തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ഒരാൾകൂടി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന എം ശോഭന (56) യാണ് മരിച്ചത്. കടുത്ത തലവേദനയെ തുടർന്ന് കഴിഞ്ഞ ഒന്നാം തീയതിയാണ് ശോഭനയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മലപ്പുറം, വണ്ടൂർ
കാഠ്മണ്ഡു: രാജ്യസുരക്ഷയുടെ പേരിൽ സർക്കാർ സോഷ്യൽ മീഡിയ കൂട്ടത്തോടെ നിരോധിച്ചതിനെതിരെ നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട ജെൻസി പ്രക്ഷോഭത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സംഘർഷത്തിൽ നൂറോളം പേർക്ക് പരിക്കേറ്റു. ലക്ഷക്കണക്കിന് യുവതീ യുവാക്കളാണ് തെരുവുകളിൽ ഇറങ്ങി പ്രതിഷേധവുമായി ഇറങ്ങിയത്. പ്രക്ഷോഭം അടിച്ചമർത്താൻ നടത്തിയ പൊലീസ് നടപടി പലിടങ്ങളിലും രൂക്ഷമായി. പൊലീസ് ലാത്തിചാർജും വെടിവെപ്പും
തിരുവനന്തപുരം: ക്ലിഫ് ഹൗസിലും, തിരുവനന്തപുരം ജില്ലാ കോടതിയിലും ബോംബ് ഭീഷണി. ബോംബ് സ്ക്വാഡ് പരിശോധന തുടരുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി നടക്കുന്ന തമിഴ്നാട് രാഷ്ട്രീയവും മയക്ക് മരുന്ന് മാഫിയയുമായി ബന്ധപ്പെട്ട കാര്യങ്ങളും ചൂണ്ടിക്കാട്ടിയാണ് ബോംബ് ഭീഷണി എത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ നിരവധി ഭീഷണികൾ സംസ്ഥാനത്തിന്റെ പല ഭാഗത്തും റിപ്പോർട്ട് ചെയ്തിരുന്നു. ഏറെ
ഓസ്‌ട്രേലിയയിലെ വിവാദമായ വിഷക്കൂണ്‍ കൊലപാതക കേസില്‍ വിധിപറഞ്ഞ് കോടതി. ഭര്‍ത്താവിന്റെ മാതാപിതാക്കളെ അടക്കം മൂന്ന് പേരെ വിഷക്കൂണ്‍ നല്‍കി കൊലപ്പെടുത്തിയ കേസിലെ പ്രതി എറിന്‍ പാറ്റേഴ്‌സണു 33 വര്‍ഷത്തെ ജീവപര്യന്തമാണ് കോടതി വിധിച്ചത്. ഭര്‍ത്താവിനോടും ഭര്‍തൃവീട്ടുകാരോടുമുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് 50 കാരിയായ എറിന്‍ ഭക്ഷണത്തില്‍ വിഷക്കൂണ്‍ കലര്‍ത്തി കൊലപാതക പരമ്പര നടത്തിയത്.
