Home Archive by category News (Page 79)
Homepage Featured India News

‘പേരും മാനദണ്ഡങ്ങളും കേന്ദ്രം നിശ്ചയിക്കും പണം സംസ്ഥാനവും’; തൊഴിലുറപ്പ് പദ്ധതിയിലെ ഭേദ​ഗതി ബില്ലിനെതിരെ പ്രതിഷേധം ശക്തം

ഡൽഹി: ​ഗ്രാമീണ മേഖലയുടെ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആരംഭിച്ച തൊഴിലുറപ്പ് പദ്ധതിയുടെ ഘടനയിൽ മാറ്റം വരുത്തുന്നതിൽ വ്യാപക പ്രതിഷേധം. സംസ്ഥാന സർക്കാരിനു കൂടി സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്ന തരത്തിലേക്ക് പദ്ധതി മാറ്റാനൊരുങ്ങിയതാണ് പ്രതിഷേധത്തിന് കാരണമായത്. ഭേദ​ഗതി ബില്ലിനെതിരെ
Homepage Featured Local News

സിപിഎം നേതാവ് കെസി ആറിനെതിരെ വിമർശനവുമായി മുന്‍ ജില്ലാ കമ്മിറ്റി അംഗം

പത്തനംതിട്ട: സിപിഎം നേതാവ് കെസി രാജ​ഗോപാലിനെതിരെ രൂക്ഷ വിമർശനവുമായി മുന്‍ ജില്ലാ കമ്മിറ്റി അംഗം കെ പ്രകാശ് ബാബു. സിപിഎം കോഴഞ്ചേരി ഏരിയ സെക്രട്ടറി ടിവി സ്റ്റാലിനും കൂട്ടരും തന്നെ കാലുവാരി തദ്ദേശ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് മുൻ എംഎൽഎ ആയിരുന്ന കെസി രാജ​ഗോപാലൻ ആരോപിച്ചിരുന്നു. ഇത് മലർന്നുകിടന്നു തുപ്പലാണെന്ന് കെ പ്രകാശ് ബാബു വിമർശിച്ചു. കോഴഞ്ചേരി ഏരിയ സെക്രട്ടറി
India News

പഹൽ​ഗാം ഭീകരാക്രമണം പാക് ​ഗൂഢാലോചന; കുറ്റപത്രം സമർപ്പിച്ച് എൻഐഎ

ഡൽഹി: പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. ജമ്മുവിലെ പ്രത്യേക എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. പഹൽ​ഗാം ഭീകരാക്രമണം പാക് ​ഗൂഢാലോചനയിൽ നടന്നതെന്ന് 1597 പേജുള്ള കുറ്റപത്രത്തിൽ എൻഐഎ വ്യക്തമാക്കുന്നുണ്ട്. ആക്രമണത്തിന്റെ സൂത്രധാരൻ പാക് ഭീകരൻ സാജിദ് ജാട്ട് ആണെന്ന് എൻഐഎ കണ്ടത്തി. ആക്രമണം നടത്തിയ മൂന്ന് ഭീകരരെ നേരത്തെ സൈന്യം
Homepage Featured Local News

ശബരിമല ദർശനം കഴിഞ്ഞ് വരുന്നതിനിടെ അപകടം; നാല് പേർക്ക് പരുക്ക്, ഒരാളുടെ കാൽ നഷ്ടപ്പെട്ടു

പത്തനംതിട്ട: ശബരിമല ദർശനം കഴിഞ്ഞ് വരുന്നതിനിടെ ഉണ്ടായ ബസ് അപകടത്തിൽ നാലുപേർക്ക് പരുക്കേറ്റു. ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് പത്തനംതിട്ട വടശ്ശേരിക്കരയിൽ വച്ച് മറിഞ്ഞാണ് അപകടം ഉണ്ടായത്. 49 തീർത്ഥാടകർ ബസിലുണ്ടായിരുന്നു. പരുക്കേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ കാൽ അപകടത്തിൽ അറ്റുപോയതായി ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ ദിവസം കൊല്ലം നിലമേലില്‍ ഉണ്ടായ
Homepage Featured Kerala News

കേരള കോൺ​ഗ്രസ് എൽഡിഎഫിനൊപ്പം തുടരും; യുഡിഎഫ് പ്രവേശന ചർച്ചകൾ തള്ളി നേതൃത്വം

കോട്ടയം: യുഡിഎഫ് പ്രവേശനത്തിനുള്ള സാഹചര്യമില്ലെന്ന് കേരള കോൺ​ഗ്രസ് നേതൃത്വം. നിലവിലെ ചർച്ചകളിൽ കഴമ്പില്ലെന്ന് അണികളെയും ബോധ്യപ്പെടുത്തുമെന്ന് ജോസ് കെ മാണി പറഞ്ഞു. മുന്നണി വിടാൻ ആയിരുന്നെങ്കിൽ നേരത്തെ ആകാമായിരുന്നു. തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായാൽ മുന്നണി വിടുന്ന രീതി നിലവിൽ ഇല്ലെന്ന് സ്റ്റീഫൻ ജോർജും പറഞ്ഞു. പരാജയമുണ്ടായാൽ മുന്നണി വിടുകയാണെങ്കിൽ തങ്ങൾക്കത് ലോക് സഭാ
India Lead News News

