Home Archive by category News (Page 27)
Homepage Featured Kerala News

പി.ടി ഉഷയുടെ ഭർത്താവും സിഐഎസ്എഫ് ഉദ്യോ​ഗസ്ഥനുമായിരുന്ന വി ശ്രീനിവാസൻ അന്തരിച്ചു

രാജ്യസഭാംഗവും ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റുമായ പിടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ(64) അന്തരിച്ചു. പൊന്നാനി സ്വദേശിയായ ശ്രീനിവാസൻ സിഐഎസ്എഫിൽ റിട്ട. ഡിവൈഎസ്പിയായിരുന്നു. മുന്‍ ദേശീയ കബഡി താരം കൂടിയാണ് ശ്രീനിവാസൻ. കോഴിക്കോട് പെരുമാൾപുരത്തെ വീട്ടിൽ വെച്ച് രാത്രി 12 ഓടെയായിരുന്നു മരണം.
Homepage Featured India News

അജിത് പവാറിന്റെ വിയോ​ഗം; ബാരാമതി മണ്ഡലത്തിൽ ഭാര്യ സുനേത്ര പവാർ സ്ഥാനാർത്ഥിയായേക്കും

മുംബൈ: എൻസിപി നേതാവ് അജിത് പവാറിന്റെ വിയോ​ഗത്തെ തുടർന്ന് ഒഴിവ് വന്ന ബാരാമതി നിയമസഭാ മണ്ഡലത്തിൽ ഭാര്യ സുനേത്ര പവാർ സ്ഥാനാർത്ഥിയായേക്കും. പാർട്ടി പ്രസിഡന്റ് സ്ഥാനത്തേക്കും പാർട്ടി സുനേത്രയെ പരി​ഗണിക്കുന്നുണ്ട് എന്നാണ് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ രാജ്യസഭാ എംപിയാണ് സുനേത്ര പവാർ. ജനുവരി 28 നായിരുന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ
Kerala Lead News News

ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതിയുമായി ബന്ധം; നടൻ ജയറാമിനെ എസ്ഐടി ചോദ്യം ചെയ്തു

ചെന്നൈ: ശബരിമല സ്വർണക്കൊള്ളയിലെ ഒന്നാം പ്രതി ഉണ്ണികൃഷ്‌ണൻ പോറ്റിയുമായുള്ള ജയറാമിന്റെ ബന്ധം എസ്ഐടി അന്വേഷിക്കുന്നു. നടൻ ജയറാമിനെ അന്വേഷണത്തിന്റെ ഭാ​ഗമായി എസ്ഐടി ചോദ്യം ചെയ്തു. നിരവധി തവണ ഉണ്ണികൃഷ്‌ണൻ പോറ്റി ജയറാമിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ തട്ടിപ്പിനെക്കുറിച്ച് അറിയില്ല എന്നാണ് ജയറാമിന്റെ മൊഴി. വാതിൽപാളികൾ കോട്ടയം ഇളംപ്പള്ളി ക്ഷേത്രത്തിലെത്തിച്ച് ഘോഷയാത്ര
Homepage Featured India News

35 വർഷത്തെ സേവനം, എയർ ഇന്ത്യയിൽ നിന്ന് പടിയിറക്കം; ആകാശത്തെ അവസാന ഡ്യൂട്ടി വൈറൽ

ന്യൂഡൽഹി: 35 വർഷത്തെ സേവനത്തിന് ശേഷം എയർ ഇന്ത്യയിൽ നിന്ന് വിരമിച്ച ക്യാബിൻ ക്രൂ അം​ഗത്തിന്റെ പടിയിറക്കം വൈറൽ. അവസാനത്തെ കാബിൻ അനൗൺസ്മെന്റ നടത്തിയ വീഡിയോ മകൾ പങ്കുവച്ചതോടെയാണ് എയർ ഇന്ത്യ ക്യാബിൻ ക്രൂ അം​ഗമായ നുപൂർ പാർത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തത്. എയർ ഇന്ത്യയുടെ ചിക്കാഗോ–ഡൽഹി ദീർഘദൂര സർവീസിൽ കാബിൻ ക്രൂ അംഗമായി അവസാന ഡ്യൂട്ടി നിർവഹിക്കുന്ന നൂപൂർ പാർത്തിനാണ്
Homepage Featured Kerala News

ജനപ്രിയം, ജനകീയം, സ്ത്രീപക്ഷം; ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങള്‍

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനകീയവും കേരളത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ചുള്ളതുമായിരുന്നു. വര്‍ഗീയതയ്‌ക്കെതിരായ ഇടതുപക്ഷത്തിന്റെ നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പ്രഖ്യാപനങ്ങളിലേക്കു കടന്നത്. ‘മതമാണ് മതമാണ് മതമാണ് പ്രശ്‌നം’ എന്ന മുസ്ലിം ലീഗ് നേതാവ് കെ.എം.ഷാജിയുടെ വര്‍ഗീയ പരാമര്‍ശത്തെ ധനമന്ത്രി ആവര്‍ത്തിച്ചു.
Homepage Featured Kerala News

തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വെര്‍ച്വല്‍ അറസ്റ്റ് ഭീഷണി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

കോട്ടയം: മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണന് വെർച്വല്‍ അറസ്റ്റ് ഭീഷണി. മുംബൈ പൊലീസിന്‍റെ പേരില്‍ ആണ് അറസ്റ്റ് ഭീഷണി നടത്തിയത്. വാട്സ് ആപ്പ് വഴി മുംബൈ പൊലീസ് എന്ന പേരിലാണ് ഭീഷണി എത്തിയത്. തിരുവഞ്ചൂരിന്‍റെ ആധാർ ഉപയോഗിച്ച്‌ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ഭീഷണി. മുംബൈ പൊലീസ് കേസെടുത്തെന്നും തട്ടിപ്പ് സംഘം അറിയിച്ചു. തുടർന്ന് തിരുവഞ്ചൂർ സംസ്ഥാന പൊലീസ്
Homepage Featured Kerala News

കുമ്പള ടോൾ പ്ലാസയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് കുടുങ്ങി; സൈറൺ മുഴക്കിയിട്ടും അധികൃതർ ടോൾ തുറന്നു വിട്ടില്ലെന്ന് ആരോപണം

കാസർകോട്: കുമ്പള ടോൾ പ്ലാസയിൽ രോഗിയുമായി പോകുന്ന ആംബുലൻസ് കുടുങ്ങി. മംഗലാപുരത്തേക്ക് രോഗിയുമായി പോകുന്ന ആംബുലൻസ് ആണ് പത്തു മിനിട്ടോളം കുടുങ്ങിയത്. സൈറൺ മുഴക്കിയിട്ടും അധികൃതർ ടോൾ തുറന്നു വിട്ടില്ല. ബുധനാഴ്ച ടോൾ പിരിവ് തുടങ്ങിയതോടെ വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനിടയിലാണ് ആംബുലൻസും കുടുങ്ങിയത്. ആംബുലൻസ് കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്ത്
Kerala Lead News News

‘സിപിഐഎമ്മുമായി ചർച്ച നടത്തിയിട്ടില്ല, ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നത്’; രാഹുൽ ​ഗാന്ധിയുമായുള്ള ചർച്ചയിൽ പൂർണ്ണ തൃപ്തിയെന്നും ശശി തരൂർ

ഡൽഹി: സിപിഐഎമ്മുമായി ചർച്ച നടത്തിയെന്ന മാധ്യമവാർത്തകൾ നിഷേധിച്ച് ശശി തരൂർ. ആരാണ് ഇത്തരം വാർത്തകൾ പടച്ചു വിടുന്നതെന്ന് ശശി തരൂർ ചോദിച്ചു. കോൺ​ഗ്രസുമായി പിണങ്ങി നിൽക്കുന്ന ശശി തരൂരിനെ ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് സിപിഎം എന്നും ഇതിന്റെ ഭാ​ഗമായി മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുള്ള മലയാളി വ്യവസായിയുമായി അദ്ദേഹം ചർച്ച നടത്തിയെന്നും നേരത്തേ വാർത്തകൾ പുറത്തുവന്നിരുന്നു. ആർക്കും
Homepage Featured Kerala News

ശബരിമല സ്വർണക്കൊള്ള: കെ പി ശങ്കരദാസിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; എസ് ശ്രീകുമാറിന് ജാമ്യം

കൊല്ലം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ കെ പി ശങ്കരദാസിനെ വീണ്ടും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. റിമാൻഡ് കാലാവധി കഴിഞ്ഞതിനാൽ ശങ്കരദാസിനെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്നാണ് വിജിലൻസ് കോടതി ഇയാളെ 14 ദിവസത്തേക്ക് കൂടി റിമാൻഡിൽ വിട്ടത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ പി ശങ്കരദാസ്. അതേസമയം കേസിൽ അറസ്റ്റിലായ മുൻ
Homepage Featured India News

കേരളത്തിന്റെ അഭിമാനം; ജോബി മാത്യുവിന് കേന്ദ്ര സർക്കാരിൻറെ ആദരം

ന്യൂഡൽഹി: കായികലോകത്ത് ഉയരങ്ങൾ കീഴടക്കിയ ജോബി മാത്യുവിന് കേന്ദ്ര സർക്കാരിൻറെ ആദരം. പഞ്ചഗുസ്തി, പാരപവർലിഫ്റ്റിങ്, ഡ്വാർഫ് ഒളിമ്പിക്സ് ഉൾപ്പെടെ വിവിധ കായിക ഭാഗങ്ങളിലായി 32 ലോക മെഡലുകൾ സ്വന്തമാക്കിയ താരമാണ് ജോബി മാത്യു. ശാരീരിക വെല്ലുവിളികൾ കാരണം ജീവിതം പ്രതിസന്ധിയിലായവർക്ക് ആത്മവിശ്വാസം പകരുകയാണ് തൻറെ ലക്ഷ്യമെന്ന് ജോബി പറഞ്ഞു. റിപ്പബ്ലിക് ദിന പ്രത്യേക ക്ഷണിതാവായി എത്തിയ