വാഷിങ്ടൺ: 54 വർഷത്തിന് ശേഷം വീണ്ടും ചാന്ദ്ര ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് നാസ. വനിത അടങ്ങുന്ന നാലംഗ സംഘത്തെയാണ് ആർട്ടിമിസ് 2 ചാന്ദ്ര ദൗത്യത്തിനായി നിയോഗിച്ചിരിക്കുന്നത്. പത്ത് ദിവസം നീണ്ട യാത്രയ്ക്ക് ശേഷം ചന്ദ്രനെ ചുറ്റി ഇവർ തിരിച്ചു വരും. ആദ്യ ലോഞ്ച് വിൻഡോ പ്രകാരം ഫെബ്രുവരി 10 നുള്ളിൽ
2024 ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം നടി ശാരദയ്ക്ക്. മലയാള ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ ആയുഷ്‌കാല സംഭാവനയ്ക്കാണ് പുരസ്‌കാരം. സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും സമുന്നതമായ ചലച്ചിത്ര പുരസ്‌കാരമാണ് ജെസി ഡാനിയേല്‍ പുരസ്‌കാരം. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. ജനുവരി 25 ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്
കോട്ടയം: യുഡിഎഫ് പ്രവേശനം തുറക്കാത്ത പുസ്തകമാണെന്നും എൽഡിഎഫ് മേഖല ജാഥയാണ് ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റിയുടെ ചർച്ചയിൽ പ്രധാനമായും ഉള്ളതെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോൺഗ്രസ് എൽഡിഎഫിനൊപ്പം ഉറച്ചുനിൽക്കുമെന്ന സൂചനയാണ് കേരളാകോൺഗ്രസിന്റെ മറ്റുനേതാക്കളും നൽകുന്നത്. യുഡിഎഫിലേക്ക് ഇല്ലെന്നും നേതാക്കള്‍ ആവര്‍ത്തിച്ചു. കേരളാകോൺഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി കോട്ടയത്ത് ഇന്ന്
പത്തനംതിട്ട: വാജിവാഹനം ശബരിമലയിൽ നിന്ന് കൊണ്ടുപോയതിൽ അന്വേഷണം യുഡിഎഫ് നിയമിച്ച ബോർഡിലേക്ക് നീളുമെന്ന് സൂചന. ശബരിമല ക്ഷേത്രത്തിലെ പഴയ കൊടിമരത്തിൽ ഉണ്ടായിരുന്ന വാജിവാഹനം എന്ന ബിംബം തന്ത്രിയുടെ വീട്ടിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിൽ യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ബോർഡിന് പങ്കുണ്ട്. 2012 ലെ ദേവസ്വം ബോർഡിന്റെ ഉത്തരവനുസരിച്ച് ലോഹവസ്തുക്കൾ ശബരിമലയിൽ നിന്ന് മറ്റാർക്കെങ്കിലും
തിരുവനന്തപുരം: ഷിബു ബേബി ജോണിനെതിരെ കേസെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് പൊലീസ്. ഷിബു ബേബി ജോണിന്‍റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ള ഭൂമിയിൽ ഫ്ലാറ്റ് നിര്‍മ്മിച്ച് നൽകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്നും ഫ്ലാറ്റ് നൽകിയില്ലെന്നും ഉള്ള പരാതിയിൽ ആണ് കേസ്. ആൻഡ കമ്പനിയും ഷിബു ബേബി ജോണിന്‍റെ കുടുംബവും തമ്മിൽ ഫ്ലാറ്റ് നിർമാണത്തിന് ധാരണയുണ്ട്. ഈ ധാരണയുമായി ബന്ധപ്പെട്ടാണ്
കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ നിർണായക സ്റ്റിയറിങ് കമ്മിറ്റി ഇന്ന് കോട്ടയത്ത് വച്ച് നടക്കും. ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം. മാധ്യമങ്ങളിലൂടെ കേരള കോൺഗ്രസ് എം മുന്നണി മാറ്റത്തിന് ഒരുങ്ങുന്നതായി വാർത്തകൾ വന്നത് യോഗത്തിൽ ചർച്ചയാകും. എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് പാർട്ടി ചെയർമാൻ ജോസ് കെ മാണി നിലപാട് എടുത്തതോടെ ജില്ലാ കമ്മിറ്റികളെയെല്ലാം
പത്തനംതിട്ട: ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. പത്തനംതിട്ട തിരുവല്ല മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യഹർജിയിൽ ഇന്ന് വിശദമായ വാദം കേൾക്കുക. കേസുമായി ബന്ധപ്പെട്ട ഇതുവരെയുള്ള അന്വേഷണ റിപ്പോർട്ട് എസ്ഐടി ഇന്ന് കോടതിയിൽ സമർപ്പിക്കും. ചോദ്യം ചെയ്യലിനോട് രാഹുൽ സഹകരിക്കുന്നില്ലെന്ന വിവരം സ്റ്റേറ്റ് ക്രൈം
കേരളത്തിലെ എസ്ഐആർ; കരട് വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകളിലടക്കം പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്
ഡൽഹി: പരിഷ്കരണത്തിനുശേഷമുള്ള കേരളത്തിലെ വോട്ടർപട്ടിക പഞ്ചായത്ത് ഓഫീസുകൾ പോലുള്ള പൊതുസ്ഥാപനങ്ങളിൽ പരസ്യപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ്. വെബ്സൈറ്റുകളിലും പട്ടിക പ്രസിദ്ധീകരിക്കണം. വോട്ടർപട്ടികയിൽ നിന്ന് അർഹരായവരാരും പുറത്താകാതിരിക്കാനാണ് കോടതിയുടെ നടപടി. കരട് പട്ടികയില്‍ പരാതി നൽകാനുള്ള സമയപരിധി നീട്ടണമെന്നും സുപ്രീംകോടതി പറഞ്ഞു. ഈ മാസം 22 വരെയായിരുന്നു എസ്ഐആര്‍ കരട്
തിരുവനന്തപുരം: എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോട്ട് വേണമെന്ന് അജിത്ത് കുമാറിന്റെ നിർദേശമെന്ന വാർത്ത നിഷേധിച്ച് എംബി രാജേഷ്. വാർത്ത യാഥാർഥ്യമല്ലെന്നും വ്യാജ വാർത്തയുടെ ഉറവിടം അന്വേഷിക്കുമെന്നും എക്സൈസ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. വ്യാജവാർത്തയ്ക്ക് പിന്നിൽ രാഷ്ട്രീയ ലാക്കാണെന്നും അഴിമതിക്കാരുടെ പ്രതികാരവും കാരണമാകാമെന്നുമാണ് മന്ത്രിയുടെ പ്രതികരണം. എക്സൈസ്
കാലിഫോര്‍ണിയ: നാസയുടെ ക്രൂ-11 നുമായി സ്പേസ് എക്‌സിന്‍റെ പേടകം സ്‌പ്ലാഷ്‌ഡൗണ്‍ ചെയ്‌തു. ഫെബ്രുവരി വരെയുണ്ടായിരുന്ന ദൗത്യം അവസാനിപ്പിച്ചാണ് സംഘം തിരിച്ചെത്തിയത്. ആരോഗ്യപ്രശ്‌നം നേരിട്ട ബഹിരാകാശ സഞ്ചാരിയെ സുരക്ഷിതമായി തിരിച്ചെത്തിക്കാനായാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യം അവസാനിപ്പിച്ചത്. ഇന്ത്യന്‍ സമയം 2:12-ഓടെയാണ് ഡ്രാഗൺ എൻഡവർ സ്പ്ലാഷ് ഡൗൺ ചെയ്തത് (കടലിൽ


























