കൊച്ചി: രണ്ടാമത്തെ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ നൽകിയ അപ്പീൽ ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. മറുപടി നൽകാൻ സമയം വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതു പരിഗണിച്ചാണ് ക്രിസ്തുമസ്
മസ്കറ്റ്: ഒമാനിൽ വൻ ജ്വല്ലറി കവർച്ച നടത്തിയ യൂറോപ്യൻ പൗരരെ പൊലീസ് സാഹസികമായി പിടികൂടി. 23 കോടിയുടെ സ്വർണം മോഷ്ടിച്ച സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ജ്വല്ലറിക്ക് സമീപം മുറിയെടുത്തശേഷമാണ് ഇവർ മോഷണം നടത്തിയത്. ടൂറിസ്റ്റ് വിസയിൽ എത്തിയ സംഘം മസ്കറ്റ് ഗവർണറേറ്റിലെ അൽ ഖുബ്റ എന്ന പ്രദേശത്തെത്തി മോഷണം നടത്തുകയായിരുന്നു. ജ്വല്ലറിക്ക് സമീപത്തെ മുറിയിൽ നിന്ന് ഭിത്തി തുരന്നാണ് കവർച്ച
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഡിസംബർ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിലേക്കും സ്ഥലങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. സൗദി
ചെന്നൈ: തമിഴ്നാടിന്റെ സ്വഭാവം അമിത് ഷായ്ക്ക് മനസിലായിട്ടില്ല എന്നും അഹങ്കാരത്തിന് മുന്നിൽ തമിഴ്നാട് തലകുനിക്കില്ലെന്നും മുഴുവൻ സംഘിപ്പടയുമായി വന്നാലും തമിഴ്നാട്ടിൽ ജയിക്കില്ലെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. അടുത്ത ലക്ഷ്യം തമിഴ്നാട് എന്നു പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് മറുപടി നൽകുകയായിരുന്നു സ്റ്റാലിൻ. ഡിഎംകെയുടെ യുവജന വിഭാഗത്തിന്‍റെ വടക്കൻ
കണ്ണൂര്‍: പാനൂരിലെ വടിവാള്‍ ആക്രമണത്തിൽ അഞ്ച് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. പാറാട് സ്വദേശികളായ അമൽ, ശ്രീജു, ജീവൻ, റെനീഷ്, സച്ചിൻ എന്നിവരാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവന്നതിന് പിന്നാലെയാണ് ശനിയാഴ്ച വൈകിട്ട് കണ്ണൂര്‍ പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെ വടിവാളുമായി സിപിഎം അക്രമം അഴിച്ചുവിട്ടത്. ലീഗ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം തുടരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനേയും ഇന്ന് കസ്റ്റഡിയിൽ വേണമെന്ന് എസ്ഐടി ആവശ്യപ്പെട്ടു. കൊല്ലം വിജിലൻസ് കോടതിയിൽ പ്രത്യേക അന്വേഷണസംഘം ഇതുമായി ബന്ധപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയേയും മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് എസ്ഐടി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി അതിജീവിത. കേസിൽ തന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും സംരക്ഷിക്കപ്പെട്ടില്ല എന്നതാണ് കോടതിക്കെതിരെയുള്ള പ്രധാന വിമർശനമായി അതിജീവിത ചൂണ്ടിക്കാട്ടുന്നത്. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും 5 വർഷം മുമ്പുതന്നെ വിചാരണക്കോടതിയുടെ ചില അന്യായമായ നീക്കങ്ങൾ തനിക്ക് ബോധ്യപ്പെട്ടിരുന്നതായും അതിജീവിത ആരോപിച്ചു.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകൾ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആദ്യ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ഹർജിയാണ് കോടതി പരിഗണിക്കുക. ബംഗളൂരുവിൽ ഉള്ള യുവതിയുടെ പരാതിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഹർജിയും ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ആദ്യ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തളളിയ തിരുവനന്തപുരം സെഷൻസ് കോടതി വിധിയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ ഹർജി
തിരുവനന്തപുരം: വിസി നിയമനത്തിൽ സുപ്രീംകോടതിക്കെതിരെ ഗവർണർ. വിസിയെ കോടതി നിയമിക്കാമെന്ന നിലപാട് ശരിയല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പറയുന്നു. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്ന് അദ്ദേഹം പറഞ്ഞു. വിസിയെ നിയമിക്കാൻ അധികാരം ചാൻസലർക്കാണെന്നത് യുജിസി ചട്ടവും കണ്ണൂർ യൂണിവേഴ്സിറ്റി വിസി നിയമന കേസിലെ കോടതി വിധിയും വ്യക്തമാക്കുന്നുണ്ടെന്ന് ഗവർണർ പറഞ്ഞു. ഭരണഘടന
കൊച്ചി: ബിനാലെയുടെ ഭാഗമായതിൽ മകൾ ഷഫീനയെ എംഎ യൂസഫലി അഭിനന്ദിച്ചു. മകൾ കലയെ സ്നേഹിക്കുന്നപോലെ ഞാൻ മകളേയും സ്നേഹിക്കുന്നുവെന്നും യൂസഫലി പറഞ്ഞു. സ്വർണത്തിന്റെ കഥ പറഞ്ഞു കൊണ്ട് എക്സിബിഷനുമായി ഷഫീന യൂസഫലിയുടെ സ്ഥാപനമായ റിസ്ക് ആർട്സ് ഇനിഷേറ്റീവ് കൊച്ചി ബിനാലെയുടെ ഭാഗമാകുന്നുണ്ട്. ഈ എക്സിബിഷന്റെ ഉദ്ഘാടനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേയും അറബ്


























