Home Archive by category News (Page 9)
Homepage Featured Kerala News

പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി; തെരച്ചിൽ ഊർജിതം

കൊല്ലം: കൊല്ലം പരവൂരിൽ കടലിൽ വീണ് രണ്ട് വിദ്യാർത്ഥികളെ കാണാതായി. അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം ഉണ്ടായത്. നേവി, കോസ്റ്റ് ഗാർഡ് എന്നീ സംഘങ്ങളെത്തി ഇവർക്കായി തെരച്ചിൽ നടത്തുകയാണ്. ഇവർ പ്ലസ് വൺ വിദ്യാർത്ഥികളാണ്. ചുഴിയിൽ പെട്ടതാകാമെന്നാണ്
Homepage Featured Kerala News

ആലിനു സര്‍ക്കാര്‍ ആദരം; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ

കോട്ടയത്ത് വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച പത്ത് മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന്റെ സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. ചീഫ് സെക്രട്ടറിക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉത്തരവ് ഉടന്‍ ഇറങ്ങും. ആലിന്റെ വിയോഗം ഏറെ വേദനയുളവാക്കുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. എത്രയും
Homepage Featured Kerala News

സച്ചിദാനന്ദന്റേയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങൾ വ്യക്തിപരമായ നിലപാടുകൾ; അഭിപ്രായപ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്നും സജി ചെറിയാൻ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതലയിൽനിന്ന് പ്രകടനങ്ങളുടെ പേരിൽ ആരെയും മാറ്റിനിർത്തുന്ന നയം സർക്കാരിനില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. സച്ചിദാനന്ദന്റേയും പ്രേംകുമാറിന്റെയും അഭിപ്രായങ്ങൾ വ്യക്തിപരമായ നിലപാടുകൾ ആയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷം ഭരണത്തിൽ തുടരരുതെന്ന് പറഞ്ഞ സച്ചിദാനന്ദൻ സാഹിത്യ അക്കാദമിയുടെ തലപ്പത്ത് തുടരുന്നുവെന്നും
Homepage Featured Kerala News Uncategorized

വസന്തത്തെ വരവേറ്റ് ലുലു: ലുലു ഫ്ലവർ ഫെസ്റ്റിന് തുടക്കമായി

കൊച്ചി: പൂക്കളുടെ വൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്ന ലുലു ഫ്ലവർ ഫെസ്റ്റിന് കൊച്ചി ലുലുമാളിൽ തുടക്കമായി. വീടും ഉദ്യാനങ്ങളും മനോഹരമാക്കാവുന്ന വ്യത്സ്യതതരം പൂക്കളാൽ ലുലു ഫ്ലവർ ഫെസ്റ്റ് ശ്രദ്ധേയമാണ്. പ്രകൃതിസംരക്ഷണത്തിന്റെ അവബോധത്തിനൊപ്പം അലങ്കാര ചെടികളുടെ കമനീയ ശേഖരവുമായിട്ടാണ് ഫ്ലവർ ഫെസ്റ്റ് ആരംഭിച്ചിരിക്കുന്നത്. ബോഗെയിന്‍വില്ല, വ്യത്യസ്തതരം ഓര്‍ക്കിഡുകള്‍, കുറഞ്ഞ
Homepage Featured India News

കേരള സവാരിക്ക് പിന്നാലെ ഭാരത് ടാക്സിയും എത്തുന്നു; സവിശേഷതകൾ ഇങ്ങനെ

ഡൽഹി: സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ കേരളത്തിൽ ഒരു വർഷം മുമ്പ് പ്രവർത്തനമാരംഭിച്ച കേരള സവാരിക്ക് പിന്നാലെ കേന്ദ്ര സർക്കാരും ടാക്സി ബുക്കിം​ഗ് ആപ്പ് പുറത്തിറക്കി. ‘ഭാരത് ടാക്സി’ എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആണ് കേന്ദ്രസർക്കാർ പുറത്തിറക്കിയത്. ഡൽഹിയിൽ നടന്ന ചടങ്ങിൽ സഹകരണ വകുപ്പ് ചുമതല കൂടിയുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ‘ഭാരത് ടാക്സി’
Homepage Featured Kerala News

