Home Archive by category News (Page 55)
Homepage Featured Kerala News

തീക്കട്ടയിൽ ഉറുമ്പരിച്ചു? കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷ്ടിച്ചതായി പരാതി

തൃശ്ശൂർ: കേരള പൊലീസ് അക്കാദമിയിലെ ചന്ദനമരം മോഷ്ടിച്ചു. രാമവർമ്മപുരത്തെ പൊലീസ് അക്കാദമിയിലാണ് സംഭവം. ഡിസംബര്‍ 27 നും ജനുവരി 2 നും ഇടയിലാണ് മോഷണം എന്നാണ് വിലയിരുത്തല്‍. അക്കാദമി വളപ്പിൽ നിന്നിരുന്ന ചന്ദനമരത്തിന്റെ മധ്യഭാഗമാണ് മുറിച്ച് കിടന്നത്. 30 വര്‍ഷത്തില്‍ ഏറെ പഴക്കമുള്ള ചന്ദനമരമാണ്
Homepage Featured Kerala News

കളമശ്ശേരി തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി യുഡിഎഫ്; ലീ​ഗിൽ നിന്ന് കോൺ​ഗ്രസ് സീറ്റ് വാങ്ങും; പി രാജീവിനെതിരെ ആര്?

കൊച്ചി: കളമശ്ശേരി നിയമസഭ സീറ്റ് ഇത്തവണ എൽ.ഡി.എഫിൽ നിന്ന് തിരിച്ചു പിടിക്കാൻ അരയും തലയും മുറുക്കി രം​ഗത്തിറങ്ങുകയാണ് യുഡിഎഫ് പി രാജീവിനെതിരെ ശക്തനെ നിർത്തണമെന്ന ആവശ്യം യു.ഡി.എഫിൽ ഉയർന്നതോടെ മുസ്ലീം ലീ​ഗിൽ നിന്ന് സീറ്റ് തിരിച്ചു പിടിക്കാൻ ഒരുങ്ങുകയാണ് കോൺ​ഗ്രസ്. കഴിഞ്ഞ തവണ മുസ്ലീം ലീ​ഗ് സ്ഥാനാർത്ഥി മത്സരിച്ചെങ്കിലും പരാജയം നുണഞ്ഞ സ്ഥലത്ത് ഇത്തവണ പരീക്ഷണം
Homepage Featured Kerala News

അസാധ്യമായി ഒന്നുമില്ലെന്ന് KSRTC ജീവനക്കാർ തെളിയിച്ചു, നിങ്ങളെയോർത്ത് അഭിമാനം; സന്തോഷം പങ്കുവെച്ച് മന്ത്രി ​ഗണേശ് കുമാർ

തിരുവനന്തപുരം: റെക്കോർഡ് വരുമാനം സ്വന്തമാക്കിയതിൽ കെഎസ്ആർടിസി ജീവനക്കാരെ അഭിനന്ദിച്ച് മന്ത്രി കെബി ​ഗണേശ് കുമാർ. ജനുവരി അഞ്ചിന് ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് സർവ്വകാല റെക്കോർഡ് സ്വന്തമാക്കിയതിനാണ് മന്ത്രിയുടെ അഭിനന്ദനം. കൂട്ടായ പ്രവർത്തനംകൊണ്ടാണ് നേട്ടം കൈവരിക്കാനായതെന്നും ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടതുണ്ട് എന്നും മന്ത്രി പറയുന്നു. ജനുവരി അഞ്ചിന് കെഎസ്ആർടിസിയുടെ
Gulf Homepage Featured News

നാടുകടത്തിയത് 39,000ത്തിലധികം പ്രവാസികളെ, കുവൈത്തിൽ സുരക്ഷാ നടപടികൾ ശക്തം

കുവൈത്ത് സിറ്റി: കുവൈത്തിൽ സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി 2025ൽ 39,487 പ്രവാസികളെ നാടുകടത്തി. താമസ നിയമലംഘനം, മയക്കുമരുന്ന് കേസുകൾ, പൊതുതാൽപ്പര്യത്തിന് വിരുദ്ധമായ പ്രവർത്തനങ്ങൾ തുടങ്ങിയ കാരണങ്ങളാലാണ് ഇത്രയും പേർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിലവിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ക്യാമ്പയിനുകൾ തുടരുകയാണ്.
Homepage Featured Kerala News

പുനർജ്ജനി പദ്ധതിയുടെ പേരിൽ കിട്ടിയത് ഒന്നേകാൽ കോടിയിലേറെ രൂപ; പണം പിരിച്ച ട്രസ്റ്റുമായി മണപ്പാട്ട് ഫൗണ്ടേഷന് ധാരണാപത്രമില്ലെന്ന് റിപ്പോർട്ട്

തിരുവനന്തപുരം: പുനർജ്ജനി പദ്ധതിയുടെ പേരിൽ യുകെയിൽ നിന്ന് ഒന്നേകാൽ കോടിയിലേറെ രൂപ പിരിച്ചതായി റിപ്പോർട്ട്. എന്നാൽ പണം പിരിച്ച ട്രസ്റ്റുമായി മണപ്പാട്ട് ഫൗണ്ടേഷന് യാതൊരുവിധ ധാരണാപത്രവുമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. സാധാരണഗതിയിൽ എൻജിഒകൾ തമ്മിൽ ഇത്തരം ഇടപാടുകളിൽ എംഒയു ഒപ്പുവെക്കാറുണ്ട്. പുനർജ്ജനി പദ്ധതിയിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ മണപ്പാട്ട് ഫൗണ്ടേഷനുമായി
Homepage Featured Kerala News

