തിൽ മലമ്പുഴയിലേക്കുള്ള രാത്രിയാത്രാ വിലക്കിന് പുറമെ പ്രദേശത്ത സ്‌കൂളുകളിലെ പ്രവർത്തന സമയത്തിലും ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മലമ്പുഴയിൽ നവോദയ സ്കൂളിന് സമീപമാണ് വീണ്ടും പുലിയിറങ്ങിയത്. ഈ സാഹചര്യത്തിൽ കൂട് സ്ഥാപിക്കുന്നകാര്യം ആലോചനയിലെന്ന് വനംവകുപ്പ് അറിയിച്ചു. ഇന്നലെ രാത്രി 8 മണിയോടെ പുലി റോഡു മുറിച്ചു കടക്കുന്നത് കണ്ടെന്നാണ്


























