മുംബൈ: ഫ്രഞ്ച് പ്രസിഡന്റിനേയും സംഘത്തെയും മുംബൈയിൽ സ്വീകരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഗവർണർ ആചാര്യ ദേവ് വ്രതും. ഇന്ന് പുലർച്ചെ മുംബൈയിലെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോൺ ഫെബ്രുവരി 19 വരെ ഇന്ത്യയിൽ തുടരും. ഇമാനുവൽ മക്രോണിനെ സ്വീകരിക്കുന്ന സംഘത്തിൽ മഹാരാഷ്ട്ര
കോഴിക്കോട്: എല്ലാ വിഭാഗം ചികിത്സകളും ഉള്‍പ്പെടുത്തിയാല്‍ മാത്രമേ മെഡിസെപ്പ് പദ്ധതിയില്‍ തുടരാനാകൂ എന്ന നിബന്ധന പാലിക്കാത്തതിനെ തുടർന്ന് ചില സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്ക് പുറത്ത്. ഭാഗികമായി എം പാനലായ സ്വകാര്യ ആശുപത്രികളെയാണ് മെഡിസെപ്പ് പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതോടെ ചികിത്സ തേടിയിരുന്ന രോഗികള്‍ ദുരിതത്തിലായതായി ആക്ഷേപം. ഇത്തരം ആശുപത്രികളില്‍ ഡയാലിസിസ്, കീമോ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും ഇടിവ്. പവന് 1120 രൂപ കുറഞ്ഞ് 1,13,600 രൂപയായി. ഗ്രാമിന് 140 രൂപ കുറഞ്ഞ് 14,200 രൂപയായി. ഇന്നലെ 1,14,720 രൂപയായിരുന്നു പവന്‍ വില. തുടര്‍ച്ചയായ രണ്ടാംദിനമാണ് സ്വര്‍ണത്തിന് വില കുറയുന്നത്. ആഗോള വിപണിയിലെ ലാഭമെടുപ്പാണ് സ്വര്‍ണവിലയിലെ ഇടിവിന് പിന്നില്‍. ഫെബ്രുവരി ഒന്നിന് സ്വര്‍ണത്തിന് 1,17,760 രൂപയായിരുന്നു വില. ഈ മാസത്തെ
കൊച്ചി: ജാതി അധിക്ഷേപം നേരിട്ടതിനെ തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ദളിത് ശാന്തിക്കാരൻ ആലങ്ങാട് കൊടുവഴങ്ങ പള്ളത്തുപറമ്പിൽ പി.ആർ. വിഷ്ണു രാജിവെച്ചു. രണ്ട് വർഷം മുമ്പ് തത്തപ്പിള്ളി ഭഗവതി ക്ഷേത്രത്തിൽ പകരക്കാരനായി ജോലി ചെയ്തിരുന്ന സമയത്ത് ജാതി അധിക്ഷേപം നേരിട്ടതായി വിഷ്ണു പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഭീഷണിയും പരിഹാസവും ഉൾപ്പെടെയുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നതായി
ഫ്ലോറിഡ: 50 വർഷത്തിന് ശേഷം ഒരു ചാന്ദ്ര ദൗത്യത്തിന് ഒരുങ്ങുകയാണ് നാസ. മനുഷ്യനെ ചന്ദ്രന് സമീപത്ത് എത്തിച്ച് ഗവേഷണം നടത്താനുള്ള ആർട്ടെമിസ് II ദൗത്യത്തിനാണ് അമേരിക്കയുടെ ബഹിരാകാശ പര്യവേക്ഷണ കേന്ദ്രമായ നാസ ഒരുങ്ങുന്നത്. 2022-ൽ ക്രൂവില്ലാതെ നടത്തിയ ചാന്ദ്ര ദൗത്യമായ ആർട്ടെമിസ് I ന്റെ വിജയത്തിന് പിന്നാലെയാണ് ആർട്ടെമിസ് II എന്ന പേരിൽ ബഹിരാകാശ സഞ്ചാരികളെ ഉൾപ്പെടുത്തിയ ദൗത്യത്തിന്
തിരുവനന്തപുരം: ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി വിധിച്ച ശിക്ഷ റദ്ദാക്കണമെന്ന ഹർജിയിൽ തിരുവനന്തപുരം സെഷൻസ് കോടതി ഇന്ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. ലഹരിക്കേസിലെ പ്രതിയായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ ആന്റണി രാജുവിന് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി മൂന്നു വർഷത്തെ തടവും പിഴയും ശിക്ഷിച്ചിരുന്നു.
കോഴിക്കോട്: വാഹനാപകടത്തിൽ മരിച്ച ആലിൻ ഷെറിൻ അബ്രഹാമിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി. അവയവ ദാനത്തിലൂടെ കേരളത്തിന് സന്ദേശം നൽകിയ മാതാപിതാക്കളെയും കുടുംബത്തെയും ആലിന്റെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്വസിപ്പിച്ചു. കോഴിക്കോട് പുതുതായി ആരംഭിക്കുന്ന പ്രത്യേക അവയവ ശസ്ത്രക്രിയയ്ക്കായുള്ള ഗവൺമെന്റ് മെഡിക്കൽ കേന്ദ്രത്തിന് ആലിൻ്റെ പേര് നൽകുമെന്ന് മുഖ്യമന്ത്രി
കോട്ടയം: നടനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ കോൺഗ്രസ് സംഘടിപ്പിക്കുന്ന കെപിസിസി സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും. നാളെ വൈകുന്നേരം കെസി വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ആണ് പ്രേംകുമാർ മുഖ്യാതിഥിയായി പങ്കെടുക്കുക. നാളെ വൈകീട്ട് കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ 5.30 നാണ് പരിപാടി. അതേസമയം ഏതെങ്കിലും പാർട്ടിയിൽ അംഗത്വമെടുക്കാൻ താൻ
ജനീവ: യുഎസ്-ഇറാൻ ആണവ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിന് മുന്നോടിയായി തിങ്കളാഴ്ച യുഎന്നിന്റെ ഭാഗമായ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി (IAEA) ഡയറക്ടറെ കാണുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചി പറഞ്ഞു. ഇതനുസരിച്ച് IAEA ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി മന്ത്രി അബ്ബാസ് അരാഖ്ചി കൂടിക്കാഴ്ച നടത്തും. ആണവോർജ്ജ ഏജൻസിയുടെ ഉപരോധം ഒഴിവാക്കാനായി തങ്ങളുടെ ആണവ പദ്ധതിയിലെ
കൊച്ചി: ബാംഗ്ലൂർ സ്വദേശി സൂരജ് ലാമ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ എറണാകുളം റേഞ്ച് ഡിഐജി അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. അരുൾ ബി കൃഷ്ണയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിക്കണമെന്ന് ഹൈക്കോടതി നേരത്തേ നിർദേശിച്ചിരുന്നു. സൂരജ് ലാമയെ കാണാതായതുമായി ബന്ധപ്പെട്ട്


























