Home Archive by category News (Page 268)
Kerala News

വേടനെതിരെ വീണ്ടും പരാതികൾ: മുഖ്യമന്ത്രിക്ക് പരാതി നൽകിയത് രണ്ട് യുവതികൾ

കൊച്ചി: റാപ്പർ വേടനെതിരെ വീണ്ടും പീഡന പരാതിയുമായി കൂടുതൽ സ്ത്രീകൾ രംഗത്ത്. ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് റാപ്പർ വേടനെതിരെ രണ്ട് പരാതികൾകൂടി വരുന്നത്. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയത്. 
Features News

കിടപ്പാടത്തിനായി ഇനിയുമെത്ര കാക്കണം? ടൗൺഷിപ്പ് നിർമ്മാണം വൈകാനുള്ള കാരണമറിയാം

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിനു ഒരാണ്ട് പൂര്‍ത്തിയായിരിക്കുന്നു. ദുരന്തത്തെ അതിജീവിച്ചവര്‍ക്കായുള്ള ടൗണ്‍ഷിപ്പ് നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. കല്‍പ്പറ്റയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 64.47 ഹെക്ടര്‍ ഭൂമിയില്‍ അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗണ്‍ഷിപ്പില്‍ ഉള്ളത്. ദുരന്തബാധിതര്‍ക്കായുള്ള വീടുകള്‍ ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ ശ്രമം. ടൗണ്‍ഷിപ്പിലെ മാതൃകാ
Features News

സ്ത്രീകളെ വശത്താക്കി കവര്‍ച്ച, ഒടുവില്‍ കൊന്ന് കുഴിച്ചുമൂടും; ചേര്‍ത്തല ഞെട്ടലില്‍ ! ആരാണ് സെബാസ്റ്റ്യന്‍?

ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യന്‍ എത്ര സ്ത്രീകളെ കൊന്നിട്ടുണ്ടാകും? ഒരു കൊലപാതക കേസില്‍ നിന്ന് ആരംഭിച്ച ദുരൂഹത ചേര്‍ത്തലയെ മുഴുവന്‍ ഞെട്ടിച്ചിരിക്കുകയാണ്. സംശയങ്ങളുടെ തുടക്കം ജയ്‌നമ്മ കേസില്‍ നിന്ന് ജയ്‌നമ്മ എന്ന സ്ത്രീയുടെ തിരോധന കേസിനെ തുടര്‍ന്നുള്ള അന്വേഷണമാണ് സെബാസ്റ്റ്യന്റെ അറസ്റ്റിലേക്ക് നയിക്കുന്നത്. കോട്ടയം സ്വദേശിനിയായ ജയ്‌നമ്മ എന്ന സ്ത്രീയെ
Local News

സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം

കൊച്ചി: സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ചുവെന്ന പരാതിയിൽ കോൺഗ്രസിന്റെ മൂവറ്റുപുഴയിൽ നിന്നുള്ള എംഎൽഎ മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം. ചിന്നക്കനാലിൽ മാത്യു കുഴൽനാടൻ വാങ്ങിയ റിസോർട്ടിന്റെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഇഡിയും അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സർക്കാർ ഭൂമി അനധികൃതമായി കൈവശം വച്ചതിന് റവന്യു
Local News

സ്വർണ്ണവും പണവുമായി ചെന്നൈയിൽ മുങ്ങി; കൊച്ചിയിൽ പോലീസ് പിടിയിൽ

കൊച്ചി: ഭർത്താവിന്റെ കയ്യിൽ നിന്നും സ്വർണവും പണവുമടക്കം രണ്ടരക്കോടിയോളം രൂപ കൈക്കലാക്കി ചെന്നൈയിൽ നിന്നും മുങ്ങിയ യുവതിയെ കൊച്ചിയിൽ നിന്നും പോലീസ് പിടികൂടി. ഭാര്യയെ കാണാനില്ല എന്ന പരാതിയുമായി ഹൈക്കോടതിയിൽ എത്തിയ ചെന്നൈ സ്വദേശിയുടെ ഭാര്യയെ ആണ് സെൻട്രൽ പോലീസ് പിടികൂടിയത്. യുവതിയെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം എറണാകുളത്തെ സഖി വുമൺ
Local News

പാലിയേക്കര ടോൾ പ്ലാസയിൽ തർക്കം, പൊലീസുകാർക്ക് മർദനം; ഇൻഫ്ലുവൻസർ രേവന്ദ് ബാബു അറസ്റ്റിൽ

