Home Archive by category News (Page 265)
Kerala News

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശക്തമായ മ​ഴ​യ്ക്ക് സാ​ധ്യ​ത​. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ
Homepage Featured Kerala News

വേടന്റെ അറസ്റ്റ് തടഞ്ഞു: ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി

കൊച്ചി: ലൈംഗിക അതിക്രമ കേസിൽ വേടൻ്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത പരാതിക്കാരിയോട് ചോദിച്ചു. ബന്ധത്തില്‍ വിള്ളലുണ്ടാകുമ്പോഴൊക്കെ ബലാത്സംഗമായി കണക്കാക്കാനാവില്ലെന്നും തെളിവുകള്‍ പരിഗണിച്ച് മാത്രമേ തീരുമാനമെടുക്കാനാവൂവെന്നും ഹൈക്കോടതി പറഞ്ഞു. നാളെ മുന്‍കൂര്‍
India News

40 നിലകളുടെ ഉയരമുള്ള റോക്കറ്റ് നിർമ്മാണഘട്ടത്തിൽ: ഐഎസ്ആർഒ മേധാവി വി. നാരായണൻ

ഹൈദരാബാദ്: 75,000 കിലോഗ്രാം ഭാരമുള്ള പേലോഡ് ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയയ്ക്കാൻ കഴിയുന്ന 40 നില കെട്ടിടത്തിന്റെ ഉയരമുള്ള റോക്കറ്റ് നിർമ്മിക്കുന്നുണ്ടെന്ന് ഐഎസ്ആർഒ മേധാവി വി. നാരായണൻ പറഞ്ഞു. ഈ വർഷം നാവിക് ഉപഗ്രഹം, എൻ1 റോക്കറ്റ്, യുഎസ് ആശയവിനിമയ ഉപഗ്രഹം എന്നിവ വിക്ഷേപിക്കാനും ഐഎസ്ആർഒ പദ്ധതിയിടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഒസ്മാനിയ സർവകലാശാലയുടെ ബിരുദദാന സമ്മേളനത്തിൽ
India News

വീണ്ടും നുണ പ്രചാരണവുമായി പാക് സൈനിക മേധാവി; ഇന്ത്യാ – പാക് സംഘർഷത്തിൽ ട്രംപ് ഇടപെട്ടുവെന്നും അസിം മുനീർ

ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരെ വീണ്ടും നുണപ്രചാരണവുമായി പാക്ക് സൈനിക മേധാവി അസിം മുനീർ. ഇന്ത്യ–പാക്ക് സംഘർഷത്തിനിടെ വെടിനിർത്തലിനായി ഇന്ത്യ അപേക്ഷിച്ചുവെന്നും ഇടപെടാൻ യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ നിർബന്ധിച്ചെന്നുമാണ് പാക്ക് സൈനിക മേധാവിയുടെ വാദം. ബെൽജിയത്തിലെ ബ്രസ്സൽസിൽ പാക്ക് പ്രവാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയായിരുന്നു അസിം മുനീറിന്റെ വീരവാദം. ഇന്ത്യയ്ക്ക് കനത്ത
India News

എസ്‌ഐആറിനെതിരെ പ്രതിപക്ഷം; പാർലമെന്റ് സമുച്ചയത്തിനുള്ളിൽ വൻ പ്രതിഷേധം

ന്യൂഡൽഹി: ബിഹാർ വോട്ടർ പട്ടിക പരിഷ്കരണത്തിനെതിരെ ചൊവ്വാഴ്ച പ്രതിപക്ഷ നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധം ശക്തമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ ചിത്രങ്ങൾ ഉൾക്കൊള്ളുന്ന വലിയ ബാനർ ഉയർത്തിപ്പിടിച്ച് എംപിമാർ പ്രതിഷേധ പ്രകടനം നടത്തി. “വോട്ട് ചോർ”, “സൈലന്റ് ഇൻവിസിബിൾ റിഗ്ഗിംഗ്” എന്നീ വാക്കുകൾക്കൊപ്പം, സിഇസി ഗ്യാനേഷ് കുമാറിന്റെയും പാനലിലെ മറ്റ്
Gulf News

