തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. പിണറായി വിജയൻ രണ്ടാമത് മുഖ്യമന്ത്രി ആയ ശേഷമുള്ള ആറാമത്തെ സംസ്ഥാനബജറ്റ് ആണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുക. ബജറ്റ് രേഖയുമായി ഉദ്യോഗസ്ഥർ ധനമന്ത്രിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്. സാധാരണക്കാർ, കുട്ടികൾ
ന്യൂഡൽഹി: റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന പരേഡിൽ മെഡൽ പട്ടികയിൽ ഇടം നേടുന്നത്. മുപ്പതിലധികം ടാബ്ലോകളിൽ നിന്നാണ് കേരളത്തിൻ്റെ വികസന നേട്ടമായ കൊച്ചി വാട്ടർ മെട്രോയും ഡിജിറ്റൽ സാക്ഷരതയിലെ നൂറു ശതമാനം നേട്ടവും എടുത്തു കാട്ടിയ ടാബ്ലോ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്
വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്കെതിരെ നടത്തിയ പരിഹാസത്തില്‍ യു-ടേണ്‍ അടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വിദ്യാര്‍ഥികള്‍ അടക്കം തനിക്കെതിരെ വിമര്‍ശനവുമായി എത്തിയതോടെയാണ് സതീശന്റെ പിന്നോട്ടുപോക്ക്. ‘ ഇങ്ങനെയൊരു വിദ്യാഭ്യാസ മന്ത്രിയുടെ കാലത്ത് സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളെ ഓര്‍ത്ത് കഷ്ടം തോന്നുന്നു’ എന്നടക്കം മന്ത്രിയെ ‘ഇവന്‍’ എന്ന്
മലപ്പുറം: എം.ഡി.എം.എയുമായി കാരക്കാപറമ്പ് സ്വദേശി പൊലീസിന്റെ പിടിയില്‍. മാരാന്‍ തൊടിക ഖലീല്‍ (41) ആണ് അറസ്റ്റിലായത്. . വില്‍പനക്കും സംഘം ചേര്‍ന്ന് ഉപയോഗിക്കാനുമാണ് മയക്കുമരുന്ന് കൈ വശം വെച്ചതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വില്‍പനയിലൂടെ നേടിയ 23,400 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡാന്‍സാഫ് എസ്.ഐ കെ.ആര്‍. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ്
കോട്ടയം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഴവർഗ പോഷകത്തോട്ടങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രത്യേക ക്യാമ്പയിനുമായി സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ. സംസ്ഥാന കൃഷിവകുപ്പിന്റെ ‘പോഷക സമൃദ്ധി മിഷന്റെ’ ഭാഗമായി ഹോർട്ടിക്കൾച്ചർ മിഷൻ നടപ്പാക്കി വരുന്ന ‘രാഷ്ട്രീയ കൃഷി വികാസ് യോജന പഴവർഗ പോഷകത്തോട്ട പദ്ധതി’യിൽ ഉൾപ്പെടുത്തിയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. 14 ജില്ലകളിലുമായി
കോട്ടയം: എന്‍എസ്എസ് ഡയറക്ടർ ബോർഡാണ് ഐക്യം വേണ്ട എന്ന് തീരുമാനിച്ചതെന്ന് എന്‍എസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായര്‍. ഐക്യം ഒരു കെണിയാണെന്ന് തോന്നിയെന്നും അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ലെന്നും സുകുമാരൻ നായര്‍ പറഞ്ഞു. വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു സുകുമാരൻ നായർ. എന്‍എസ്എസ് –
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫാൽക്കൺ പാസ്‌പോർട്ടുകൾക്ക് വൻ വർധനവ്. കുവൈത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമായ ഫാൽക്കൺ പക്ഷികളുടെ രജിസ്ട്രേഷനിലും പാസ്‌പോർട്ട് നടപടികളിലുമാണ് വൻ വർധനവ്. 2025 ഓഗസ്റ്റ് മുതൽ 2026 ജനുവരി 19 വരെയുള്ള ഏകദേശം 140 ദിവസത്തിനുള്ളിൽ 592 ഫാൽക്കൺ സംബന്ധമായ ഇടപാടുകൾ പൂർത്തിയാക്കിയതായി എൻവയോൺമെന്റ് പബ്ലിക് അതോറിറ്റി അറിയിച്ചു. പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ
പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജാമ്യം. പത്തനംതിട്ട സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. രണ്ടാഴ്ചയിൽ അധികമായി ജയിലിൽ കഴിയുകയായിരുന്നു രാഹുല്‍. എസ്ഐടി റജിസ്റ്റര്‍ ചെയ്ത ആദ്യ കേസിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ
തിരുവനന്തപുരം: ചെയറിനോട് വിനയത്തോടെ പെരുമാറണമെന്ന് സ്പീക്കർ പി.പി. ചിത്തരഞ്ജൻ എംഎൽഎയോട് ആവശ്യപ്പെട്ടു. സ്പീക്കറുടെ ശാസനയ്ക്ക് പിന്നാലെ തനിക്ക് പറയാനുള്ള കാര്യങ്ങൾ പറയുക തന്നെ ചെയ്യുമെന്ന് ചിത്തരഞ്ജൻ എംഎൽഎ തിരിച്ചടിച്ചു. നിയമസഭയിൽ ചോദ്യോത്തര വേളയ്ക്കിടെയാണ് സ്പീക്കർ എ.എൻ. ഷംസീറും പി.പി. ചിത്തരഞ്ജൻ എംഎൽഎയും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നത്. അനുവദിച്ച ചോദ്യത്തിലേക്ക് കടക്കാതെ
മുംബൈ: വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു. 66 വയസായിരുന്നു. മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന 5 പേർക്കും ജീവൻ നഷ്ടപ്പെട്ടതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു. വിമാനം പൂർണ്ണമായും കത്തിനശിച്ചു. ഇന്ന് രാവിലെയാണ് മുംബൈയിൽ നിന്നും മഹാരാഷ്ട്രയിലെ


