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ അതിക്രമം നടത്തുകയും തടയാൻ ശ്രമിച്ച പോലീസ് ഉദ്യോ​ഗസ്ഥരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ ഇൻഫ്ളുവൻസർ രേവന്ത് ബാബു അറസ്റ്റിൽ. തൃശൂരിലെ ഓട്ടോ ഡ്രൈവർ കൂടിയായ രേവന്ദ് സമൂഹമാധ്യമങ്ങളിൽ വേറിട്ട സമരമുറകളിലൂടെ ശ്രദ്ധേയനാണ്. ടോൾ നൽകാൻ സൗകര്യമില്ലെന്ന് ചൂണ്ടിക്കാട്ടി ടോൾ ഉദ്യോ​ഗസ്ഥരെ മർദിക്കുകയും വാഹനങ്ങൾ കടത്തിവിടുകയുമായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസ്
Gulf News

ഇത് ചരിത്രം ! സൗദി സമുദ്രാതിർത്തി കാക്കാൻ സ്ത്രീകളും

റിയാദ്: മിഡിൽ ഈസ്റ്റിൽ ലിംഗസമത്വത്തിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പ് നടന്നു കഴിഞ്ഞു. ആദ്യ വനിതാ സീ റേഞ്ചർ കോർപ്സ് ഇനി സൗദിയുടെ സമുദ്രാതിർത്തി സംരക്ഷണം ഏറ്റെടുക്കും. 178 കിലോമീറ്റർ ചെങ്കടൽ തീരവും കടലിലെ സൗദി അതിർത്തിയും ഇനി പെൺ കാവൽക്കാരുടെ കൂടി നോട്ടത്തിന് കീഴിലാവും. പുതിയ വനിതാ റേഞ്ചർ ഫോഴ്‌സ്, പുരുഷ സൈനികർക്കും സൗദി ബോർഡർ ഗാർഡിനുമൊപ്പമാണ് പെട്രോളിങ് നടത്തുന്നത്. സൗദി
Gulf News

കുവൈത്തിലെ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ; സന്ദർശന വിസ ഒരു വർഷം വരെ നീട്ടാൻ സാധ്യത

കുവൈത്ത് സിറ്റി: കുവൈത്തിലെ വിസ നിയമങ്ങളിൽ വൻ മാറ്റങ്ങൾ വരുന്നു. കുടുംബ സന്ദർശന വിസ വിശേഷ സാഹചര്യങ്ങളിൽ ഒരു വർഷം വരെ നീട്ടുന്നതിന് സാധ്യത. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹ് വിസ നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതായി പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബ സന്ദർശന വിസ ആദ്യം മൂന്ന് മാസത്തേക്കും പിന്നീട് ഇത് ആറ് മാസം വരെ
Gulf News

നയാ ഐലന്‍ഡ് ദുബായ്; ആഢംബരത്തിന് പുതിയ വാക്ക്

ദുബായ്: ആഡംബരത്തിന്റെ അത്യുന്നതിയിൽ നിൽക്കുന്ന ദുബായ് യിൽ മാറ്റ് കൂട്ടാൻ പുതിയ ആഢംബര ദ്വീപ് കൂടിയെത്തുന്നു. നയാ ഐലന്‍ഡ് ദുബായ്. ജുമൈറ തീരത്ത് ആഡംബര ഹോട്ടൽ സമുച്ചയം ബുർജ്​ അൽ അറബിന്​ സമീപത്തായാണ് പുതിയ ദ്വീപ് ഉയരുക. ഈ ആഢംബര ദ്വീപില്‍ സ്വകാര്യ വില്ലകള്‍, ബീച്ചിനു അഭിമുഖമായിട്ടുള്ള താമസ സൗകര്യങ്ങൾ, എസ്​റ്റേറ്റ്​ പ്ലോട്ടുകൾ, സ്വകാര്യ ബീച്ച്​ തുടങ്ങി എല്ലാ സൗകര്യങ്ങളും
News World

ആദ്യഘട്ടത്തിൽ ഗാസ സിറ്റി മാത്രം; ഏറ്റെടുക്കലിന് അനുമതി നൽകി കാബിനറ്റ്

ന്യൂഡൽഹി: ഗാസ നഗരം പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ അംഗീകാരം. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുന്നതടക്കമുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) നല്‍കിയ മുന്നറിയിപ്പ് തള്ളിയാണ് നെതന്യാഹുവിന്റെ പുതിയ നീക്കം. അതേസമയം, ഗാസയുടെ സമ്പൂര്‍ണ്ണ