സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്കു സാധ്യതയെന്ന് കേരള ലൈവ് ന്യൂപോള്‍ സര്‍വെ റിപ്പോര്‍ട്ട്. എല്‍ഡിഎഫ് 83 മുതല്‍ 95 സീറ്റുകള്‍ വരെ നേടി അധികാരത്തില്‍ തുടരുമെന്നാണ് ഈ സര്‍വെയില്‍ പറയുന്നത്. 2021 നെക്കാള്‍ നില മെച്ചപ്പെടുത്തുമെങ്കിലും യുഡിഎഫ് പ്രതിപക്ഷത്ത് തുടരുമെന്നും സര്‍വെയില്‍ പറയുന്നു.
തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുന്നു സമരത്തിന്റെ ഭാഗമായുള്ള സെക്രട്ടറിയേറ്റ് ധര്‍ണയും സത്യഗ്രഹവും ഇന്ന് നടക്കും. ഒപി ബഹിഷ്‌കരണത്തോടൊപ്പം അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റ് ചികിത്സാ നടപടികളും നടത്തുന്നില്ല. ശമ്പള പരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവെയ്ക്കുന്നത് അവസാനിപ്പിക്കുക, ശമ്ബളപരിഷ്‌കരണ ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക,
തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും പുനരാരംഭിച്ചു. മൂന്നു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സമ്മേളനം തുടങ്ങുന്നത്. സ്വർണക്കൊള്ള വീണ്ടും ചർച്ച വിഷയമായി. എസ്ഐടിയിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടലെന്ന് ആരോപിച്ച വിഡി സതീശൻ രണ്ട് എംഎൽഎമാർ സത്യഗ്രഹം ഇരിക്കുമെന്ന് വ്യക്തമാക്കി. നജീബ് കാന്തപുരം, സിആർ മഹേഷ് എന്നിവരാണ് സമരമിരിക്കുന്നത്. പ്രതിപക്ഷം ശബരിമല സ്വർണക്കൊള്ളയിൽ
കണ്ണൂർ: പയ്യന്നൂർ ഏരിയാ കമ്മിറ്റി ഓഫിസിന്റെ നിർമാണവുമായി ബന്ധപ്പെട്ട ഫണ്ട് പിരിവിലും വിനിയോഗത്തിലും ക്രമക്കേടുണ്ടായെന്ന് കണ്ണൂർ ജില്ലാ കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ട വി കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. ഈ ഫണ്ടിലേക്ക് ധൻരാജ് രക്തസാക്ഷി ഫണ്ടിൽ നിന്ന് തുക വക മാറ്റിയിരുന്നു. രണ്ട് ബാങ്കുകളിൽ നിന്നുള്ള പ്രവർത്തന ഫണ്ട് സംബന്ധിച്ച വിവരങ്ങൾ പയ്യന്നൂർ ഏരിയ കമ്മിറ്റി ഓഫിസ് കെട്ടിട
കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണന് എതിരെ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റിന്റെ നടപടി. വി കുഞ്ഞികൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. 2022 മാർച്ചിൽ തന്നെ തീരുമാനമെടുത്ത കാര്യത്തിൽ ഇപ്പോൾ വിഭാഗീയ ലക്ഷ്യം വെച്ച് പാർട്ടിക്കെതിരെ രംഗത്ത് വന്നതിനാണ് നടപടി.ബിജെപി നേതാവ് രാജീവ്
കണ്ണൂർ: ധൻരാജ് രക്തസാക്ഷി ഫണ്ടിൽ ടിഐ മധുസൂധനൻ എംഎൽഎ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉന്നയിച്ച സിപിഐഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം വി കുഞ്ഞികൃഷ്ണന് എതിരെ ജില്ലാ സെക്രട്ടറിയേറ്റ് നടപടിക്ക് സാധ്യത. തെരഞ്ഞെടുപ്പ് അടുത്തപ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയത് ജില്ലാ കമ്മിറ്റിയിൽ ചർച്ചയായി. പാർട്ടി നടപടി പ്രതീക്ഷിച്ചുതന്നെയാണ് വെളിപ്പെടുത്തൽ നടത്തുന്നതെന്ന് വി കുഞ്ഞികൃഷ്ണനും
കോട്ടയം: തുഷാർ വെള്ളാപ്പള്ളിയെ NSS – SNDP ഐക്യചർച്ചയ്ക്ക് അയച്ചതിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു. NSS – SNDP ഐക്യനീക്കത്തിൽ നിന്ന് പിൻമാറുന്നതിനുള്ള കാരണം വ്യക്തമാക്കുകയായിരുന്നു ജി സുകുമാരൻ നായർ. ഇന്ന് ചേർന്ന എൻഎസ്എസ് ഡയറക്ടർ ബോർഡ് എസ്എൻഡിപിയുമായുള്ള ഐക്യം വേണ്ടെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഐക്യം പ്രായോഗികമല്ലെന്നും
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല. ലോക്ഭവനുമായി ചർച്ച ചെയ്ത് സർക്കാരാണ് പ്രസംഗം അച്ചടിക്കുന്നത്. നേരത്തെ നിയമസഭയിലെ നയ പ്രഖ്യാപന പ്രസംഗത്തിൽ സ്വന്തം നിലയിൽ ഗവർണർ മാറ്റം വരുത്തുകയും പിന്നാലെ മുഖ്യമന്ത്രിയുടെ കൂട്ടിച്ചേർക്കലുമൊക്കെ വലിയ വിവാദമായിരുന്നു വിപുലമായി നടന്നു. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന റിപ്പബ്ലിക് ദിന
തിരുവനന്തപുരം: വിഎസിന് പത്മവിഭൂഷൺ ലഭിച്ചതിൽ കുടുബത്തോടൊപ്പം പാർട്ടിക്കും സന്തോഷമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി എംവി ഗോവിന്ദൻ. മുമ്പ് പാർട്ടിയുടെ ഓരോ നേതാക്കൾ അവരുടെ നിലപാട് അനുസരിച്ചായിരുന്നു പത്മവിഭൂഷൺ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചത്. എന്നാൽ വിഎസിന്റെ കുടുംബം പുരസ്കാരത്തെ സ്വാഗതം ചെയ്തിട്ടുള്ളതിനാൽ പാർട്ടിക്കും സന്തോഷമെന്നും പുരസ്കാരത്തെ സ്വാഗതം ചെയ്യുന്നുവെന്നും
77ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ് രാജ്യം. പുഷ്പചക്രമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ ദേശീയ യുദ്ധ സ്മാരകത്തിൽ എത്തിയിട്ടുണ്ട്. പ്രതിരോധമന്ത്രിയും ഒപ്പമുണ്ട്. തുടർന്ന് പരേഡിന് സാക്ഷിയാകാൻ അദ്ദേഹം കർത്തവ്യപഥിലേക്ക് തിരിക്കും. ഡൽഹി കർത്തവ്യപഥിൽ പത്തരയോടെ റിപ്പബ്ലിക് ദിന പരേഡ് ആരംഭിക്കും. രാജ്യത്തിന്റെ നേട്ടങ്ങളും സൈനിക കരുത്തും പ്രതിഫലിപ്പിക്കുന്നതാകും


























