ടിക്കറ്റ് ബുക്ക് ചെയ്യുന്നവർ റിസർവുചെയ്ത സ്റ്റേഷനിൽ നിന്ന് തന്നെ ട്രെയിനിൽ കയറണം എന്ന് കർശന നിർദേശവുമായി റെയിൽവേ. ടിക്കറ്റിൽ നൽകിയ യാത്ര തുടങ്ങുന്ന സ്റ്റേഷനിൽ നിന്ന് തന്നെ കയറിയില്ലെങ്കിൽ യാത്രക്കാരന് ഇനി മുതൽ സീറ്റ് കിട്ടില്ല. മുൻപ് യാത്രക്കാർ ബോർഡിങ് സ്റ്റേഷനിൽ നിന്ന് യാത്ര തുടങ്ങിയില്ലെങ്കിൽ
ഡൽഹി: ബംഗ്ലാദേശിലെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ സത്യപ്രതിജ്ഞ ചെയ്യും. ഫെബ്രുവരി 17-ന് ആണ് സത്യപ്രതിജ്ഞ. ഇന്ത്യയിൽ നിന്ന് മോദി ഉൾപ്പെടെ 13 രാജ്യങ്ങളുടെ നേതാക്കൾക്ക് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. പാർലമെന്‍റ് ഹൗസിന്‍റെ സതേൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ ആദ്യം എംപിമാരുടെ സത്യപ്രതിജ്ഞ നടക്കും. പിന്നീട് പുതിയ പ്രധാനമന്ത്രി താരിഖ് റഹ്മാനും കാബിനറ്റ്
നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസിനുള്ളില്‍ ഗ്രൂപ്പ് പോരും മുറുകുന്നു. നേരത്തെ എ, ഐ ഗ്രൂപ്പുകള്‍ മാത്രമായിരുന്നെങ്കില്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തിലും ഒരു ഗ്രൂപ്പുണ്ട്. സതീശന്റെ അപ്രമാദിത്തത്തിനെതിരെ എ, ഐ ഗ്രൂപ്പുകള്‍ സംഘടിക്കുന്നതാണ് കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ കാണുന്നത്. സതീശന്‍ ‘പുതുയുഗയാത്ര’
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തിൽ സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. യുവതീ പ്രവേശനത്തിന് എതിരാണ് സംസ്ഥാനത്തിന്റെ നിലപാടെങ്കിൽ അക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയിൽ അഫിഡവിറ്റ് നൽകണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. തങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമല വിഷയത്തിൽ പുതിയ അഫിഡവിറ്റ് സമർപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു. ശബരിമല സ്ത്രീ
ഡൽഹി: പത്ത് ലക്ഷത്തിലേറെ ജനസംഖ്യയുള്ള നഗരങ്ങൾക്കും സംസ്ഥാന തലസ്ഥാനങ്ങൾക്കുമായി വികസനപദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. കേരളത്തിൽ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങൾക്ക് പദ്ധതി ഗുണകരമാകും. ഓരോ നഗരവും 5 വർഷം കൊണ്ട് 4 ലക്ഷം കോടി രൂപയുടെ ധനസമാഹരണം നടത്തുന്നതാണ് ഈ അർബൻ ചലഞ്ച് ഫണ്ട് പദ്ധതി. നഗരങ്ങളിൽ നിലവാരമുള്ള അടിസ്ഥാന സൗകര്യമൊരുക്കാൻ ലക്ഷ്യമിട്ടാണ് ഈ
പത്തനംതിട്ട: അവയദാനത്തിലൂടെ നാല് കുരുന്നുകൾക്ക് പുതുജീവൻ നൽകി യാത്രയാകുന്ന പത്തുമാസം മാത്രം പ്രായമുള്ള ആലിൻ ഷെറിന് നാടിന്റെ സ്നേഹാദരം. ആലിൻ ഷെറിന്റെ ഭൗതികശരീരം ആശുപത്രിയിലെ പൊതുദർശനത്തിനുശേഷം രാവിലെ എട്ടോടെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. നൂറുകണക്കിന് ആളുകൾ ആലിന് അന്തിമോപചാരം അർപ്പിക്കുകയാണ്. ഉച്ചയ്ക്ക് രണ്ട് മണിവരെയാണ് ആലിന്റെ ഭൗതികശരീരം വീട്ടിൽ പൊതുദർശനത്തിന്
തിരുവനന്തപുരം: ശബരിമല കൊടിമര പുനര്‍നിര്‍മാണത്തിലെ ക്രമക്കേടുകളിൽ അന്വേഷണം തുടരുന്നു. നിലവിൽ കൊടിമര പുനര്‍നിര്‍മാണത്തിന് സ്വര്‍ണം സംഭാവന നൽകിയ 27 പേരുടെ മൊഴി രേഖപ്പെടുത്തുകയാണ് വിജിലൻസ്. നിര്‍മാതാവ് സുരേഷ്‍കുമാര്‍ സംവിധായകരായ ഷാജി കൈലാസ്, രഞ്ജി പണിക്കര്‍ തുടങ്ങിയവരുടെ മൊഴിയാണ് വിജിലൻസ് രേഖപ്പെടുത്തിയത്. മൊഴി നൽകാൻ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും
കണ്ണൂര്‍: സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഐ(എം) നേതാവും പയ്യന്നൂര്‍ എംഎൽഎയുമായ ടിഐ മധുസൂദനൻ. ടിഐ മധുസൂദനൻ നയിക്കുന്ന പയ്യന്നൂരിലെ വികസന മുന്നേറ്റ ജാഥ വി കുഞ്ഞികൃഷ്ണന്‍റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു എംഎൽഎയുടെ ആദ്യ പരസ്യ പ്രതികരണം. രക്തസാക്ഷികളുടെ ഫണ്ടിൽ നിന്ന് ഒരു നയാ പൈസ എടുക്കാൻ പറ്റുമോയെന്ന്
മലപ്പുറം : പൊളിറ്റികൽ ഇസ്ലാമിസ്റ്റ് ആശയങ്ങൾ വിശ്വാസികളെ പൊതു സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുത്തുമെന്നും സങ്കുചിതമായ വർഗീയ ധൃവീകരണത്തിലേക്ക് നയിക്കുമെന്നും എപി സമസ്തയിൽ പ്രമേയം. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കരുതെന്നും പ്രമേയത്തിൽ പറയുന്നു. മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നത് ജനാധിപത്യത്തിന്റെ അന്തസത്ത ചോർത്തിക്കളയുമെ്നും പ്രമേയത്തിൽ പറയുന്നു.
ഡൽഹി: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീകോടതിയുടെ 2018ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക. 2019-ന് ശേഷം ആദ്യമായാണ് വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ വരുന്നത്. ഹർജികൾ പരിഗണിക്കുന്നതിന് ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നതിലും ഒൻപതംഗ ബെഞ്ചിൽ കേസിന്റെ


























