Home Archive by category News (Page 26)
Gulf Homepage Featured News

സൗദിയിൽ വൻ ലഹരിമരുന്ന് വേട്ട; രണ്ട് ലക്ഷം ലഹരിഗുളികകൾ അതിർത്തി രക്ഷാസേന പിടികൂടി

റിയാദ്: സൗദി അറേബ്യയിൽ രണ്ട് ലക്ഷം ലഹരിഗുളികകൾ അതിർത്തി രക്ഷാസേന പിടികൂടി. അതിർത്തിയിൽ നടന്ന കർശന പരിശോധനയ്ക്കിടെയാണ് ലഹരിഗുളികകൾ പിടികൂടിയത്. സൗദി അറേബ്യയുടെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലെ അൽ-റബൂഅ സെക്ടറിലാണ് വൻ ലഹരിമരുന്ന് ശേഖരം കണ്ടെത്തിയത്. ലഹരിവേട്ടയിൽ വിൽപനക്ക് നിയന്ത്രണമുള്ള
Homepage Featured Kerala News

‘ശിക്ഷ അനുഭവിക്കാൻ പ്രതി ജീവനോടെ വേണം’; ടിപി വധക്കേസ് പ്രതിക്ക് വൃക്കമാറ്റിവയ്ക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് കോടതി നിർദേശം

ഡൽഹി: ടി.പി വധക്കേസ് പ്രതിക്ക് വൃക്കമാറ്റിവയ്ക്കാൻ മെഡിക്കൽ ബോർഡിന് രൂപീകരിക്കാൻ കോടതി നിർദേശം. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ജ്യോതിബാബുവിനായി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റേതാണ് നിർദേശം. കണ്ണൂര്‍ മെഡിക്കല്‍ കോളേജിനാണ് നിര്‍ദേശം. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കരുതെന്ന് കെ.കെ
Lead News Local News

മറ്റത്തൂരിൽ വീണ്ടും കോൺ​ഗ്രസിന് വോട്ട് ചെയ്ത് ബിജെപി; പഞ്ചായത്ത് വൈസ് പ്രസിഡന്റായി മിനിമോൾ, ഒരു യുഡിഎഫ് വിമതൻ എൽഡിഎഫിനെ പിന്തുണച്ചു

തൃശ്ശൂര്‍: മറ്റത്തൂർ പഞ്ചായത്തിൽ വീണ്ടും കോൺ​ഗ്രസിന് വോട്ട് ചെയ്ത് ബിജെപി അംഗങ്ങൾ. നാല് ബിജെപി അം​ഗങ്ങളാണ് കോൺ​ഗ്രസിന് വോട്ട് ചെയ്തത്. ഒരു കോൺ​ഗ്രസ് അം​ഗം എൽഡിഎഫിനെ പിന്തുണച്ചു. എൽഡിഎഫിനും കോൺ​ഗ്രസിനും വോട്ട് 11-11 എന്ന നിലയിലായതോടെ നടന്ന നറുക്കെടുപ്പിൽ മിനിമോൾ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ ബിജെപിയുടെ വോട്ട് നേടി ജയിച്ച നൂർജഹാൻ നവാസ് വൈസ് പ്രസിഡന്റ്
Homepage Featured Kerala News

പലരും കൊല്ലാൻ ശ്രമിച്ചു; പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി, താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണ്: വെള്ളാപ്പള്ളി

കോട്ടയം: പലരും കൊല്ലാൻ ശ്രമിച്ചു. പക്ഷെ കൊല്ലാൻ ശ്രമിച്ചവർ ഒക്കെ ചത്തുപോയി, താൻ ഇപ്പോഴും ചക്കക്കുരു പോലെ നിൽക്കുകയാണ് എന്ന് എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കോട്ടയം എസ്എൻഡിപി യൂണിയൻ നേതൃത്വത്തിൽ നാഗമ്പടം ക്ഷേത്രത്തിൽ നല്‍കിയ സ്വീകരണത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈഴവ സമുദായത്തിന് എന്ത് കിട്ടി? കോട്ടയത്ത്‌ ആകെ ഒരു എംഎൽഎ ഉണ്ടെന്നും അദ്ദേഹം
Homepage Featured Kerala News

ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ്; പ്രതിയുടെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കമെന്ന് കോടതി

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ലോട്ടറി ക്ഷേമനിധി ബോർഡിൽ തട്ടിപ്പ് നടത്തിയ പ്രതി സംഗീതിന്റെ മാനസികനില പരിശോധിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് കോടതി. സംഗീതിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർമാർ റിപ്പോർട്ട് നൽകിയിരുന്നു. ലോട്ടറി ഏജന്റ്സ് ആൻഡ് സെല്ലേഴ്സ് ക്ഷേമനിധി ബോർഡിൽ നടന്ന 14 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ ഒന്നാം പ്രതിയാണ്
Homepage Featured India News

