Home Archive by category News (Page 260)
Homepage Featured India News

തെരുവ് നായ്ക്കൾക്ക് പൊതുഇടങ്ങളിൽ ഭക്ഷണം നൽകുന്നത് നിരോധിച്ച് സുപ്രീംകോടതി

ന്യൂഡൽഹി: തെരുവുകളിലും പൊതുസ്ഥലങ്ങളിലും തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി. ഓരോ മുനിസിപ്പൽ വാർഡിലും അധികാരികൾ സൃഷ്ടിക്കുന്ന പ്രത്യേകസ്ഥലങ്ങളിൽ മാത്രമേ തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകാവൂ എന്നും കോടതി നിർദ്ദേശിച്ചു. ഈ നിർദ്ദേശം ആരെങ്കിലും ലംഘിക്കുന്നതായി
Kerala Lead News News

ഒപ്പമുണ്ടായിരുന്നവരെല്ലാം മുഖം തിരിച്ചു, രാഹുല്‍ ഒറ്റപ്പെടുന്നു; കളംനിറയാന്‍ ചെന്നിത്തല

കോണ്‍ഗ്രസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റപ്പെടുന്നു. ഗര്‍ഭഛിദ്രത്തിനു നിര്‍ബന്ധിച്ചു, മോശം സന്ദേശങ്ങള്‍ അയച്ചു, ഭീഷണിപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങള്‍ നേരിടുന്ന സാഹചര്യത്തില്‍ രാഹുലിനെ സംരക്ഷിക്കേണ്ടതില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. കടുംവെട്ടുമായി ചെന്നിത്തല, സതീശന്‍ പ്രതിരോധത്തില്‍ ആരോപണമുയര്‍ന്ന ആദ്യഘട്ടത്തില്‍ രാഹുലിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു പ്രതിപക്ഷ
Homepage Featured Kerala News

വേടന്റെ സംഗീതം പഠിപ്പിക്കാൻ കേരള സർവകലാശാല

തിരുവനന്തപുരം: റാപ്പർ വേടന്റെ സംഗീതം പാഠ്യ വിഷയമായി ഉൾപ്പെടുത്തി കേരള സർവകലാശാല. നാല് വർഷ ഇംഗ്ലീഷ് ബിരുദ കോഴ്‌സിന്റെ മൂന്നാം സെമസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്ന ‘കേരള സ്റ്റഡീസ്: ആർട്ട് ആൻഡ് കൾചർ’ എന്ന മൾട്ടിഡിസിപ്ലിനറി വിഷയത്തിലാണ് വേടന്റെ സം​ഗീതത്തെ കുറിച്ചുള്ള പഠനം. വേടന്റെ ഗാനങ്ങൾ സാമൂഹിക നീതിയെയും പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളെയും മുൻനിരയിൽ
Kerala News

ജയിക്കാൻ വേണ്ടി ഇനിയും വോട്ട് ചേർക്കും; ക്രമക്കേട് സമ്മതിച്ച് ബി ഗോപാലകൃഷ്ണൻ

തൃശ്ശൂർ: വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങൾ ശരിവെച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ജയിക്കാൻ ഇനിയും വോട്ട് ചേർക്കുമെന്ന് പറഞ്ഞ ഗോപാലകൃഷ്ണൻ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാനരന്മാർ പരാമർശത്തെ ന്യായീകരിക്കുകയും ചെയ്തു. വാനരന്മാർ എന്ന് പറയുന്നത് നമ്മൾ എന്ത് ചെയ്താലും അത് നോക്കി അതേപോലെ ചെയ്യുന്നവരാണ്. രാഹുൽ ഗാന്ധി ചെയ്യുന്നത് അതുപോലെ ആവർത്തിക്കുകയാണ്
Kerala News

രാഹുലിനെതിരായ ആരോപണം: എംഎൽഎ സ്ഥാനം രാജിവെക്കില്ല, അന്വേഷണത്തിന് സമിതി

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണ്ടെന്ന് കോൺഗ്രസ്. സംഘടന തലത്തിലെ നടപടികൾ മതിയെന്ന തീരുമാനത്തിലാണ് കോൺഗ്രസ് നേതൃത്വം. എതിർപക്ഷത്ത് നിന്ന് ഉയരുന്ന രാജി ആവശ്യങ്ങളെ തള്ളാൻ തന്നെയാണ് കോൺഗ്രസ് തീരുമാനം. അതേസമയം, ആരോപണങ്ങളിലും പരാതികളിലും പ്രത്യേക അന്വേഷണം നടക്കും. ഇതിനായി സമിതി രൂപികരിക്കുകയും പരമാവധി വേഗത്തിൽ
Homepage Featured News World

‘നികുതികളുടെ മഹാരാജാവ്’, ‘റഷ്യയുടെ അലക്കുശാല’; ഇന്ത്യയെ കടന്നാക്രമിച്ച് ട്രംപിന്റെ വ്യാപര ഉപദേഷ്ടാവ്. 

