തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ വിവി രാജേഷ് മേയറായും ജിഎസ് ആശനാഥ് ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും. കോർപ്പറേഷന്റെ ചുമതലയുണ്ടായിരുന്ന സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷാണ് ഇക്കാര്യം അറിയിച്ചത്. ആർ ശ്രീലേഖ മേയറാകുമെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. ആർ ശ്രീലേഖയെ
ഭുവനേശ്വർ: ബിഎസ്എഫും സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിനിടെ മാവോവാദികൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ. മാവോയിസ്റ്റ് നേതാവ് ഗണേഷ് ഉയ്‌ക്കേയ് അടക്കം 4 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ടുപേർ സ്ത്രീകളാണെന്നും റിപ്പോർട്ടുകളുണ്ട്. ഒഡിഷയിലെ കന്ധമാൽ, ഗഞ്ചം ജില്ലാതിർത്തികളിലെ റാംപ വനമേഖലയിലായിരുന്നു ഏറ്റുമുട്ടൽ. വനമേഖലയിലേക്ക് എത്തിയ സുരക്ഷാസേനയ്ക്കുനേരെ മാവോയിസ്റ്റ് സംഘം
ലഖ്‌നൗ: അലിഗഢ് മുസ്‌ലിം സർവകലാശാല കാമ്പസിൽ അധ്യാപകനെ വെടിവെച്ച് കൊലപ്പെടുത്തി. അലിഗഢ് കാമ്പസിലെ എബികെ യൂണിയൻ ഹൈസ്‌കൂളിലെ അധ്യാപകൻ റാവു ഡാനിഷ് ഹിലാൽ ആണ് മരിച്ചത്. കഴിഞ്ഞദിവസം ഒമ്പതുമണിയോടെ ഡാനിഷും സുഹൃത്തുക്കളും സംസാരിച്ചിരിക്കുന്നതിനിടെ സ്‌കൂട്ടറിൽ എത്തിയ അക്രമികൾ ഡാനിഷിനു നേരെ വെടിയുതിർക്കുകയായിരുന്നു. ഡാനിഷിനെ ഉടൻതന്നെ ജെഎൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് ചികിത്സ
കോഴിക്കോട്: തിരുവമ്പാടി പഞ്ചായത്തില്‍ യുഡിഎഫിനെ പിന്തുണച്ച കോണ്‍ഗ്രസ് വിമതന്‍ ജിതിന്‍ പല്ലാട്ട് പ്രസിഡന്റാകും. ഇതോടെ അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പുറത്താക്കിയ ജിതിനെ തിരിച്ചെടുക്കാനും തീരുമാനമായി. ഇടത് വലത് മുന്നണികളിലെ അംഗങ്ങളുടെ എണ്ണം തുല്യമായതോടെയാണ് കോണ്‍ഗ്രസ് വിമതന്റെ നിലപാട് നിര്‍ണ്ണായകമായത്. സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് തിരുവമ്പാടി ഏഴാം
കോഴിക്കോട്: താമരശ്ശേരിയിൽ ഗർഭിണിയെ ക്രൂരമായി മർദിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ പങ്കാളി അറസ്റ്റിൽ. കോടഞ്ചേരി സ്വദേശി ഷാഹിദ് റഹ്മാനാണ് കോടഞ്ചേരി പൊലീസിന്‍റെ പിടിയിലായത്. ഇയാള്‍ മദ്യത്തിനും മയക്കുമരുന്നിന് അടിമയെന്നാണ് സൂചന. പ്രതി കഴിഞ്ഞ ദിവസം 8 മാസം ഗർഭിണിയായ യുവതിയെയായിരുന്നു ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ആക്രമിച്ചത്. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് ഷാഹിദിനെ
വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ മലയാളചിത്രം ‘വരവേൽപ്പി’ലെ മുരളിയെ ആർക്കും മറക്കാനാവില്ല. വരവേൽപ്പിലെ മുരളി ഏറെക്കാലത്തിനുശേഷം നാട്ടിലേക്ക് വന്നതായിരുന്നു. വലിയ വരവേൽപ്പായിരുന്നു തന്റെ ജന്മനാട് അയാൾക്ക് നൽകിയത്. രാത്രി വൈകി എത്തിയ മുരളിയെ കുടുംബം ഉറങ്ങാതെ കാത്തിരുന്നു. അന്ന് കേരളത്തിലെ മിക്ക കുടുംബങ്ങളിലും ഒരു ‘മുരളി’യുണ്ടാകും, നാടിനേയും വീടിനേയും
തിരുവനന്തപുരം: ‘ആ സത്യത്തിന്റെ ചുരുൾ അഴിയുമോ?’ എന്ന് ചോദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി വീണ ജോർജ്. പ്രചരിക്കുന്നതല്ല സത്യമെന്നും സത്യം മറച്ചു വെച്ചുവെന്നും മന്ത്രി വീണ ജോർജ് പോസ്റ്റിൽ പറയുന്നു. എന്നാൽ പോസ്റ്റിൽ മറ്റുവിവരങ്ങളൊന്നും മന്ത്രി പുറത്തുവിട്ടിട്ടില്ല. മൂന്നു വരികൾ മാത്രമുള്ള പോസ്റ്റാണ് കഴിഞ്ഞ ദിവസം വീണ ജോർജിന്റെ ഫേസ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടത്.
തിരുവനന്തപുരം: കേരളം ഒറ്റക്കെട്ടായി ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ വാജ്പേയി ജന്മദിനമെന്നും ജീവനക്കാർ എത്തണമെന്നും കാണിച്ച് ലോക് ഭവന്റെ സർക്കുലർ. ജീവനക്കാർ ഡിസംബർ 25 ന് എത്തണമെന്ന് കാണിച്ച് ലോക് ഭവൻ കൺട്രോളർ ആണ് സർക്കുലർ അയച്ചത്. എന്നാൽ വിവാദമായതോടെ സർക്കുലറിൽ വിശദീകരണവുമായി ലോക് ഭവൻ രംഗത്ത് വന്നു. ജീവനക്കാർ എത്തണമെന്നതിൽ നിർബന്ധമില്ലെന്നായിരുന്നു വിശദീകരണം. കേരളസമൂഹം
വത്തിക്കാൻ: ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷം ക്രിസ്മസ് ആഘോഷം നടന്നു. മാർപ്പാപ്പയായ ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലിയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ഗാസയിലെ യുദ്ധം കാരണം കഴിഞ്ഞ രണ്ടുവർഷം പലസ്തീനിലെ ക്രൈസ്തവർ ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല. ഉണ്ണിയേശുവിന്റെ
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ മുസ്ലിം ലീഗിന് ഡെപ്യൂട്ടി മേയർ ഇല്ലെന്ന് സ്ഥിരീകരിച്ച് എറണാകുളം ഡിസിസി. കെപിസിസിയിൽ നിന്ന് അത്തരം ഒരു നിർദേശമില്ലെന്ന് ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് അറിയിച്ചു. കോർപറേഷനിൽ ഒരു വർഷം ഡെപ്യൂട്ടി മേയർ പദവി ഉറപ്പാക്കിയതായി ലീഗ് നേരത്തേ അറിയിച്ചിരുന്നു. കുഞ്ഞാലിക്കുട്ടി കോൺഗ്രസ് നേതാക്കളുമായി നടത്തിയ ചർച്ചയിൽ സമവായമായെന്ന് നേരത്തേ ലീഗ് ജില്ലാ


