തിരുവനന്തപുരം: മറ്റൊരു ഓണക്കാലം കൂടി റെക്കോർഡ് പുസ്തകത്തിൽ എഴുതി ചേർത്തിരിക്കുകയാണ് കേരളത്തിലെ മദ്യപാനികൾ. ഈ ഓണക്കാലത്ത് 12 ദിവസംകൊണ്ട് ബിവറേജസ് കോർപ്പറേഷൻ വഴി വിറ്റഴിച്ചത് 920.74 കോടി രൂപയുടെ മദ്യമാണെന്ന് കണക്കുകൾ. കഴിഞ്ഞ വർഷത്തേക്കാൾ 9.34 ശതമാനത്തിന്റെ അധിക വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഓണക്കാലത്ത് ഇതേ കാലയളവിൽ വിറ്റഴിച്ചത് 824.07 കോടി രൂപയുടെ
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിലെ അതിക്രമങ്ങൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങളും സംഭവങ്ങളും പുറത്തുവരുന്ന പശ്ചത്തലത്തിൽ തന്നെ സുപ്രധാന നീക്കവുമായി പൊലീസ് വകുപ്പ്. പൊലീസ് സ്റ്റേഷനിലെ മർദ്ദനവും കള്ളക്കേസ് ചമയ്ക്കലുമടക്കമുള്ള കാര്യങ്ങൾ ഇനി ഗുരുതര കുറ്റകൃത്യമായി തന്നെ കണക്കാക്കും. ഇതിന്റെ ഭവിഷ്യത്തുകളും വലുതായിരിക്കും. ഇതില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്ന
ന്യൂഡൽഹി: ആഗോള തലത്തിൽ രാഷ്ട്രീയ സാഹചര്യങ്ങൾ മാറി മറിയുകയാണ്. അധിക തീരുവയ്ക്ക് പിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുകയാണ് രാഷ്ട്ര തലവന്മാർ. യുക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ റഷ്യയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങളുണ്ടാകുമെന്നാണ് ട്രംപിന്റെ പുതിയ മുന്നറിയിപ്പ്. അതേസമയം, അത് ഏത് തരത്തിലാണെന്ന കാര്യത്തിൽ ഇനിയും വ്യക്തത നൽകിയിട്ടില്ല.
സന്ദർശകരുടെ മനം കവർന്ന് 20 അടി ഉയരമുള്ള ചുട്ടിമുഖൻ; ലുലു ഒരുക്കിയ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു
കൊച്ചി: ലുലുമാളിലെ ഓണശിൽപ്പങ്ങൾക്ക് കാഴ്ചക്കാരേറുന്നു. പുരാണങ്ങളെയും കഥകളി രൂപങ്ങളേയും സാങ്കൽപ്പിക ഭാവനയിൽ അവതരിപ്പിച്ച് ലുലു ഒരുക്കിയ ചുട്ടിമുഖൻ, കാക്കത്തമ്പുരാൻ, നാഗമുഖി എന്നീ ശിൽപങ്ങളാണ് സന്ദർശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. പത്ത് ദിവസം നീണ്ട് നിന്ന ലുലുവിലെ ഓണാഘോഷത്തിൽ ലുലു ഒരുക്കിയ ഈ വേറിട്ട തീം ഇതിനോടകം കൗതുകമായി മാറി കഴിഞ്ഞു. കഥകളി വേഷം അണിഞ്ഞ വേഴാമ്പലാണ്
ന്യൂഡൽഹി: വോട്ട് മോഷണം വിഷയത്തിൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനും ഭാരതീയ ജനതാ പാർട്ടിക്കുമെതിരെ ആക്രമണം ശക്തമാക്കിയ രാഹുൽ ഗാന്ധി, പുതിയ വാർത്താക്കുറിപ്പ് പുറത്തിറക്കി. ബെംഗളൂരുവിലെ മഹാദേവപുര നിയോജകമണ്ഡലത്തിൽ ഒരു ലക്ഷത്തിലധികം വ്യാജ വോട്ടർമാർ ഉണ്ടെന്ന് കഴിഞ്ഞ മാസം ആരോപിച്ച ലോക്‌സഭ പ്രതിപക്ഷ നേതാവ്, പൊതുജന ശ്രദ്ധ ബിജെപിയുടെ വോട്ടു മോഷണത്തിൽ കേന്ദ്രീകരിക്കാനുള്ള ശ്രമത്തിന്റെ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള കൂടിക്കാഴ്ച്ചയ്ക്ക് വഴിയൊരുങ്ങുന്നു. അടുത്തമാസം ദക്ഷിണകൊറിയയിൽ വെച്ച് നടക്കാനിരിക്കുന്ന അപെയ്ക്ക് (ഏഷ്യ പസഫിക്ക് സാമ്പത്തിക ഇക്കണോമിക്ക് കോ-ഓപ്പറേഷൻ) യോഗത്തിൽ വെച്ച് ഇരുനേതാക്കളും കൂടിക്കാഴ്ച്ച നടത്തുമെന്നാണ് റിപ്പോർട്ട്. ജിയോങ്ജു നഗരത്തിലാണ് അപെയ്ക്ക് ഉച്ചകോടി നടക്കുന്നത്. യുഎസും