സുരക്ഷാനിയമങ്ങൾ ലംഘിച്ചു; സൗദിയിൽ ഒരാഴ്ചക്കിടെ 12,861 പ്രവാസികളെ നാടുകടത്തി

റിയാദ്​: സുരക്ഷാനിയമങ്ങൾ ലംഘിച്ച കാരണത്താൽ സൗദിയിൽ ഒരാഴ്ചക്കിടെ 12,861 പ്രവാസികളെ നാടുകടത്തി. തൊഴിൽ, താമസ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ച്ചക്കുള്ളിൽ 21,997 നിയമലംഘകർ പിടിയിലായിരുന്നു. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 1,787 പേർ അറസ്​റ്റിലായി. ഇവരിൽ 64 ശതമാനവും
India News

ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡി: ഇന്ത്യ സഖ്യം ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിന്‍റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയെ പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെയാണ് നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദര്‍ശൻ റെഡ്ഡി. യോഗത്തിൽ ജസ്റ്റിസ് സുദര്‍ശൻ റെഡ്ഡിയുടെ പേര്
Gulf News

റീട്ടെയിൽ മേഖലയിൽ കുതിപ്പ്: യൂണിയൻ കോപിന് റെക്കോർഡ് വളർച്ച

അബുദബി: യു.എ.ഇയിലെ റീട്ടെയിൽ മേഖലയിൽ റെക്കോർഡ് വളർച്ചയുമായി യൂണിയൻ കോപ്. 2025 വർഷത്തിന്റെ ആദ്യ പകുതിയിൽ മികച്ച സാമ്പത്തിക ഫലങ്ങൾ നേടിയതായി യൂണിയൻ കോപ്പിന്റെ സിഇഒ മുഹമ്മദ് അൽ ഹാഷെമി വെളിപ്പെടുത്തി. തന്ത്രപരമായ റീട്ടെയിൽ വികാസം, പുതിയ ഡിജിറ്റൽ സർവീസുകൾ, ഉപയോക്താക്കൾക്ക് പ്രാധാന്യം നൽകിയ പരിപാടികൾ എന്നിവയാണ് നേട്ടത്തിന് കാരണമായതെന്ന് യൂണിയൻ കോപ് പ്രസ്താവിച്ചു. 2025 പകുതിയിൽ
Kerala News

കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ; റമീസിനെയും മാതാപിതാക്കളെയും ഒരുമിച്ച് ചോദ്യം ചെയ്യും

കൊച്ചി: കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യയിൽ നിർണ്ണായക ചോദ്യം ചെയ്യലുകൾക്ക് പോലീസ് തയ്യാറെടുക്കുന്നു. പ്രതിചേർക്കപ്പെട്ട എല്ലാവരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് നീക്കം. ആത്മഹത്യ പ്രേരണ കുറ്റമാണ് നിലവിൽ ചുമത്തിയിരിക്കുന്നതെങ്കിലും മത പരിവർത്തനം അടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഇവർക്കെതിരെ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ എത്രയും വേഗം അന്വേഷണ നടപടികൾ പൂർത്തീകരിക്കാനാണ് പോലീസ്
India News

രാജ്യദ്രോഹക്കുറ്റം: മുതിർന്ന മാധ്യമപ്രവർത്തകർ സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പര്‍ക്കും സമന്‍സ്

ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകരായ സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനും എതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി. ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസ് അയച്ച് അസം പോലീസ്. ‘ദി വയറി’ന്റെ സ്ഥാപക പത്രാധിപനാണ് സിദ്ധാര്‍ത്ഥ് വരദരാജൻ, വയറിലെ മുതിർന്ന മാധ്യമപ്രവർത്തകനാണ് കരണ്‍ ഥാപ്പര്‍. ഓഗസ്റ്റ് 22 ന് ഗുവാഹത്തി ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാകാനാണ് ഇരുവരോടും ആവശ്യപ്പെട്ടിട്ടുണ്ട്.