Home Archive by category News (Page 84)
Homepage Featured Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ആരംഭിച്ചു, ആദ്യ ഫലങ്ങൾ പുറത്ത്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലങ്ങൾ പുറത്തുവരുമ്പോൾ 4 കോർപ്പറേഷനുകളിൽ യുഡിഎഫും ഓരോയിടത്ത് എൽഡിഎഫും എൻഡിഎയും ലീഡ് ചെയ്യുന്നു. നിലവിലെ ഫലങ്ങളനുസരിച്ച് 38 മുനിസിപ്പാലിറ്റികളിൽ യുഡിഎഫും 30 ഇടത്ത് എൽഡിഎഫും ലീഡ് ചെയ്യുന്നു. 4 മുനിസിപ്പാലിറ്റികളിൽ എൻഡിഎയും മറ്റുള്ളവർ
Homepage Featured News

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; ജില്ലാ പഞ്ചായത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ പാലക്കാട് നഗരസഭയിൽ ബിജെപിയ്ക്ക് മുന്നേറ്റം. വിജയം ഉറപ്പിച്ചു കൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് വിജയാഹ്ലാദം തുടങ്ങി. നിലവിൽ പാലക്കാട് നഗരസഭയിൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. എൽ‍ഡിഎഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ മൂന്ന് സീറ്റിലും മുന്നേറുന്നുണ്ട്.
Homepage Featured Kerala News

ദിലീപിനെതിരെ തെളിവുകളില്ലെന്ന് കോടതി; പൾസർ സുനിയുമായി ​ഗൂഢാലോചന നടന്നെന്ന് കണ്ടെത്താനായില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ തെളിവുകളില്ലെന്ന് വിധിപ്പകർപ്പിൽ കോടതി. പ്രോസിക്യൂഷൻ ആരോപിക്കുന്ന തരത്തിൽ പൾസർ സുനിയുമായി ദിലീപ് ​ഗൂഢാലോചന നടത്തിയെന്നതിന് തെളിവുകൾ കണ്ടെത്താനായില്ലെന്നാണ് കോടതി പറഞ്ഞത്. അതേസമയം കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ
Homepage Featured Kerala News

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം; വോട്ടെണ്ണൽ 8 മണിമുതൽ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം. സംസ്ഥാനത്തെ 244 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ 8 മണി മുതൽ ആരംഭിക്കും. ത്രിതല പഞ്ചായത്തുകളിലെ വോട്ടുകൾ എണ്ണുന്നത് ബ്ലോക്ക് തലത്തിലുള്ള കേന്ദ്രങ്ങളിലാണ്. മുനിസിപ്പാലിറ്റികളുടെയും കോര്‍പ്പറേഷനുകളുടെയും വോട്ടെണ്ണൽ അതാത് കേന്ദ്രങ്ങളിലാകും നടക്കുക. ആദ്യ പത്ത് മിനിറ്റിനുള്ളിൽ ഫലസൂചനകൾ ലഭിച്ച് തുടങ്ങുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്
Homepage Featured Kerala News

നടിയെ ആക്രമിച്ച കേസ് : പെന്‍ഡ്രൈവ് സ്വകാര്യമായി സൂക്ഷിക്കണം; 1700 പേജുള്ള വിധിന്യായം

സെൻഷേണലിസം കോടതിയെ ബാധിക്കില്ലെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടിയെ ആക്രമിച്ച കേസിൽ കോടതി വിധിപ്രസ്താവം ആരംഭിച്ചത്. നിയമം മാത്രമാണ് പരിശോധിച്ചിരിക്കുന്നതെന്നും കോടതി ആമുഖമായി പറഞ്ഞു. പ്രതികളുടെ പൂർവകാല ചരിത്രമടക്കം പരിശോധിച്ച ശേഷമാണ് ഏറ്റവും കുറഞ്ഞ ശിക്ഷയിലേക്ക് കോടതി പോയത്. 1700 പേജുകളടങ്ങിയ വിധിന്യായമാണ് കോടതി തയ്യാറാക്കിയത്. പ്രതികൾക്ക് പരമാവധി ശിക്ഷയായ ജീവപര്യന്തം
Kerala Lead News News

നടിയെ ആക്രമിച്ച കേസ്: ആറ് പ്രതികൾക്കും 20 വർഷത്തെ കഠിന തടവ്, അമ്പതിനായിരം രൂപ പിഴ

