Home Archive by category News (Page 257)
Homepage Featured Kerala News

രാഹുലിനെതിരായ ആരോപണം: വാട്സാപ്പ് ഗ്രൂപ്പ് നിശ്ചലം, അഡ്മിൻ ഒൺലിയാക്കി പ്രതിരോധം

തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങൾ കടുത്തതോടെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലും സമഗ്ര മാറ്റം വരുത്താൻ യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സംസ്ഥാന വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചകൾക്ക് വിലക്ക്. ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കുമാത്രം സന്ദേശം അയക്കാവുന്ന
Kerala Lead News News

ടെലഗ്രാമിലെ ചാറ്റുകൂടി പുറത്തുവിടട്ടേ; വാട്‌സ്ആപ്പിൽ മാന്യനെന്ന് അവന്തിക

കൊച്ചി: ലൈം​ഗിക ചൂഷണ  ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാദം തള്ളി ട്രാൻസ്ജെൻഡർ യുവതി അവന്തിക. രാഹുൽ മോശമായി പെരുമാറിയിട്ടില്ലെന്ന് പറയുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ രാഹുൽ പുറത്തു വിട്ടിരുന്നു. ശബ്ദ സന്ദേശം തന്റേത് തന്നെയാണെന്നും രാഹുലിനെതിരെയുള്ള തന്റെ തുറന്നു പറച്ചിലിനു മുമ്പ് ഒരു റിപ്പോർട്ടറുമായി നടത്തിയ സംഭാഷണമാണെന്നും അന്ന് പേടിച്ചാണ് അയാളോട് കാര്യങ്ങൾ
Kerala News

തൃശൂരിൽ ലുലു മാൾ വൈകുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ കടുംപിടുത്തം: എം.എ യൂസഫലി

തൃശൂർ: തൃശൂരിൽ ലുലു മാൾ ഉയരാൻ വൈകുന്നതിൽ ഒരു രാഷ്ട്രീയപാർട്ടിയുടെ ഇടപെടലെന്ന് ലുലു ​ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി. രണ്ടരവർഷം മുൻപ് പ്രവർത്തനം ആരംഭിക്കേണ്ട മാളിന്റെ തുടർപ്രവർത്തനവുമായി മുന്നോട്ട് പോകാൻ കഴിയാത്തത് ഒരു  രാഷ്ട്രീയ പാർട്ടിയിലുള്ള ആൾ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണ്. 3000 പേർക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ്
Kerala Lead News News

പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ല: രാഹുൽ മാങ്കൂട്ടത്തിൽ 

അടൂർ: ലൈംഗിക ചൂഷണ ആരോപണങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ വിശദീകരണവുമായി വീണ്ടും രംഗത്ത്. പ്രവർത്തകർക്ക് താൻ കാരണം തലകുനിക്കേണ്ടി വരില്ലെന്നും കോൺഗ്രസിനെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുൽ. ട്രാൻസ്ജെൻഡർ യുവതിയുടെ ആരോപണങ്ങൾക്കും രാഹുൽ മറുപടി നൽകി. ഒരു മാധ്യമപ്രവർത്തകൻ ട്രാൻസ്ജെൻഡറായ അവന്തികയെ ഫോണിൽ ബന്ധപ്പെട്ട് ഇത്തരത്തിലുള്ള ആരോപണങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന്
Homepage Featured Kerala News

പൊതു-രാഷ്ട്രീയ രംഗത്തു നിന്ന് മാറി നിൽക്കണം; രാഹുലിന്റെ രാജി ആവശ്യപ്പെട്ട് ഷാനിമോളും രമയും

തിരുവനന്തപുരം: ലൈം​ഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാ‍ജി വെക്കണമെന്ന ആവശ്യപ്പെട്ട് വനിതാ നേതാക്കൾ തന്നെ രംഗത്ത്. ഷാനിമോൾ ഉസ്മാൻ, കെ.കെ രമ അടക്കമുള്ള നേതാക്കളാണ് രാഹുലിന്റെ രാജിയാവശ്യപ്പെട്ട് പരസ്യമായി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ആരോപണവിധേയരായ ആളുകൾ ഒരു കാരണവശാലും ഇതുപോലെയുള്ള സ്ഥാനങ്ങളിൽ തുടരാൻ അർഹരല്ലായെന്ന് കെ.കെ രമ എംഎൽഎ പറഞ്ഞു. രാഹുൽ
Kerala Lead News News

