തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മൂന്നാമത് ബലാത്സംഗ പരാതി നൽകിയ യുവതിക്ക് നേരെ സൈബർ ആക്രമണം. സംഭവത്തിൽ കേസെടുക്കാൻ സൈബർ പൊലീസിന് ഡിജിപി നിർദേശം നൽകി. എഫ്ഐആറും റിമാൻഡ് റിപ്പോർട്ടുമുൾപ്പെടെ സൈബറിടത്തിൽ പ്രചരിക്കുന്നു എന്ന വിവരവും പുറത്തുവരുന്നുണ്ട്. പരാതിക്കാരിയെ
ബെംഗളൂരു: ദക്ഷിണ സുഡാനിലെ ഐക്യരാഷ്ട്രസഭയുടെ ദൗത്യത്തിൽ (UNMISS) സേവനമനുഷ്ഠിക്കുന്ന ഇന്ത്യൻ ആർമി ഓഫീസർ മേജർ സ്വാതി ശാന്ത കുമാറിന് യുഎൻ സെക്രട്ടറി ജനറൽ അവാർഡ് ലഭിച്ചു. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ഞായറാഴ്ചയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഈക്വൽ പാർട്ണേഴ്സ്, ലാസ്റ്റിങ് പീസ് എന്ന പദ്ധതിക്കാണ് ബെംഗളൂരു സ്വദേശിയായ സ്വാതിക്ക് അഭിമാനകരമായ പുരസ്കാരം സമ്മാനിച്ചത്.
തിരുവനന്തപുരം: തങ്ങൾ ഒപ്പമുണ്ട് എന്ന ശക്തമായ സൂചനയുമായി പിണറായി വിജയനും ഇടത് നേതാക്കൾക്കുമൊപ്പം നിൽക്കുന്ന ഫോട്ടോ ‘തുടരും’ എന്ന അടിക്കുറിപ്പോടെ റോഷി ഫേസ്ബുക്ക് കവർ ചിത്രമാക്കി. കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിലെത്തിക്കാൻ ഹൈക്കമാൻഡ് നീക്കം നടത്തുന്നതായാണ് വിവരം. കേരള കോൺഗ്രസ് എം ഇടതുമുന്നണി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ വിയോജിപ്പുമായി മന്ത്രി റോഷി
വയനാട്: വയനാട് സ്വദേശികളായ ദമ്പതികളുടെ ദുരൂഹ മരണത്തിൽ ബ്ലേഡ് മാഫിയക്കെതിരെ പൊലീസില്‍ പരാതിയുമായി കുടുംബം. ജിനേഷ് ഇസ്രായേലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചതും പിന്നാലെ ഭാര്യ രേഷ്മ ജീവനൊടുക്കിയതും ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. ഇരുവരുടെയും മരണത്തിൽ ബ്ലേഡ് മാഫിയക്ക് പങ്കുണ്ടെന്ന് കുടുംബം ആരോപിച്ചു.പത്ത് വയസ്സുള്ള മകളെ അപായപ്പെടുത്തുമോ എന്ന ഭയമുണ്ടെന്നും കുടുംബം ആശങ്ക
കോട്ടയം: ഉഴവൂരിൽ ബൈക്കിൽ സഞ്ചരിക്കവെ അബദ്ധത്തിൽ വെടിയേറ്റ് മധ്യവയസ്കൻ മരിച്ച സംഭവത്തിൽ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നതായി കണ്ടെത്തി. ഇന്നലെ രാത്രിയിൽ വീട്ടിൽ നിന്ന് തൊട്ടടുത്തുള്ള സ്ഥലത്തേക്ക് അഭിഭാഷകനായ ജോബി തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിയുകയും ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയുമായിരുന്നു. മരിച്ച ഉഴവൂർ സ്വദേശി ജോബിയുടെ പോസ്റ്റ്മോർട്ടം
തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡിൽ വൻ തട്ടിപ്പ്.ജീവനക്കാരൻ 14.93 കോടി തട്ടിയെടുത്തു. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുകയിൽ നിന്നാണ് തുക തട്ടിയെടുത്തത്. സ്പെഷ്യൽ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്. ക്ഷേമനിധി ബോര്‍ഡിലെ ക്ലര്‍ക്ക് സംഗീതാണ് കോടികള്‍ തട്ടിയെടുത്തതെന്നാണ് കണ്ടെത്തൽ. ലോട്ടറി ഏജന്‍റുമാരുടെ ക്ഷേമനിധി തുക ബോര്‍ഡിന്‍റെ
രണ്ടായിരത്തോളം പോലീസുകാര്‍ സേവനത്തിന് ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഈ ക്രമീകരണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും ഭക്തര്‍ കൃത്യമായി പാലിക്കണമെന്നും സന്നിധാനം പൊലീസ് സ്‌പെഷ്യല്‍ ഓഫീസര്‍ എസ്. സുജിത്ത് ദാസ് അറിയിച്ചു. രണ്ടായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് മകരവിളക്ക് ദിവസം ശബരിമലയില്‍ വിന്യസിക്കുന്നത്.
കോഴിക്കോട്: ആരോപണ വിധേയനായ ഇടത് എംഎല്‍എ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിടുന്നു. എന്നിട്ടാണ് കോണ്‍ഗ്രസിന് സിപിഎം ധാര്‍മികത ക്ലാസ്സെടുക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിൽ വിഷയത്തില്‍ ചെയ്യാവുന്നതെല്ലാം പാര്‍ട്ടി ചെയ്തിട്ടുണ്ടെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഒ ജെ ജനീഷ്. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ധാര്‍മിക ശോഷണം ഉണ്ടായിട്ടില്ല. സംഘടന എന്ന നിലയില്‍ എല്ലാം കൃത്യമായി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിക്കെതിരെ രൂക്ഷ വിമർശനവുമായി വിചാരണക്കോടതി. കോടതിയിൽ ഉണ്ടാകുമ്പോൾ ഉറങ്ങുന്നതാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയെ കാണുന്നത്. എന്നിട്ടാണ് പുറത്തുപോയി കോടതിയെ വിമർശിക്കുന്നതെന്നും കോടതി വിമർശിച്ചു. കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. വിചാരണ സമയത്ത് അഭിഭാഷക കോടതിയിൽ വന്നത് പത്ത്
തിരുവനന്തപുരം: തിരുവനന്തപുരം കരമനയിൽ നിന്ന് കാണാതായ 14കാരിയെ ഹൈദരാബാദിൽ നിന്ന് കണ്ടെത്തി. കരമന പൊലീസ് അന്വേഷിക്കുകയായിരുന്നു. ഇതിനിടെയാണ് ഹൈദരാബാദിൽ നിന്ന് കുട്ടിയെ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിരിക്കുന്നത്. വിവരം പൊലീസ് ബന്ധുക്കളെ അറിയിച്ചു. വെള്ളിയാഴ്ചയാണ് കുട്ടി വീട് വിട്ടിറങ്ങിയത്. പിന്നീട് ഈ കുട്ടി തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ


