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ ഇന്ത്യയ്ക്കെതിരെ വീണ്ടും അമേരിക്ക. നികുതികളുടെ മഹാരാജാവെന്നും റഷ്യയുടെ അലക്കുശാലയെന്നും വിളിച്ച് രംഗത്തെത്തിയിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോയാണ്. റഷ്യന്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് തുടരുന്നതിലൂടെ ഇന്ത്യ കൊള്ളലാഭം കൊയ്യാനുള്ള പദ്ധതിയാണ് നടത്തുന്നതെന്ന് നവാരോ ആരോപിച്ചു.
Homepage Featured Local News

പാലക്കാട് ആദിവാസിയെ ആറ് ദിവസം മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു 

പാലക്കാട്: മുതലമടയിൽ ആദിവാസി മധ്യവയസ്കനെ മുറിയിൽ അടച്ചിട്ട് പട്ടിണിക്കിട്ട് ക്രൂരമായി മര്‍ദിച്ചതായി പരാതി. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയിൽ താമസിക്കുന്ന 54 വയസുകാരൻ വെള്ളയനെയാണ് മർദനമേറ്റത്. ആറ് ദിവസത്തോളം  മുതലമട ഊർക്കുളം വനമേഖലയിൽ ഫാംസ്റ്റേയിൽ അടച്ചിട്ട് മർദിക്കുകയും പട്ടിണിയ്ക്കിടുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ക്ഷീണതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ
Homepage Featured Kerala News

കോടതിയിൽ തിരിച്ചടിയാകും; രാഹുലിനെതിരെ ഉടൻ കേസെടുക്കേണ്ടെന്ന് നിയമോപദേശം

കൊച്ചി: നിർബന്ധിത ഗർഭഛിദ്രത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിനെതിരെ ഉടൻ കേസെടുക്കില്ല. പോലീസിന് ലഭിച്ച നിയമോപദേശത്തിന്റെ  അടിസ്ഥാനത്തിലാണിത്. കൂടുതൽ തെളിവുകൾ ലഭിക്കുകയോ പുറത്തുവന്ന ശബ്ദസന്ദേശത്തിലെ ഇര നേരിട്ട് വരുകയോ ചെയ്താൽ മാത്രം കേസെടുത്താൽ മതിയെന്നുമാണ് നിയമോപദേശം. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ മാത്രമാണ് പരാതി നൽകിയതെന്നും 
Kerala Lead News News

രാഹുലിന്റെ പകരക്കാരൻ ആര്? ചർച്ചകൾ സജീവം, അബിൻ വർക്കിയടക്കം മൂന്ന് പേർ പരിഗണനയിൽ 

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങളുടെ പശ്ചാത്തലത്തിയ സംസ്ഥാന അധ്യക്ഷ പദവി രാജിവെച്ച രാഹുൽ മാങ്കൂട്ടത്തിലിന് പകരക്കാരനെ കണ്ടെത്താൻ യൂത്ത് കോൺഗ്രസ്. നിലവിലെ സാഹചര്യത്തിൽ എത്രയും വേഗം പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതുണ്ട് എന്ന വിലയിരുത്തലിലാണ് നേതൃത്വം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി കോൺഗ്രസ് നേതാക്കളുമായി ചർച്ച ആരംഭിച്ചതായാണ് റിപ്പോർട്ട്. സംസ്ഥാന
Local News

അമിത് ഷാ കൊച്ചിയിൽ; രണ്ട് ദിവസം നഗരത്തിൽ ഗതാഗത നിയന്ത്രണം

കൊച്ചി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് ദിവത്തെ സന്ദർശനത്തിനായി കൊച്ചിയിൽ. വെള്ളിയാഴ്ച നടക്കുന്ന ബിജെപി സംസ്ഥാന നേതൃയോഗമാണ് അദ്ദേഹം പങ്കെടുക്കുന്ന പ്രധാന പരിപാടികളിലൊന്ന്. കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വ്യാഴം, വെള്ളി ദിവസങ്ങളിൽ ഗതാഗത നിയന്ത്രണമുണ്ടാകും. വ്യാഴാഴ്ച രാത്രി 8 മണിക്ക് ശേഷമാണ് നിയന്ത്രണമുണ്ടാകുക. എന്‍എച്ച് 544 മുട്ടം,