റേഷൻ അരിയിൽ പുഴുക്കളും മാലിന്യങ്ങളും; ഉപഭോക്താക്കൾ അരി വാങ്ങാതെ മടങ്ങി

അരൂർ: റേഷൻ അരിയിൽ പുഴുക്കളും മാലിന്യങ്ങളും കണ്ടെത്തി. അരൂർ-തുറവൂർ പ്രദേശങ്ങളിലെ എട്ട് റേഷൻ കടകളിൽ വിതരണത്തിനായി എത്തിച്ച അരിയിലാണ് പുഴുക്കളെയും മാലിന്യങ്ങളും കണ്ടെത്തിയത് . മുൻഗണനാ വിഭാഗങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാൻ എത്തിച്ച അരിയിലാണ് ഇത്തരത്തിൽ പുഴുക്കളും മാലിന്യവും നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. എഴുപുന്ന, കോങ്കേരി പാലത്തിന് സമീപമുള്ള റേഷൻ കടയിൽ നിന്ന് അരി വാങ്ങാൻ
Features Homepage Featured News

50 ശതമാനം വിലക്കുറവുമായി ലുലുവിൽ ഷോപ്പിങ്ങ് ഉത്സവം; ലുലു ഓൺ സെയിൽ ജനുവരി 8 മുതൽ

ലുലു ഹാപ്പിനസ് അംഗങ്ങൾക്ക് ജനുവരി 7 മുതൽ ഓഫർ ലഭ്യമാകും കൊച്ചി: 50 ശതമാനം വിലക്കുറവുമായി ലുലു ഓൺ സെയിലിന് ജനുവരി 8 ന് തുടക്കമാകും. ഓഫർ വിൽപ്പന ജനുവരി ‌11 വരെ നീണ്ട് നില്‍ക്കും. ‌കൊച്ചി ലുലുമാളിലെ ലുലു സ്റ്റോറുകൾ, മരട് ഫോറം മാളിലെ ലുലു ഡെയ്ലി എന്നിവിടങ്ങളിലാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ഈ ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി രണ്ട് വരെ ഇടപ്പള്ളി ലുലുമാളും ലുലു
Homepage Featured Kerala Local News

മറ്റത്തൂരിൽ ബിജെപി പിന്തുണയിൽ ജയിച്ച വൈസ് പ്രസിഡന്റ് രാജിവെച്ചു; പദവിയിൽ തുടർന്ന് പ്രസിഡന്റ്

തൃശൂർ: മറ്റത്തൂരിൽ ബിജെപി പിന്തുണയോടെ ജയിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. നൂർജഹാൻ നവാസ് ആണ് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചത്. കോൺ​ഗ്രസിന്റെ സ്ഥാനാർഥിയായി ജയിച്ചാണ് നൂർജഹാൻ നവാസ് പഞ്ചായത്ത് അം​ഗമായത്. തുടർന്നാണ് ബിജെപി പിന്തുണയിൽ ഇവർ പഞ്ചായത്ത് വൈസ് പ്രസിഡന്റായത്. ജനവിധി അട്ടിമറിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് നൂർജഹാൻ നവാസ് രാജിക്ക് തയ്യാറായിരിക്കുന്നത്.
Homepage Featured Kerala News

മദ്യം നൽകി വിദ്യാർത്ഥിയെ അധ്യാപകൻ പീഡിപ്പിച്ച സംഭവം; സ്കൂളിനെതിരെ എഇഒയുടെ റിപ്പോർട്ട്

പാലക്കാട്: മലമ്പുഴയിൽ 12കാരനെ അധ്യാപകൻ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തിൽ സ്കൂളിനെതിരെ എ.ഇ.ഒയുടെ റിപ്പോർട്ട്. പീഡനവിവരം അറിഞ്ഞിട്ടും സ്കൂൾ അധികൃതർ വിവരം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്തില്ലെന്നും അധ്യാപകന്‍റെ രാജിയുടെ കാരണം മറച്ചുവെച്ചുവെന്നും എഇയുടെ റിപ്പോർട്ടിൽ പറയുന്നു. പ്രധാനാധ്യാപികയും ക്ലാസ് ടീച്ചറും മൊഴിയെടുക്കാൻ കുട്ടിയെ സിഡബ്ല്യുസിയിൽ എത്തിക്കാതിരുന്നത് ഗുരുതര
Homepage Featured News World

ബം​ഗ്ലദേശിൽ വ്യാപക ആക്രമണം; മാധ്യമപ്രവർത്തകനെ വെടിവെച്ചുകൊന്നു, 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് രണ്ടുപേർ

ധാക്ക: ബംഗ്ലദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യാപക ആക്രമണം. 24 മണിക്കൂറിനിടെ രണ്ടുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. കൊല്ലപ്പെട്ടവരിൽ ഒരാൾ മാധ്യമപ്രവർത്തകനാണ്. യുവാവിനെ അക്രമികൾ വെടിവച്ചു കൊല്ലുകയായിരുന്നു. വ്യവസായി കൂടിയായ റാണാ പ്രതാപ് ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. മണിരാംപൂരിൽ വെച്ച് തലക്ക് വെടിയേറ്റാണ് ഇയാൾ കൊല്ലപ്പെട്ടത്. ശരത്