റോഷി അ​ഗസ്റ്റിൻ സഹോദരതുല്യൻ; അച്ചടക്കലംഘനമില്ലെന്ന് ജോസ് കെ മാണി

കൊച്ചി: പാലാ സീറ്റിൽ താൻ മത്സരിക്കുമെന്ന മന്ത്രി റോഷി അഗസ്റ്റിന്‍റെ പ്രഖ്യാപനം തനിക്കും സുഖിച്ചുവെന്നും സന്തോഷം ഉണ്ടാക്കിയെന്നും ജോസ് കെ മാണി. റോഷിയുടേത് അച്ചടക്ക ലംഘനമല്ലെന്നും സഹോദരതുല്യമായ ബന്ധമാണെന്നും ജോസ് കെ മാണി പറഞ്ഞു. റോഷി അഗസ്റ്റിൻ പറത്തത് സദുദ്ദേശത്തോടെയാണ്. കേരള കോൺഗ്രസിൽ താൻ മത്സരിക്കണമെന്ന ആഗ്രഹം പ്രവർത്തകർക്ക് ഉണ്ടാകും. എന്നാൽ അത് പാർട്ടിയാണ്
Homepage Featured Kerala News

അതിവേ​ഗ റെയിലോ ആർആർടിഎസോ അവ്യക്തത തുടരുന്നു: സിൽവർലൈനിന്റെ മാനദണ്ഡങ്ങൾ വിശദീകരിച്ച് അശ്വിനി വൈഷ്ണവ്; RRTS നായി കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: റാപ്പിഡ് റെയിൽ ട്രാൻസ്പോർട്ട് സിസ്റ്റത്തിന്(ആർആർടിഎസ്) വേണ്ടി ഡിപിആർ തയ്യാറാക്കാൻ ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ആണ് കേന്ദ്ര ന​ഗരകാര്യ മന്ത്രിക്ക് ഇക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്. ന​ഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽവേ പദ്ധതിയാണ് ആർആർടിഎസ്. അതേസമയം കേരളത്തിലെ സെമി ഹൈ-സ്‌പീഡ്
Homepage Featured India News

സിബിഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ മൂല്യനിർണയം ഇനി ഡിജിറ്റൽ; പുനർമൂല്യനിർണയം ഇനിയില്ല

ഡൽഹി: പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇനി പൂർണമായും ഡിജിറ്റൽ മൂല്യനിർണയമായിരിക്കുമെന്ന് സിബിഎസ്‍സി(സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ). ബോർഡ് വെള്ളിയാഴ്ച നടത്തിയ തത്സമയ വെബ്‌കാസ്റ്റിനിടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 2026 ലെ ബോർഡ് പരീക്ഷകളിൽ സിബിഎസ്‍സി നടപ്പിലാക്കാൻ പോകുന്ന സമഗ്രമായ ഡിജിറ്റൽ പരിഷ്കാരങ്ങൾക്കായുള്ള റോഡ്മാപ്പ് പരീക്ഷാ കൺട്രോളർ ഡോ. സന്യാം ഭരദ്വാജ്
Homepage Featured Kerala News

‘വിഡി സതീശൻ നുണകളുടെ രാജാവ്’; പ്രതിപക്ഷ നേതാവിനെതിരെ മന്ത്രി ശിവൻകുട്ടി

തിരുവനന്തപുരം: വിഡി സതീശൻ നുണകളുടെ രാജാവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. കരിക്കുലം ഫ്രെയിം ചെയ്യുന്ന കാര്യത്തിൽ ദയനീയമായി പരാജയപ്പെട്ടെന്നും ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും ഉള്ള പ്രതിപക്ഷനേതാവിന്റെ പ്രതികരണം തെറ്റാണെന്ന് മന്ത്രി പറയുന്നു. പണ്ടുമുതലുള്ള പാഠപുസ്തകം പ്രിന്റ് ചെയ്ത് നൽകുന്നത് ക്രെഡിറ്റ് ആയി എടുക്കേണ്ടെന്നും വിഡി സതീശൻ പറഞ്ഞിരുന്നു. ഇതിനെതിരെയാണ്
Homepage Featured Kerala News

ആലിന്റെ വൃക്ക 10 വയസ്സുകാരിക്ക് പുതുജീവനേകുന്നു; ശ്രേയയുടെ ശസ്ത്രക്രിയ കിംസിൽ പൂർത്തിയായി

തിരുവനന്തപുരം: വാഹനാപകടത്തിൽ പരുക്കേറ്റ് മസ്തിഷ്കമരണം സംഭവിച്ച ആലിന്റെ വൃക്ക നെയ്യാറ്റിൻകര സ്വദേശിനിയായ ശ്രേയയ്ക്ക് പുതുജീവൻ നൽകുന്നു. ഇരു വൃക്കകളും തകരാറിലായ ശ്രേയയുടെ ശസ്ത്രക്രിയ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പൂർത്തിയായി. ഫെബ്രുവരി അഞ്ചിന് കോട്ടയത്ത് വെച്ചുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ തുടരുകയായിരുന്ന ആലിൻ ഷെറിന്റെ മസ്തിഷ്ക മരണം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.