പാലക്കാട്: വാളയാർ ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിൽ പ്രതികൾക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തി പൊലീസ്. SC/ST അതിക്രമം തടയൽ, ആൾക്കൂട്ട കൊലപാതകം (ഭാരതീയ ന്യായ സംഹിത 103 (2)) എന്നീ വകുപ്പുകളാണ് പൊലീസ് ചുമത്തിയത്. കേസിൽ കഴിഞ്ഞദിവസം രണ്ട് പേർ കൂടി അറസ്റ്റിലായിട്ടുണ്ട്. ആൾക്കൂട്ട കൊലപാതകത്തിൽ
ഓക്‌ലാൻഡ്: ന്യൂസീലൻഡിലെ സൗത്ത് ഓക്‌ലാൻഡിൽ നടന്ന സിഖ് മതഘോഷയാത്രയായ നഗർ കീർത്തൻ തടഞ്ഞ് തദ്ദേശീയർ. അതി-വലതുപക്ഷ സംഘത്തിലെ അംഗങ്ങൾ ഘോഷയാത്ര തടയുകയും ന്യുസിലൻഡിലെ ഗോത്ര നൃത്തമായ ഹാക അവതരിപ്പിക്കുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. നീല ടി-ഷർട്ട് ധരിച്ച് എത്തിയ ന്യൂസിലൻഡിലെ തദ്ദേശീയരായ ചെറുപ്പക്കാർ സിക്ക് റാലിക്കടുത്തേക്ക്
തിരുവനന്തപുരം: ജയിൽ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെൻഷൻ. ജയിലിലെ കൊടുംകുറ്റവാളികൾക്ക് പരോളിനും സൗകര്യങ്ങൾ ഒരുക്കാനും ഡിഐജി പണം കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. വിജിലൻസ് കേസിൽ ആരോപണം തുടരുന്നതിനിടയിലാണ് സസ്പെൻഷൻ എത്തിയത്. വിനോദ് കുമാറിനെതിരായ നടപടി വൈകുന്നതിൽ ആക്ഷേപം ഉയർന്നിരുന്നു. റിപ്പോർട്ട് സമർപ്പിച്ച് നാല് ദിവസത്തിന് ശേഷമാണ് തിരക്കിട്ട നടപടി. ഒരുമാസം
കൊച്ചി: ലുലുവിൽ ക്രിസ്തുമസ് ന്യൂയർ ആഘോഷങ്ങൾക്ക് തുടക്കമായി.കുട്ടികൾക്കായി ഒരുക്കിയ ലെഗോ സാന്റാ ബിഗ് ഫാക്ടറി ബാലതാരം നന്ദുട്ടി ഉദ്ഘാടനം ചെയ്താണ് ഈ വർഷത്തെ ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ലുലു സീസൺ ഓഫ് സ്മൈലിലൂടെ നിരവധി മത്സരങ്ങളിൽ കുട്ടികൾക്ക് പങ്കാളികളാകാം. വരും ദിവസങ്ങളിൽ വിവിധ പരിപാടികൾ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി മാളിൽ അരങ്ങേറും.31ന് രാത്രി താമരശ്ശേരി ചുരം ബാൻഡ്
തിരുവനന്തപുരം : ശബരിമല ക്ഷേത്രത്തിലെ സ്വർണകൊള്ളയുമായി ബന്ധപ്പെട്ട കേസുകളിലെ അന്വേഷണം ഏറ്റെടുക്കാൻ തയ്യാറാണെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചു. നിലവിൽ സംസ്ഥാന പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം നടത്തുന്ന അന്വേഷണം മന്ദഗതിയിലാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ശബരിമലയിലെ സ്വർണപ്പാളികൾ കടത്തിയതുമായി ബന്ധപ്പെട്ട കേസിന് അന്തർസംസ്ഥാന ബന്ധങ്ങളും അന്താരാഷ്ട്ര പുരാവസ്തു മാഫിയയുമായി
ഖത്തർ മ്യൂസിയവും നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററും ഇന്ത്യയിലും ഖത്തറിലും ‘മ്യൂസിയം-ഇൻ-റസിഡൻസ്’ വിദ്യാഭ്യാസ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള ചരിത്രപ്രധാന കരാറിൽ ഒപ്പുവച്ചു. ഇഷ അംബാനി, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറും ഖത്തർ മ്യൂസിയം ചെയർപേഴ്സണുമായ ഷെയ്ഖാ അൽ മയ്യാസ ബിൻത് ഹമദ് ബിൻ ഖലീഫ അൽ താനിയും ചേർന്നാണ് തന്ത്രപ്രധാന പങ്കാളിത്തം പ്രഖ്യാപിച്ചത്. അഞ്ചുവർഷം
തിരുവനന്തപുരം: തൃശ്ശൂരിൽ വെർച്വൽ അറസ്‌റ്റിലൂടെ ഒന്നര കോടി രൂപ തട്ടിയ കേസിൽ നിർണായക നീക്കം. സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് 22 സ്ഥലങ്ങളിൽ സി ബി ഐ റെയ്‌ഡ്. രാജസ്ഥാൻ, മഹാരാഷ്ട, ഒഡീഷ, മധ്യപ്രദേശ് എന്നിവങ്ങളിലായിരുന്നു പരിശോധന. തട്ടിപ്പ് പണം പോയ അക്കൗണ്ട് ഉടമകളുടെ വീട്ടിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്‌ഡ്. തിരുവനന്തപുരം സി ബി ഐ യൂണിറ്റ് എസ് പിയുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ ദുര്‍ഗ കാമിയുടെ ആരോഗ്യനില തൃപ്തികരം. നിലവില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ദുര്‍ഗ ഉള്ളത്. നീരിക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റും. വിദഗ്ധരായ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ദുര്‍ഗ. ആശങ്കകള്‍ ഇല്ലെന്നും, 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ആശുപത്രി സൂപ്രണ്ട് ഷാഹിര്‍ഷാ പറഞ്ഞു .ആരോഗ്യനില
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ ഇനി തൃശൂരിലേക്ക് ഇല്ലെന്നു പറഞ്ഞ് വണ്ടികയറിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരനു മനംമാറ്റം. 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ സീറ്റില്‍ മത്സരിക്കാനാണ് മുരളീധരന്‍ ആഗ്രഹിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ അനൗദ്യോഗികമായി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം
തിരുവനന്തപുരം: സ്വർണവിലയിൽ ഒരുവർഷത്തിനിടെ ഉണ്ടായത് വൻ വർധന. ഈ വർഷം ജനുവരിയിൽ പവന് 57,000 രൂപയായിരുന്നു വില. ഒറ്റവർഷംകൊണ്ട് ഇരട്ടിയോളം വർധിച്ച് ഡിസംബർ 23 ന് പവന് 1,01,600 രൂപയായിരിക്കുകയാണ് സ്വർണത്തിന്റെ വില. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിലയാണിത്. ഇന്ന് ഗ്രാമിന് 220 രൂപ കൂടിയിട്ടുണ്ട്. പവന് 1760 രൂപയാണ് കൂടിയത്. നിലവിൽ 12700 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.


