രാജിയില്ലെങ്കിൽ പുറത്താക്കും; ഉപതെരഞ്ഞെടുപ്പിൽ നിയമോപദേശം തേടാൻ കോൺഗ്രസ്

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നടപടി കടുപ്പിക്കാൻ കോൺഗ്രസ്. നിയമസഭാംഗത്വവും രാജിവെക്കണമെന്ന ആവശ്യവുമായി വനിതാ നേതാക്കളടക്കം പരസ്യ നിലപാട് സ്വീകരിച്ചതോടെ രാഹുലിന്റെ രാജിയുടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജിയല്ലെങ്കിൽ പുറത്താക്കുക എന്ന നിലപാടാണ് പല നേതാക്കളും മുന്നോട്ട് വെക്കുന്നത്. ഈ സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള
Homepage Featured Kerala News

ഐപിഎസ് ഉദ്യോ​ഗസ്ഥൻ മോശം സന്ദേശങ്ങൾ അയച്ചെന്ന പരാതി; അന്വേഷണ ചുമതല എസ്‌പി മെറിൻ ജോസഫിന്

തിരുവനന്തപുരം: മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ മോശം സന്ദേശങ്ങൾ അയച്ചെന്ന പരാതിയുമായി വനിതാ എസ്ഐമാർ. ഡിഐജി അജിതാ ബീഗത്തിനാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥർ പരാതി നൽകിയിരിക്കുന്നത്. മോശം പരാമർശങ്ങൾ അടങ്ങിയ സന്ദേശങ്ങൾ അയച്ചുവെന്ന് പരാതികളിൽ ആരോപിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും പരാതി അന്വേഷിക്കുന്ന ഡിഐജിയാണ് അജിതാ ബീഗം.  തലസ്ഥാനത്തുള്ള ഒരു ഐപിഎസ് ഉദ്യോഗസ്ഥനെതിരെയാണ് പരാതി.
Homepage Featured Kerala News

ഓണക്കിറ്റ് മുതൽ ബോണസ് വരെ; ഇത്തവണത്തെ സർക്കാരിന്റെ ഓണ സമ്മാനങ്ങൾ ആർക്കൊക്കെ? എന്തൊക്കെ?

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷങ്ങൾക്കുള്ള തയ്യാറെടുപ്പുകൾ സജീവമാക്കുകയാണ് സർക്കാർ. സ്കൂൾ വിദ്യാർത്ഥികൾക്കുള്ള അരി വിതരണവും ബിപിഎൽ കാർഡ് ഉടമകൾക്കുള്ള ഓണക്കിറ്റ് വിതരണവും മുതൽ വിവിധ സർക്കാർ വകുപ്പുകളിലെ ജീവനക്കാർക്കുള്ള ബോണസ് അടക്കമുള്ള ഓണ സമ്മാനങ്ങളാണ് സർക്കാരിൽ നിന്നും ലഭിക്കുന്നത്.  ഓണത്തിന് സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണത്തിന്റെ ​ഗുണഭോക്താക്കളായ എല്ലാ
Homepage Featured Kerala News

സംരക്ഷിക്കേണ്ടതില്ലെന്ന് നേതാക്കൾ, രാജിയിൽ ഉറച്ച് സതീശൻ; രാഹുലിന് മുന്നിൽ വാതിലുകൾ അടയുന്നു

തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തിലിന് മേൽ രാജി സമ്മർദ്ദം ശക്തമാകുന്നു. യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതുകൊണ്ട് മാത്രമാകില്ലെന്നും നിയമസഭാംഗത്വവും രാജിവെക്കണമെന്ന് കോൺഗ്രസിലെയും യൂത്ത് കോൺഗ്രസിലെയും ഒരു വിഭാഗം നേതാക്കൾ ശക്തമായി തന്നെ വാദിക്കുന്നുണ്ട്. രാഹുൽ രാജിക്ക് വിസമ്മതിക്കുകയാണെങ്കിൽ പുറത്താക്കുന്നത് അടക്കമുള്ള അച്ചടക്ക നടപടികളും പാർട്ടി
India News

രേഖകളില്ലാത്ത 12 കോടി രൂപയും അത്യാഡംബര വാഹനങ്ങളും; വാതുവെപ്പ് റാക്കറ്റിന്റെ കണ്ണിയായ കോൺഗ്രസ് എംഎൽഎ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യത്ത് ഉടനീളം എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ 12 കോടിയുമായി കർണാടകയിലെ കോൺ​ഗ്രസ് എം.എൽ.എ കെ സി വീരേന്ദ്ര പിടിയിലായി. 12 കോടി രൂപയും അത്യാഡംബര വാഹനവും കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് വാതുവയ്പ്പ് ശൃംഖലയുമായി നേരിട്ട് ബന്ധമുണ്ടെന്നും അങ്ങനെ സമ്പാദിച്ച പണമാണിതെന്നും ഇ.ഡി കണ്ടെത്തി. സിക്കിമിൽ നിന്നാണ് എ.എൽ.എയെ അറസ്റ്റ് ചെയ്യുന്നത്. ദുബായിലെ അന്താരാഷ്ട്ര