Home Archive by category News (Page 33)
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള; ശാസ്ത്രീയ പരിശോധന റിപ്പോർട്ടിൽ വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎസ്‍എസ്‍സി ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് എസ്ഐടി. എസ്ഐടിക്ക് ലഭിച്ച വിഎസ്‍എസ്‍സിയുടെ സങ്കീര്‍ണമായ ശാസ്ത്രീയ പരിശോധന ഫലത്തിൽ ശാസ്ത്രജ്ഞരുടെ മൊഴിയെടുത്ത് വ്യക്തതവരുത്തുകയാണ് എസ്ഐടി. പഴയ വാതിൽ പാളിയുടെ ശാസ്ത്രീയ പരിശോധന ഫലവുമായി താരതമ്യം
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: ആദ്യ അറസ്റ്റിന് ശേഷം 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം വൈകുന്നു

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ആദ്യ അറസ്റ്റിന് ശേഷം 90 ദിവസം പിന്നിട്ടിട്ടും എസ്ഐടി കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നു. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കാരണം കുറ്റാരോപിതർ സ്വാഭാവിക ജാമ്യത്തിലിറങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. വാജിവാഹനം, കൊടിമരം, കട്ടിളപ്പാളി, ദ്വാരപാലകശിൽപപ്പാളി തുടങ്ങിയവയിലെ സ്വർണവും പഞ്ചലോഹവുമടക്കം ശബരിമലയിൽ നിന്ന് കടത്തിയ കേസുകൾ
Homepage Featured News World

ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ചു; യുഎസ് പൗരനെ വെടിവെച്ച് കൊന്നു

ന്യൂയോര്‍ക്ക്: യുഎസിലെ മിനിയാപൊളിസ് ന​ഗരത്തിൽ ഇമിഗ്രേഷൻ നടപടികൾക്കെതിരെ പ്രതിഷേധിച്ച 37 കാരനെ വെടിവെച്ച് കൊന്നു. സുരക്ഷാ സേനയാണ് വെടിവെച്ചത്. സംഭവത്തെത്തുടർന്ന് ന​ഗരത്തിൽ വ്യാപക പ്രതിഷേധമുണ്ടായി. കുടിയേറ്റവുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പ്രതിഷേധിക്കുന്നതിനിടെയാണ് യുഎസ് പൗരന് വെടിയേറ്റത്. ആയുധധാരികളായ ഉദ്യോഗസ്ഥരെ നഗരത്തിൽ നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം
Kerala Lead News News

തിരുവല്ല കുറ്റൂരിൽ നവജാതശിശു തട്ടുകടയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

പത്തനംതിട്ട: തിരുവല്ല കുറ്റൂരിൽ കുറ്റൂർ – മനക്കച്ചിറ റോഡിൽ റെയിൽവേ അടിപ്പാതയ്ക്ക് സമീപമുള്ള തട്ടുകടയിൽ നവജാതശിശുവിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലുമണിയോടെ കടയുടമ ജയരാജനാണ് കുഞ്ഞിനെ കണ്ടെത്തിയത്. ജയരാജൻ വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത് എത്തിയ പൊലീസ് കുഞ്ഞിനെ ആംബുലൻസിൽ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിന്‍റെ ആരോഗ്യനില
Homepage Featured Kerala Local News

റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്

ആളൂർ: റെയിൽവേ ട്രാക്കിൽ മരണം കാത്തു കിടന്ന 58കാരനെ ജീവിതത്തിലേക്ക് വലിച്ചു കയറ്റി കേരള പൊലീസ്. ഇന്നലെ പുലർച്ചെ വെള്ളാഞ്ചിറ കാൽവരിക്കുന്ന് ഭാഗത്ത് റെയിൽവേ ട്രാക്കിൽ ആത്മഹത്യക്കായി തലവെച്ച് കിടന്ന ഉറുമ്പൻകുന്ന് സ്വദേശിയായ മധ്യവയസ്കനെയാണ് പൊലീസ് സമയോചിതമായി രക്ഷപെടുത്തിയത്. ട്രെയിൻ വരാൻ സാധ്യതയുള്ളതിനാൽ ഒട്ടും സമയം കളയാതെ ഉദ്യോഗസ്ഥർ ട്രാക്കിലേക്ക് ഓടിക്കയറി ഇദ്ദേഹത്തെ ബലമായി
Homepage Featured Kerala News

കെപിസിസി അധ്യക്ഷ ചുമതല; കൊടിക്കുന്നിലോ കെസി ജോസഫോ ?

തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍റെ ചുമതലയിലേയ്ക്ക് കൊടിക്കുന്നിൽ സുരേഷ്, കെസി ജോസഫ് എന്നിവരെ പരിഗണിക്കുമെന്ന് സൂചന. നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകുന്നതോടെ കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്, അധ്യക്ഷന്‍റെ ചുമതല കൈാറുന്നതിനെ തുടർന്നാണ് പുതിയ തീരുമാനം. ആന്‍റോ ആന്‍റണി, ഷാഫി പറമ്പിൽ എന്നിവരെയും പരിഗണിക്കണമെന്ന അഭിപ്രായമുണ്ട്. തെര‍‍ഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷമാകും
Homepage Featured Kerala News

സജി ചെറിയാനെതിരെ ജി സുധാകരൻ; മൂക്കാതെ പഴുത്തവർ; മന്ത്രി പദവിയിലെത്താൻ യോഗ്യതയുണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സുധാകരൻ

ആലപ്പുഴ: വർഗീയ പ്രസ്താവന നടത്തുന്നവർ മൂക്കാതെ പഴുത്തവരാണ്. മന്ത്രി പദവിയിലെത്താൻ യോഗ്യത ഉണ്ടോ എന്ന് സ്വയം ചോദിക്കണമെന്നും സജി ചെറിയാനെതിരെ ജി സുധാകരൻ. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമാകും. മത്സരിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും ജി സുധാകരൻ പ്രതികരിച്ചു. പാർട്ടിക്കും സമൂഹത്തിനുമെല്ലാം ദോഷകരമാകുന്ന, വർഗീയതയെ
Gulf Homepage Featured News

പ്രവാസി ഭാരതീയ സമ്മാൻ 2027; നാമനിർദേശങ്ങൾ ക്ഷണിച്ചു; അവസാന തീയതി ഫെബ്രുവരി 15

റിയാദ്: ഇന്ത്യൻ സർക്കാർ പ്രവാസി ഭാരതീയർക്ക് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ ‘പ്രവാസി ഭാരതീയ സമ്മാൻ 2027’ പുരസ്കാരത്തിന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് നാമനിർദേശങ്ങൾ ക്ഷണിച്ചു. പ്രവാസി ഭാരതീയർ (എൻ.ആർ.ഐ), ഇന്ത്യൻ വംശജർ (പി.ഐ.ഒ), വിദേശത്ത് ഇന്ത്യക്കാർ നടത്തുന്ന സ്ഥാപനങ്ങൾ/സംഘടനകൾ എന്നിവർക്കാണ് പുരസ്കാരത്തിന് അർഹതയുള്ളത്. വിവിധ മേഖലകളിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന മികച്ച
Homepage Featured Kerala News

സാമ്പത്തിക തട്ടിപ്പ്: മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കേസ്

കൊച്ചി: സാമ്പത്തിക തട്ടിപ്പിൽ മെന്‍റലിസ്റ്റ് ആദിക്കും സംവിധായകൻ ജിസ് ജോയ്ക്കുമെതിരെ കൊച്ചിയിൽ കേസ്. 35 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതി. ഇൻസോമ്നിയ എന്ന പരിപാടിയുടെ പേരിൽ പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. മെന്‍റലിസ്റ്റ് ആദിയെന്ന ആദർശ് കേസില്‍ ഒന്നാം പ്രതിയും സംവിധായകൻ ജിസ് ജോയ് നാലാം പ്രതിയുമാണ്. ഇൻസോമ്നിയ പരിപാടിയിൽ പണം നിക്ഷേപിച്ച് ലാഭം
Homepage Featured Kerala News

മൂന്നാം ബലാത്സം​ഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും

പത്തനംതിട്ട: മൂന്നാം ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ ഹർജിയിൽ വിധി ഇന്ന്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഇന്ന് വിധി പറയുക. ജാമ്യ ഹർജിയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. ക്രൂര പീഡനമാണ് പരാതിക്കാരി നേരിട്ടതെന്നും രാഹുൽ സമാനമായ മറ്റു രണ്ട് കേസുകളിലും പ്രതിയാണെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്. ഉഭയസമ്മതപ്രകാരമുള്ള ബന്ധമാണ് പരാതിക്കാരിയുമായി