തിരുവനന്തപുരം: തൊണ്ടിമുതൽ മാറ്റി പ്രതിയെ രക്ഷിച്ച കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷ ലഭിച്ച പ്രതി ആൻ്റണി രാജുവിന്റെ അപ്പീൽ ഇന്ന് കോടതി പരിഗണിക്കും. തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആന്റണി രാജു കോടതിയെ സമീപിച്ചിരുന്നു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് അപ്പീൽ പരിഗണിക്കുക. 1990-ലെ
കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ സിപിഐഎം പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ 46 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്ന് ആരോപണം. സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ വി കുഞ്ഞികൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. വി കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങൾ വാസ്തവ വിരുദ്ധമെന്നാണ് പാർട്ടി ജില്ലാ നേതൃത്വത്തിന്റെ നിലപാട്. 2016 ജൂലായ് 11നാണ് ധൻരാജ് കൊല്ലപ്പെട്ടത്. പാർട്ടിയുടെ പ്രവർത്തനത്തിൻ്റെ ഭാഗമായി കൊല
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾക്ക് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കം കുറിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. 2028ഓടെ നിർമാണം പൂർത്തിയാക്കാനുള്ള പദ്ധതിക്കാണ് തുടക്കമാകുന്നത്. 10, 000 കോടി ചെലവ് പ്രതീക്ഷിക്കുന്ന വിഴിഞ്ഞത്തെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ
വാഷിങ്ടൺ: ട്രംപ് അനിശ്ചിത കാലത്തേക്ക് മേധാവിയായി ലോകസമാധാനത്തിനായി ഒരു സംഘടന രൂപീകരിച്ചതായി വൈറ്റ് ഹൗസിന്റെ സ്ഥിരീകരണം. ‘ബോർഡ് ഓഫ് പീസ്’ എന്ന് പേരിട്ടിരിക്കുന്ന സംഘടനയിൽ പാക്കിസ്ഥാനും സൗദിയും അടക്കം 19 രാജ്യങ്ങൾ അംഗങ്ങളായി. യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങൾ ട്രംപിന്‍റെ ബോർഡ് ഓഫ് പീസിൽ ചേരില്ലെന്നാണ് വിവരം. ഇന്ത്യയും വിട്ടുനിൽക്കും. ഐക്യരാഷ്ട്ര സഭയ്ക്ക് സമാന്തര
സാംഗ്ലി: സിനിമയിൽ നിക്ഷേപിച്ചാൽ വൻ ലാഭവിഹിതമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന് സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ പരാതി. നടനും നിർമാതാവുമായ വിഗ്യാൻ മാനെ ആണ് പരാതി നൽകിയത്. തന്‍റെ പുതിയ ചിത്രമായ ‘നസാരിയ’യിൽ നിക്ഷേപിക്കാനാവശ്യപ്പെട്ടാണ് പണം തട്ടിയതെന്നാണ് പരാതി. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ വിഗ്യാൻ മാനെയിൽ നിന്ന് പലാഷ് മുച്ഛൽ 40 ലക്ഷം രൂപയാണ്
തിരുവനന്തപുരം: റിമാൻഡിൽ കഴിയുന്ന മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് ജാമ്യം. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് ജാമ്യം. ദ്വാരപാലകശിൽപം, കട്ടിളപ്പാളി എന്നിവയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും ജാമ്യം ലഭിച്ചിട്ടുണ്ട്. കേസിൽ ഇതുവരെ 12 പേരെ എസ്ഐടി അറസ്റ്റുചെയ്തിട്ടുണ്ട്. ഇതിൽ പുറത്തുവരുന്ന ആദ്യയാളാണ് മുരാരി ബാബു. കേസുകളിലെ മറ്റൊരു പ്രതിയായ
തിരുവനന്തപുരം: വാമനപുരം നദിയിൽ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു. കുടവൂർക്കോണം സ്കൂളിന് സമീപം താമസിക്കുന്ന നിഖിൽ (16), ഗോകുൽ (16) എന്നിവരാണ് മരിച്ചത്. മേലാറ്റിങ്ങൽ ഉദിയറ കടവിൽ കളിക്കാനിറങ്ങിയ നാലു പേരിൽ രണ്ട് വിദ്യാർഥികളാണ് മരിച്ചത്. കുളിക്കുന്നതിനിടെ രണ്ടു പേരെ കാണാതായതോടെ മറ്റ് രണ്ട് പേർ നിലവിളിച്ചു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ആറ്റിങ്ങൽ
ആമസോണിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ. ജനുവരി 27 മുതൽ ടെക് ഭീമനായ ആമസോൺ ഏകദേശം 16000 പേരെ കൂടി പിരിച്ചുവിടുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. വരും മാസങ്ങളിൽ ഏകദേശം 30,000 ജോലികൾ വെട്ടിക്കുറയ്ക്കാൻ ആമസോൺ പദ്ധതിയിടുന്നതായി ഒക്ടോബറിൽ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ 14000 പേരെ പിരിച്ചുവിടുമെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്. ഇപ്പോൾ പിരിച്ചുവിടലിന്റെ രണ്ടാം
തിരുവനന്തപുരം: തെരുവ് കച്ചവടക്കാർക്ക് ക്രെഡിറ്റ് കാർഡ് നൽകുന്നതടക്കമുള്ള നിരവധി പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിലെ ജനങ്ങൾക്കായുള്ള കേന്ദ്രത്തിന്റെ വികസനത്തിന് ഇന്ന് പുതിയ ദിശാബോധം കൈവന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നഗരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കഴിഞ്ഞ 11 വർഷമായി കേന്ദ്രസർക്കാർ നിരവധി പദ്ധതികളൊരുക്കി.
ന്യൂഡൽഹി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വിവാദ പരാമർശം നടത്തിയ മന്ത്രി ഗണേഷ് കുമാർ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉമ്മൻചാണ്ടി ആരുടെയും ജീവിതം തകർത്തിട്ടില്ലെന്നും അദ്ദേഹത്തെപ്പറ്റി പറഞ്ഞ പ്രസ്താവന പിൻവലിക്കണമെന്നും സതീശൻ ഡൽഹിയിൽ പറഞ്ഞു. ഗണേഷിൻ്റെ കുടുബ പ്രശ്‌നം തീർക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. ഭാര്യ തന്നെ ഇക്കാര്യം മാധ്യമങ്ങളോട്


