രാജ്യത്തെ പ്രധാന ന​ഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില ഇങ്ങനെ

സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് പെട്രോളിന് 107.33 രൂപയും ഡീസലിന് 96.13 രൂപയുമാണ് വില. അതേസമയം കൊച്ചിയിൽ പെട്രോളിന് രണ്ട് രൂപയോളം കുറവുണ്ട്. 105.49 രൂപയാണ് പെട്രോളിന്റെ കൊച്ചിയിലെ വില. ഡീസലിന് 94.65 രൂപയും വിലയുണ്ട്. കോഴിക്കോടും തിരുവനന്തപുരത്തേക്കാൾ വിലക്കുറവിൽ ഇന്ധനം ലഭിക്കുന്നുണ്ട്. കോഴിക്കോട് ന​ഗരത്തിൽ പെട്രോളിന് ലിറ്ററിന് 105.83 രൂപയും ഡീസലിന് 95.20 രൂപയുമാണ് വില.
Homepage Featured India News

തരൂരിന് അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി; താനും പാര്‍ട്ടിയും ഒരേ ദിശയില്‍ എന്ന് തരൂർ

ന്യൂഡൽഹി: തരൂരിന് അര്‍ഹമായ പ്രാധാന്യം ഉറപ്പാക്കുമെന്ന് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡുമായി ഡോ. ശശി തരൂര്‍ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് രാഹുലിന്റെ പരാമർശം. കൊച്ചിയിലെ മഹാപഞ്ചായത്ത് പരിപാടിക്കിടെ ഉണ്ടായ അതൃപ്തി ശശി തരൂര്‍ നേതൃത്വത്തെ അറിയിച്ചു. തനിക്ക് മുഖ്യമന്ത്രി മോഹം ഉണ്ടായിരുന്നില്ലെന്നും ശശി തരൂര്‍ വ്യക്തമാക്കി. പാര്‍ലമെന്റില്‍ നടന്ന കൂടിക്കാഴ്ച രണ്ട്
Homepage Featured India News

ടിപി ചന്ദ്രശേഖരൻ വധക്കേസ് : ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും; ജയിലിനുള്ളിലെ സൗകര്യങ്ങൾ ചികിത്സയ്ക്ക് പര്യാപ്തമല്ലെന്ന് ജ്യോതിബാബു

ന്യൂഡൽഹി: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട സിപിഎം നേതാവ് ജ്യോതിബാബുവിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആരോഗ്യ കാരണങ്ങളാൽ ജാമ്യം നൽകണമെന്നാണ് ജ്യോതി ബാബുവിന്റെ ആവശ്യം. കഴിഞ്ഞ തവണ ഹർജി പരിഗണിച്ച കോടതി സംസ്ഥാന സർക്കാരിനോട് ആരോഗ്യസംബന്ധമായ വിശദാംശങ്ങൾ സുപ്രീംകോടതി തേടിയിരുന്നു. ജ്യോതി ബാബുവിന്റെ അസുഖം, ചികത്സ തുടങ്ങിയ വിവരങ്ങൾ നൽകാനായിരുന്നു
Homepage Featured Kerala News

എസ്‌ഐആര്‍; പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; പലര്‍ക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് പരാതി

തിരുവനന്തപുരം: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും.ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായത്. അര്‍ഹരായ ഒരാളെപ്പോലും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നാണ്
Homepage Featured Local News

‘നേതൃത്വത്തെ അണികൾ തിരുത്തണം’; സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനവുമായി വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും

കണ്ണൂർ: സിപിഐ(എം) കമ്മ്യൂണിസ്റ്റ് പാർട്ടി അല്ലാതായെന്നും ഒരു സാധാരണ തെരഞ്ഞെടുപ്പ് പാർട്ടി മാത്രമായെന്നും അടക്കമുള്ള വിമർശനങ്ങളുമായി വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ബുധനാഴ്ച പുറത്തിറങ്ങും. 16 അധ്യായങ്ങളും 96 പേജുമുള്ള പുസ്തകത്തിൽ പയ്യന്നൂർ എംഎൽഎ ടിഐ മധുസൂതനന് എതിരെ രക്തസാക്ഷി ഫണ്ട് തട്ടിപ്പുൾപ്പെടെ സാമ്പത്തിക ക്രമക്കേടുകൾ ആരോപിക്കുന്നുണ്ട്. ടിഐ മധുസൂതനന് ബൂർഷ്വാ രാഷ്ട്രീയ