ബിജെപിയിൽ തലമുറമാറ്റം; ബിഹാർ മന്ത്രി നിതിൻ നബീൻ ദേശീയ വർക്കിംഗ് പ്രസിഡൻ്റ്

ഡൽഹി: ബിജെപിയിൽ വീണ്ടും തലമുറമാറ്റത്തിന് വഴിയൊരുങ്ങുന്നു. ബിഹാറിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി നിതിൻ നബീനെ ബിജെപിയുടെ ദേശീയ വർക്കിം​ഗ് പ്രസിഡന്റായി പ്രഖ്യാപിച്ചതോടെയാണ് ഇതിന് സൂചന ലഭിച്ചത്. 2019 ൽ ദേശീയ വർക്കിംഗ് പ്രസിഡൻ്റായ ശേഷമാണ് ജെപി നദ്ദ പാർട്ടിയുടെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയത്. നിലവിൽ ജെപി നദ്ദ അധ്യക്ഷനായി തുടരുകയാണ്. വർക്കിംഗ് പ്രസിഡൻറായ നിതിൻ നബീൻ പിന്നീട് ഈ
Homepage Featured Kerala News

പ്ലസ്ടു വിദ്യാര്‍ഥിനി പാലത്തിൽ നിന്നും ചാടി; നാട്ടുകാർ പിന്നാലെ ചാടി രക്ഷിച്ചു

തിരുവനന്തപുരം: പ്ലസ്ടു വിദ്യാര്‍ഥിനി പാലത്തിൽ നിന്നും ചാടി. വെള്ളറട മണ്ഡപത്തിന്‍ കടവ് പാലത്തിൽ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ നാട്ടുകാർ പിന്നാലെ ചാടി രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. തിരുവനന്തപുരത്തെ ഒരു ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ്. കരക്കെടുക്കുമ്പോള്‍ വിദ്യാര്‍ഥിനി അവശനിലയിലായിരുന്നു. തുടര്‍ന്ന് കുട്ടിയെ കാട്ടാക്കടയിലെ
Homepage Featured India News

2026 ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ പ്രഖ്യാപിച്ച് ജിയോ: ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ആനുകൂല്യങ്ങള്‍

പ്ലാനുകള്‍ക്കൊപ്പം സൗജന്യ ഗൂഗിള്‍ ജെമിനി പ്രോ സബ്‌സ്‌ക്രിപ്ഷന്‍ കൊച്ചി: പുതുവര്‍ഷ വിപണിയില്‍ തന്ത്രപരമായ ചുവടുവെപ്പുമായി റിലയന്‍സ് ജിയോ തങ്ങളുടെ ‘ഹാപ്പി ന്യൂ ഇയര്‍ 2026’ ഓഫറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി പുറത്തിറക്കിയ പുതിയ പ്ലാനുകളിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത, തിരഞ്ഞെടുത്ത പ്ലാനുകള്‍ക്കൊപ്പം ഗൂഗിളിന്റെ അത്യാധുനിക എഐ ടൂളായ ജെമിനി
Homepage Featured Kerala News

തീവ്ര വോട്ടർ പട്ടിക പരിഷ്കരണം: തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ കണക്കിൽ കള്ളക്കളിയെന്ന് രാഷ്ട്രീയ കക്ഷികൾ

തിരുവനന്തപുരം: തിരികെ ലഭിക്കാത്ത എന്യുമറേഷൻ ഫോമുകളുടെ എണ്ണം 20 ലക്ഷത്തിൽ നിന്ന് 25 ലക്ഷമായി ഉയർന്നത് എങ്ങനെ എന്ന് സിപിഎമ്മും കോൺഗ്രസും മുസ്ലിം ലീഗും പരാതി ഉന്നയിച്ചു. തിരികെ ലഭിക്കാത്ത 25 ലക്ഷം ഫോമുകളിൽ 6,44,547 ഫോമുകൾ മരണപ്പെട്ടവരുടേത് ആണെന്ന കണക്കിൽ സിപിഐ സംശയം പ്രകടിപ്പിച്ചു. കരട് പട്ടിക പ്രസിദ്ധീകരിക്കും മുമ്പ്, എന്യുമറേഷൻ ഫോം തിരികെ കിട്ടാത്തവരെ കണ്ടെത്താൻ വീണ്ടും
Gulf Homepage Featured News

യുഎഇയിൽ ഞായറാഴ്ച കനത്തമഴ; ന്യൂനമർദ്ദം തുടരുന്നു, മാർ​ഗനിർദേശങ്ങൾ പാലിക്കണമെന്ന് പൊലീസ്

ദുബൈ: യുഎഇയിൽ ഞായറാഴ്ച കനത്തമഴ പെയ്തു. ന്യൂനമർദ്ദം തുടരുന്നതിനാൽ ഇന്നും മഴയും നേരിയ കാറ്റുമുണ്ടാകുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. രാത്രിയിൽ മഴ കനക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ദുബൈ പൊലീസും അബുദാബി പൊലീസും പറഞ്ഞു. ചില തീരദേശ പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും ന്യൂനമർദ്ദത്തിന്‍റെ സ്വാധീനം