Home Archive by category News (Page 72)
Homepage Featured Kerala News

മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്; കേരളത്തിൽ ആദ്യത്തെ ചര്‍മ്മദാനം

കൊച്ചി: മസ്തിഷ്ക മരണം സംഭവിച്ച യുവാവിൻ്റെ ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക് പറക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ഹൃദയവുമായി എറണാകുളം ജനറൽ ആശുപത്രിയിലേക്കാണ് പോകുക. കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി ഷിബുവിന്റെ (47) ഹൃദയമാണ് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോവുക. വാഹനാപകടത്തിൽ മസ്തിഷ്ക
Homepage Featured Kerala News

കേരളത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ

തിരുവനന്തപുരം: ക്രിസ്മസ്, പുതുവത്സര അവധി കണക്കിലെടുത്ത് കേരളത്തിന് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ബെഗളൂരു-കൊല്ലം റൂട്ടിലാണ് ഒരു സ്പെഷ്യൽ ട്രെയിൻ അനുവദിച്ചത്. മംഗളുരുവിനും ചെന്നൈയ്ക്കും ഇടയിലും ഒരു പ്രത്യേക സർവീസ് റെയിൽവേ അനുവദിച്ചിട്ടുണ്ട്. ഡിസംബർ 20നും 25നും ഇടയിൽ ഒരു പ്രത്യേക ട്രെയിൻ മാത്രമാണ് നേരത്തേ ബെംഗളൂരുവിൽ നിന്ന് റെയിൽവേ പ്രഖ്യാപിച്ചിരുന്നത്. ഇത്
Homepage Featured India News

അടവ് പാളി; ലൈവ് പരിപാടിക്കിടെ ബാബാ രാംദേവിനെ എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ

ന്യൂഡൽഹി: ലൈവ് പരിപാടിക്കിടെ ബാബാ രാംദേവിനെ എടുത്ത് നിലത്തടിച്ച് മാധ്യമ പ്രവർത്തകൻ. ലൈവ് ചർച്ചയ്ക്കിടെ മാധ്യമ പ്രവർത്തകന് നേരെ ഗുസ്തി പിടിക്കാനെത്തിയ യോഗാചാര്യൻ ബാബാ രാംദേവിന്റെ വീഡിയോയാണ് വൈറലായത്. സ്വകാര്യ മാധ്യമ സ്ഥാപനം ഭാരത് സംവാദ് എന്ന പേരിൽ നടത്തിയ ലൈവ് ഷോയ്ക്കിടെയാണ് അപ്രതീക്ഷിത സംഭവങ്ങൾ അരങ്ങേറിയത്. പരിപാടിക്കിടെ ചടങ്ങിൽ സന്നിഹിതനായിരുന്ന മാധ്യമപ്രവർത്തകനെ രാംദേവ്
Homepage Featured Kerala News

ഫോറൻസിക് റിപ്പോർട്ട് ഷൈൻ ടോം ചാക്കോയ്ക്ക് അനുകൂലം; ലഹരി ഉപയോഗിച്ചതിന് തെളിവില്ല

കൊച്ചി: ലഹരി ഉപയോ​ഗിച്ചെന്ന കേസിൽ ഫോറൻസിക് ഫലം നടൻ ഷൈൻ ടോം ചാക്കോയ്ക്ക് അനുകൂലം. ഡാൻസാഫ് സംഘത്തിന്റെ പരിശോധനയ്ക്കിടെ ഷൈൻ ടോം ചാക്കോ ഇറങ്ങി ഓടിയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ലഹരി ഉപയോ​ഗിച്ചതിനാലാണ് അദ്ദേഹം രക്ഷപ്പെടാൻ ശ്രമിച്ചതെന്ന തരത്തിലായിരുന്നു റിപ്പോർട്ടുകൾ. കേസുമായി ബന്ധപ്പെട്ട് ഷൈനിനെ മണിക്കൂറുകളോളം അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. സിനിമാപ്രവർത്തകർക്കിടയിൽ
Homepage Featured India News

ചവറുകൂനയിൽ സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ്, കശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം

ശ്രീനഗർ: ജമ്മു കശ്മീരിൽ ചവറുകൂനയിൽ നിന്ന് സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് കണ്ടെത്തി. എൻഐഎ ആസ്ഥാനത്തിനു സമീപത്തുനിന്നാണ് ടെലിസ്കോപ്പ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് ജമ്മു കാശ്മീരിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്. ജമ്മുവിലെ സിദ്രയിൽ നിന്നാണ് ടെലിസ്കോപ്പ് കണ്ടെടുത്തത്. ഞായറാഴ്ചയാണ് ജമ്മുകശ്മീരിൽ നിന്ന് സ്നൈപ്പർ
Homepage Featured Kerala News

തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര്?; ബിജെപിയിൽ അഭിപ്രായഭിന്നത

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് ആര് വരണമെന്നതിൽ ബിജെപിയിൽ അഭിപ്രായഭിന്നത. വിവി രാജേഷ്, ആർ ശ്രീലേഖ തുടങ്ങിയ പേരുകളാണ് പാർട്ടിയുടെ പരി​ഗണനയിലുള്ളത്. എന്നാൽ തിരുവനന്തപുരത്ത് വെച്ച് ഇന്നലെ നടന്ന ബിജെപി പാർലമെന്ററി പാർട്ടി യോ​ഗത്തിൽ കോർപ്പറേഷൻ മേയർ സ്ഥാനം സംബന്ധിച്ച് ചർച്ചകൾ നടത്തിയില്ല. വിവി രാജേഷ്, വിജി ​ഗിരികുമാർ എന്നീ പേരുകൾ മേയർ, ഡെപ്യൂട്ടി മേയർ
Homepage Featured India News

പുതിയ തൊഴിലുറപ്പ് നിയമം നിലവിൽവന്നു; പ്രതിപക്ഷം രാജ്യവ്യാപക പ്രതിഷേധത്തിന്

ഡൽഹി: പ്രതിപക്ഷത്തിന്റെ കടുത്ത എതിർപ്പിനെ അവ​ഗണിച്ച് പുതിയ തൊഴിലുറപ്പ് നിയമത്തിന് അം​ഗീകാരം. യുപിഎ സർക്കാറിന്‍റെ സാമൂഹ്യ സുരക്ഷാ പദ്ധതിയായ മഹാത്മാ ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് പകരമായാണ് പുതിയ പദ്ധതി നിലവിൽവന്നിരിക്കുന്നത്. നിയമത്തിലെ വ്യവസ്ഥകൾ പദ്ധതിയെ തകർക്കാനുള്ളതാണ് എന്ന് ആരോപിച്ച് രാജ്യവ്യാപക പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷം. ലോക് സഭയിൽ നേരത്തേ ബിൽ
Homepage Featured Local News

ഇടുക്കിയിൽ​ ഗ്ലാസ് ബ്രിഡ്ജ് നിർമിച്ചത് അനുമതിയില്ലാതെ; ഉദ്ഘാടനത്തിന് പിന്നാലെ പ്രവർത്തനം തടഞ്ഞു

ഇടുക്കി: ഇടുക്കിയിൽ ഉദ്ഘാടനത്തിന് പിന്നാലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവർത്തനം തടഞ്ഞു. ഇടുക്കി ആനച്ചാലിൽ നിർമാണം പൂർത്തിയാക്കിയ ഗ്ലാസ് ബ്രിഡ്ജാണ് സ്റ്റോപ്പ് മെമ്മോ നൽകി ജില്ലാ കലക്ടർ തടഞ്ഞത്. 2 കോടി രൂപ ചെലവിട്ട് 35 മീറ്റർ നീളത്തിലാണ് പാലം പണിഞ്ഞിരുന്നത്. ഒരേ സമയം 40 പേർക്ക് കയറാവുന്ന പാലത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച നടന്നു. തൊട്ടുപിന്നാലെ ഇന്ന് കളക്ടർ സ്റ്റോപ്പ് മെമ്മോ
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിക്കും ​ഗോവർധനും പങ്കെന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റൊദാം ജ്വല്ലറി ഉടമ ഗോവർധന്റെയും പങ്ക് വെളിപ്പെടുത്തി ഉണ്ണികൃഷ്ണൻ പോറ്റി. ഇരുവരുടേയും റിമാൻഡ് റിപ്പോർട്ടിലാണ് ഉണ്ണികൃഷ്ണൻ വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്. പങ്കജ് ഭണ്ഡാരിയെയും ഗോവർധനെയും കഴിഞ്ഞ ദിവസം എസ്ഐടി അറസ്റ്റ് ചെയ്യുകയും കോടതി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു.
Homepage Featured India News

ട്രെയിൻ ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ്; ഇന്ത്യൻ റെയിൽവേയ്ക്ക് 600 കോടി അധിക വരുമാനം

ഡൽഹി: ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. 600 കോടി അധിക വരുമാനം പ്രതീക്ഷിച്ചാണ് റെയിൽവേ ടിക്കറ്റ് നിരക്കിൽ നേരിയ വർധനവ് വരുത്തുന്നത്. പുതിയ നിരക്കുകൾ ഡിസംബർ 26 മുതൽ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രകൾക്കാണ് വില വർധനവ് ബാധകമാകുക. ഡിസംബർ 20-ന് ഇന്ത്യൻ റെയിൽവേ പുറത്തുവിട്ട ഔദ്യോ​ഗിക പത്രക്കുറിപ്പിലാണ്