ആലപ്പുഴ: പോക്സോ കേസ് പ്രതിക്ക് ആലപ്പുഴ ജില്ല ജയിലിൽ സഹതടവുകാരന്‍റെ മർദനം. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ 85 കാരനായ തങ്കപ്പൻ എന്നയാളെയാണ് സഹതടവുകാരൻ മർദിച്ചത്. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലുള്ളയാളാണ് തങ്കപ്പനെ മർദ്ദിച്ചത്. മർദനത്തിൽ തങ്കപ്പന്റെ പല്ല് തെറിച്ചു
പാലക്കാട് സിപിഐയെ പരിഹസിച്ച് സിപിഎം നേതാവ്; ബിനോയ് വിശ്വം പെരുമാറുന്നത് ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പാലക്കാട്: ബിനോയ് വിശ്വം ഒരു നാലാംകിട രാഷ്ട്രീയക്കാരനെ പോലെയാണ് പെരുമാറുന്നതെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം എസ് അജയകുമാർ. ദീർഘകാലമായി സിപിഎം – സിപിഐ പോര് നടന്നുകൊണ്ടിരിക്കുന്ന പാലക്കാട് ഒറ്റപ്പാലത്തെ മണ്ണൂരിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗം
തിരുവനന്തപുരം: അർഹരായ മുഴുവൻ ആളുകളെയും വോട്ടേഴ്സ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ സൗജന്യസേവനവുമായി സർക്കാർ. മതിയായ രേഖകള്‍ കൈവശമില്ലാത്തവർക്ക് രേഖകൾ നൽകാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. രേഖകള്‍ കിട്ടാൻ ഒരു ഫീസും ഈടാക്കുന്നതല്ല. ഏതെങ്കിലും ഫീസ് ഉണ്ടെങ്കിൽ അത് ഈ കാലയളവിൽ ഒഴിവാക്കുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. വോട്ടർപട്ടികയിൽ പേര്
നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ ബിജെപി ആവിഷ്കരിച്ച ‘മിഷൻ 2026’ നേരിട്ട് നിയന്ത്രിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 11-ന് കേരളത്തിലെത്തും. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വിഹിതവും എ ക്ലാസ് മണ്ഡലങ്ങളിലെ വിജയസാധ്യതയും മുൻനിർത്തി ‘ഓപ്പറേഷൻ തലസ്ഥാനം’ എന്ന പേരിൽ ബിജെപി പുതിയ പോരാട്ടത്തിന് തുടക്കമിടുകയാണ്. തിരുവനന്തപുരത്ത് എത്തുന്ന അമിത്
കൊച്ചി:രാഹുൽ ഈശ്വർ നൽകിയ മുൻകൂർ ജാമ്യ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സോഷ്യൽ മീഡിയ വഴി വീണ്ടും അപമാനിച്ചെന്ന പരാതിയിലാണ് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. അതിജീവിതയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ നേരത്തേ റിമാൻഡിലായിരുന്നു രാഹുൽ ഈശ്വർ. ജാമ്യത്തിൽ ഇറങ്ങിയശേഷം വീണ്ടും യുവതിക്കെതിരെ
മാൻഹാട്ടൻ: വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിൽ ഹാജരാക്കി. ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങളാണ് മഡൂറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. അതേസമയം അത്തരം ഒരു കുറ്റവും താൻ കുറ്റം ചെയ്തില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു. മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ്
മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ ഇന്ന് തന്റെ 75-ാം ജന്മദിനം ആഘോഷിക്കുകയാണ്. കഴിഞ്ഞ 13 വര്‍ഷമായി ജഗതി സിനിമ രംഗത്തില്ല. 2012 മാര്‍ച്ച് 10 നു നടന്ന ഒരു അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതി പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്ക് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല. വീല്‍ ചെയറിലാണ് ജഗതി ഇപ്പോള്‍. ഇതിനിടെ മമ്മൂട്ടി ചിത്രം സിബിഐ 5 : ദി ബ്രെയിനില്‍ ജഗതി മുഖംകാണിച്ചിരുന്നു. ജഗതിക്ക്
കൽപ്പറ്റ: സംസ്ഥാനത്ത് ഭരണം പിടിക്കുകയെന്ന ലക്ഷ്യത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ കണ്ടെത്താനായി കോൺഗ്രസ് ശ്രമം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട് ഓരോ മണ്ഡലങ്ങളിലെ ജയസാധ്യത റിപ്പോർട്ട് സുനിൽ കനഗോലു അവതരിപ്പിച്ചു. വയനാട്ടിൽ നടക്കുന്ന ലക്ഷ്യ 2026 എന്ന പേരിലുള്ള ക്യാമ്പ് യോഗത്തിൻ്റെ ഭാഗമായി ഇന്നലെ രാത്രി നടന്ന കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗത്തിലാണ് കനഗോലു സുനിൽ
ഡൽഹി: മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ അനുവദിച്ചില്ലെന്ന് ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. എല്ലാ നായന്മാർക്കും അവകാശപ്പെട്ടതാണ് മന്നത്ത് സ്മാരകമെന്ന് സിവി ആനന്ദബോസ് പറഞ്ഞു. ഒരാൾക്ക് മാത്രമാണോ കുത്തകാവകാശം എന്ന് ചോദിച്ച ആനന്ദബോസ് എൻഎസ്എസ് നേതൃത്വത്തിനെതിരെ കടുത്ത വിമർശനം ഉന്നയിച്ചു. ഗവർണറായി ചുമതലയേൽക്കുന്നതിന് മുമ്പായി പുഷ്പാർച്ചനയ്ക്ക് എത്തിയപ്പോഴാണ് അവഗണിച്ചതെന്നാണ്
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷൻ മേയര്‍ സ്ഥാനം നൽകുമെന്ന് ബിജെപി വാഗ്ദാനം നൽകിയെന്നും അത് പാലിച്ചില്ലെന്നും ആർ ശ്രീലേഖ. തിരുവനന്തപുരം ശാസ്തമംഗലം വാർഡിൽ കൗൺസിലർ ആയി വിജയിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ തീരുമാന പ്രകാരം മേയർ സ്ഥാനം നൽകിയില്ലെന്ന് ആര്‍ ശ്രീലേഖ പറഞ്ഞു. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചു. ഇനി


