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം അവസാനിച്ചു; ആറ് പ്രതികൾക്കും 20 വർഷത്തെ കഠിന തടവ് , അമ്പതിനായിരം രൂപ പിഴ ശിക്ഷ വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം കൂടി തടവ് അനുഭവിക്കണം. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് വാദം കേട്ടത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം
Homepage Featured News World

തെക്ക് കിഴക്കനേഷ്യൻ സാന്നിധ്യം വിപുലമാക്കി ലുലു ഗ്രൂപ്പ്; ബാങ്കോക്കിലെ പുതിയ റീജിയണൽ ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബും തായ്‌ലാൻഡ് വാണിജ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

ബാങ്കോക്ക്: തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ സാന്നിദ്ധ്യം കൂടുതൽ സജീവമാക്കുന്നതിന്റെ ഭാഗമായി ബാങ്കോക്കിൽ ലുലുവിന്റെ പുതിയ പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബും പ്രവർത്തനം ആരംഭിച്ചു. ലുലു ഗ്രൂപ്പിൻ്റെ അനുബന്ധ സ്ഥാപനമായ മെയ് എക്സ്പോർട്ട് പ്രാദേശിക ഓഫിസും ലോജിസ്റ്റിക്സ് ഹബ്ബ് തായ്ലാൻഡ് വാണിജ്യമന്ത്രി സുഫാജി സുതുമ്പുൻ ഉദ്ഘാടനം ചെയ്തു. വാണിജ്യ ഉപമന്ത്രി ഡോ. കിരിദ പാവോചിത്, വാണിജ്യ
Homepage Featured Kerala News

ഓണ്‍ലൈൻ മാധ്യമം നൽകിയത് വ്യാജ വാർത്തകൾ; ഡിജിപിക്ക് പരാതി നൽകി ഭാഗ്യലക്ഷ്മി

തിരുവനന്തപുരം: വ്യാജ വാർത്തകൾ പ്രചരിപ്പിച്ച തൽസമയം മീഡിയ ഓൺലൈൻ മാധ്യമത്തിനെതിരെ കർശന നടപടി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പരാതി നൽകി. കഴിഞ്ഞ 51 വർഷമായി മലയാള സിനിമയിൽ പ്രവർത്തിക്കുന്ന തന്‍റെ പേരും ചിത്രവും ദുരുപയോഗം ചെയ്താണ് സാമൂഹിക മാധ്യമങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. ഇത്തരം
Homepage Featured Kerala Local News

പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരൻ ജീവനൊടുക്കിയ നിലയിൽ

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിനുള്ളിൽ ജീവപര്യന്തം തടവുകാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഹരിദാസ് എന്നയാളാണ് മരിച്ചത്. 58 വയസ്സായിരുന്നു. ജയിൽ വർക്ക്ഷോപ്പിനുള്ളിലാണ് ഇയാൾ ജീവനൊടുക്കിയത്. ആലപ്പുഴ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയാണ് ഹരിദാസ്. ജയിൽ കോമ്പൗണ്ടിനകത്തുള്ള മാനുഫാക്ചറിങ് യൂണിറ്റിൽ ഇന്ന് രാവിലെ 7.30നാണ് ഹരിദാസ് ജോലിക്കായി കയറിയത്. ഇയാൾ ആലപ്പുഴ
Homepage Featured India News

മുനമ്പം വഖഫ് ഭൂമി : ഹൈക്കോടതി ഉത്തരവിന് സുപ്രീംകോടതിയിൽ സ്റ്റേ

ന്യൂഡൽഹി: മുനമ്പം വഖഫ് ഭൂമി അല്ലെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. മുനമ്പം കമ്മീഷന്‍റെ പ്രവര്‍ത്തനം തുടരാം. അന്വേഷണ കമ്മീഷന് നടപടികളുമായി മുന്നോട്ടു പോകാമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. കേസ് ആറ് ആഴ്ച്ച കഴിഞ്ഞ് ജനുവരി 27ന് വീണ്ടും പരിഗണിക്കും. ഹൈക്കോടതി ഉത്തരവ് തടയണമെന്ന വഖഫ് സംരക്ഷണ വേദി നൽകിയ അപ്പീലിലാണ് കോടതിയുടെ നടപടി. സംസ്ഥാന സർക്കാർ അടക്കം