തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ലൈംഗികാതിക്രമ കേസിലെ രണ്ടാം പ്രതിയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. രാഹുൽ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ പത്തനംതിട്ട കോന്നി സ്വദേശി ജോബി ജോസഫിന്റെ ജാമ്യാപേക്ഷയിലാണ് ഇന്ന് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പൽ സെഷന്‍സ് കോടതി വിധി പറയുക. രാഹുലിന്റെ
തൃശൂർ: തനിക്കെതിരായ കോഴ ആരോപണത്തിൽ മാധ്യമവാർത്തകൾ നിഷേധിച്ച് ഇയു ജാഫർ. 50 ലക്ഷമോ പ്രസിഡന്റ് സ്ഥാനമോ നൽകുമെന്ന യാതൊരു വാഗ്ദാനവും ഇല്ലെന്ന് ജാഫർ പറയുന്നു. ഇപ്പോൾ പ്രചരിക്കുന്ന ശബ്ദരേഖ സൗഹൃദ സംഭാഷണത്തിന് ഇടയിൽ പറഞ്ഞ തമാശയാണെന്നാണ് ജാഫർ പറയുന്നത്. ഫ്രണ്ട്ലി ടോക്ക് എന്ന നിലയിൽ മാത്രമാണ് താൻ മുസ്തഫ എന്നയാളോട് സംസാരിച്ചതെന്ന് ജാഫർ പറഞ്ഞു. ആ ഓഡിയോ കോൺഗ്രസുകാർ
ന്യൂയോർക്ക്: അമേരിക്കൻ പൗരത്വത്തിന് സഹായകമാകുന്ന ഗ്രീൻ കാർഡ് ലഭിക്കുന്നത് ഇനി എളുപ്പമാകില്ല. വിവാഹത്തിലൂടെ മാത്രം ഗ്രീൻ കാർഡ് ലഭിക്കില്ലെന്നാണ് ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. നേരത്തേ യുഎസ് പൗരരെ വിവാഹം കഴിച്ചവർക്കെല്ലാം സ്ഥിരതാമസത്തിനുള്ള അനുമതിയായ ഗ്രീൻ കാർഡ് ലഭിച്ചിരുന്നു. നിലവിൽ യുഎസ് പൗരനെയോ പൗരയെയോ വിവാഹം കഴിക്കുന്നത് ഗ്രീൻ കാർഡിന് അപേക്ഷിക്കാനുള്ള അർഹത
തൃശൂർ: വടക്കാഞ്ചേരി കോഴ ആരോപണത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. വിജിലൻസ് പരിശോധന നടക്കട്ടെയെന്നും ഒരു അവസരവാദ നിലപാടും സ്വീകരിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. തൃശൂർ വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രൻ ഇ.യു ജാഫർ കൂറുമാറി എൽഡിഎഫിന് വോട്ട് ചെയ്തിരുന്നു. ഇത് സിപിഎം 50 ലക്ഷം വാഗ്ദാനം ചെയ്തത്
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ് കാരണം കൈ മുറിച്ചുമാറ്റേണ്ടിവന്ന വിനോദിനിക്ക് പുതുവർഷത്തിലും ദുരിതം. സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയാണ് 9 വയസുകാരി. വിനോദിനിക്ക് കൃത്രിമക്കൈ വെക്കാൻ വേണ്ട പണമില്ലാത്തതിനാൽ നിസ്സഹായാവസ്ഥയിലാണ് കുടുംബം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ടു ലക്ഷം രൂപ ലഭിച്ചെങ്കിലും കൃത്രിമക്കൈ വെക്കാൻ ഈ തുക തികയില്ല. സെപ്റ്റംബര്‍
ശബരിമല: മണ്ഡലകാല മഹോത്സവത്തിനായി ശബരിമല ക്ഷേത്രം തുറന്നത് മുതൽ ശബരിമലയിൽ ശക്തമായ പരിശോധനയുമായി എക്‌സൈസ് വകുപ്പ്. മകരവിളക്ക് മഹോത്സവത്തിന് നടതുറന്ന രണ്ടാം ദിനമായ ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം ശബരിമലയിൽ 224 റെയ്ഡുകളും 53 വാഹന പരിശോധനകളും എക്സൈസ് വകുപ്പ് നടത്തി. പുകയില ഉത്പന്നങ്ങളും കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. ഡിസംബർ 31 വരെ 239 ഹോട്ടലുകൾ/ വ്യാപാരസ്ഥാപനങ്ങളിൽ
ഡൽഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഈ വർഷത്തെ തടവുകാരുടെ ആദ്യ പട്ടിക കൈമാറ്റം ജനുവരി ഒന്നിന് നടന്നു. 2008 മെയ് 21 ലെ കോൺസുലാർ ആക്സസ് എഗ്രിമെന്റ് പ്രകാരമാണ് തടവുകാരുടെ പട്ടിക കൈമാറിയത്. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ആണവനിലയങ്ങളെ സംബന്ധിച്ച പട്ടിക കൈമാറ്റവും 2026 ജനുവരി ഒന്നിന് നടന്നു. ആണവകേന്ദ്രങ്ങൾ പരസ്പരം ആക്രമിക്കാതിരിക്കാനാണ് ഈ പട്ടിക കൈമാറുന്നത്. ഇന്ത്യയിലേയും
തിരുവനന്തപുരം: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയതിൽ സിപിഐയുടെ വിമർശനങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വെള്ളാപ്പള്ളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയത് ശരിയായ പ്രവൃത്തി തന്നെയായാണ് ഇപ്പോഴും കരുതുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളാപ്പള്ളിയെ താനാണെങ്കിൽ ഒരു കാരണവശാലും കാറിൽ കയറ്റില്ലെന്ന സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ്
ഡൽഹി: മേഘാലയ ഹൈക്കോടതി ചീഫ് ജസ്‌റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്‌റ്റിസാകും. ഡിസംബർ 18 ന് ജസ്‌റ്റിസ് സൗമെൻ സെന്നിനെ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആക്കാൻ സുപ്രീംകോടതി കൊളീജിയം ശുപാർശ നൽകി. തുടർന്ന് കൊളീജിയം നൽകിയ ശുപാർശ അംഗീകരിച്ച് കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഇതനുസരിച്ചാണ് ജസ്റ്റിസ് സൗമൻ സെന്നിനെ ജനുവരി 9 ന് പുതിയ ചീഫ് ജസ്റ്റിസായി നിയമിക്കുക. കേരള ഹൈക്കോടതിയുടെ
തിരുവനന്തപുരം: 2025 ലെ കൈക്കൂലി കേസുകളിൽ ഏറ്റവും കൂടുതൽ പിടിയിലായത് റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥർ. 20 കേസുകളാണ് റവന്യൂവകുപ്പിനെതിരെയുളളത്. കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയതിൽ റിക്കോർഡിട്ടിരിക്കുകയാണ് വിജിലൻസ്. 76 പേരെയാണ് കഴിഞ്ഞ വർഷം പിടികൂടിയത്. ഇതിൽ ഉദ്യോഗസ്ഥരും ഇടനിലക്കാരുമുണ്ട്. റവന്യൂ വകുപ്പ് കഴിഞ്ഞാൽ തദ്ദേശം- പൊലീസ് എന്നിവയാണ് പിന്നിലുള്ളത്. 14,92,750 രൂപയാണ്


























