Home Archive by category News (Page 255)
Kerala News

കീഴ് ഉദ്യോഗസ്ഥൻ ക്ലീൻ ചിറ്റ് നൽകിയത് ശരിയായില്ല; അസ്വഭാവികതയെന്ന് ഹൈക്കോടതി

കൊച്ചി : അനധികൃത സ്വത്ത് സമ്പാദനക്കേസിലെ വിജിലൻസ് കോടതി ഉത്തരവിനെതിരെ എഡിജിപി എം ആർ അജിത് കുമാർ നൽകിയ ഹർജി പരിഗണിക്കവേ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. തനിക്ക് ക്ലീൻ ചിറ്റ് നൽകിയ അന്വേഷണ റിപ്പോർട്ട് അസാധുവാക്കിയ വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെനന്നായിരുന്നു ആവശ്യം. കീഴ് ഉദ്യോഗസ്ഥൻ ക്ലീൻ ചിറ്റ്
Homepage Featured Kerala News

സകലതും കൈവിട്ട് രാഹുല്‍; കോണ്‍ഗ്രസില്‍ ‘പിളര്‍പ്പ്’

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പിളര്‍പ്പ്. വലിയൊരു വിഭാഗം നേതാക്കള്‍ രാഹുലിനെ പൂര്‍ണമായി തള്ളുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ഷാഫി പറമ്പില്‍ എംപിയും മാത്രമാണ് പിന്തുണയുമായുള്ളത്. രാജി ‘സസ്‌പെന്‍ഷന്‍’ ആയി ചുരുങ്ങി രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നടപടിയെ ചൊല്ലി കോണ്‍ഗ്രസില്‍ പിളര്‍പ്പുണ്ടായി. മുന്‍ പ്രതിപക്ഷ നേതാവ് രമേശ്
Homepage Featured Kerala News

ഇനിയും നീളും…കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക്

കൊച്ചി: കൊച്ചി മെട്രോ ആലുവയില്‍ നിന്ന് അങ്കമാലിയിലേക്ക് നീട്ടാനുള്ള തീരുമാനം പരിഗണനയിൽ. ഇതുസംബന്ധിച്ചു മൂന്നാം ഘട്ടം പഠനം ആരംഭിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആലുവ അങ്കമാലി റൂട്ടാണ് പരിഗണിക്കുന്നത്. അത് യാഥാർത്ഥ്യമായാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് നേരിട്ട് എത്താൻ കഴിയും. ലോകത്തെ എല്ലാ മെട്രോകളും പരമാവധി വിമാനത്താവളങ്ങളെയും റെയിൽവേ സ്റ്റേഷനുകളെയും
Homepage Featured Kerala News

ഓണക്കിറ്റ് വിതരണത്തിന് ഇന്ന് തുടക്കം; കിറ്റിൽ 14 അവശ്യവസ്തുക്കൾ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ആരംഭിക്കും. ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും നൽകുന്ന സൗജന്യ ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിർവഹിച്ചു. 14 ഇനം അവശ്യവസ്തുക്കളാണ് ഇത്തവണ ഓണക്കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പഞ്ചസാര, വെളിച്ചെണ്ണ, തുവര,
Kerala Lead News News

അയ്യപ്പ സംഗമത്തിൽ സ്റ്റാലിനില്ല; കാരണം ബിജെപിയോ?

പത്തനംതിട്ട: ശബരിമലയിൽ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കില്ല എന്നുറപ്പായി. മുൻകൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ കഴിയാത്തതെന്നാണ് തമിഴ്നാട് സർക്കാർ അറിയിച്ചിരിക്കുന്നത്. തന്റെ അഭാവത്തിൽ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സ്റ്റാലിൻ അറിയിച്ചു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ സ്റ്റാലിനെ
Homepage Featured Kerala News

ബലാത്സം​ഗക്കേസ്: വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച

കൊച്ചി: ബലാത്സം​ഗക്കേസിൽ റാപ്പർ വേടൻ്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി. ഇരു വിഭാ​ഗങ്ങളുടേയും വാദങ്ങൾ കേട്ട കോടതി മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയാൻ ബുധനാഴ്ച്ചയിലേക്ക് മാറ്റി. ബന്ധത്തിൻ്റെ തുടക്കത്തില്‍ യുവതിയെ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്നും പിന്നീട് ബന്ധം വഷളാവുകയായിരുന്നുവെന്നും വേടൻ്റെ അഭിഭാഷകൻ കോടതയിൽ വാദിച്ചു. അതുകൊണ്ടു തന്നെ അവര്‍ക്കിടയില്‍ നടന്ന
Homepage Featured India News

മോദിക്ക് പിന്നാലെ സ്മൃതിയും; പാസായ വിവരം പുറത്തു വിടേണ്ടെന്ന്‌ ദില്ലി ഹൈക്കോടതി

ന്യൂഡൽഹി: പ്രധാനമന്ത്രി മോദിയുടെ ബിരുദ പഠന വിവരം പുറത്തു വിടണ്ട എന്ന തീരുമാനത്തിന് പിന്നാലെ മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങളും പുറത്തു വിടണ്ട എന്ന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ് ദില്ലി ഹൈക്കോടതി. വിവരങ്ങൾ പുറത്തുവിടണമെന്ന സിഐസി ഉത്തരവ് ദില്ലി ഹൈക്കോടതി റദ്ദാക്കി. പ്രധാനമന്ത്രി മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ
Homepage Featured Kerala News

അമീബിക്ക് മസ്തിഷ്ക ജ്വരം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് മുഖ്യമന്ത്രി

ജലമാണ് ജീവൻ – ക്യാമ്പയിന്‍ ആരംഭിക്കും തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ തദ്ദേശസ്വയം ഭരണ സ്ഥാപനാധികാരികളോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജലജന്യരോഗങ്ങളെ പ്രതിരോധിക്കുന്നതിന് “ജലമാണ് ജീവൻ’ ക്യാമ്പയിന് രൂപം നൽകാൻ സംസ്ഥാന സർക്കാർ
Local News

മരണത്തിൽ നിന്ന് ‘പുതുപ്പള്ളി സാധു’വിനെ ജീവിതത്തിലേക്ക് നയിച്ച് ‘വനതാര’

കോട്ടയം: പുതുപ്പള്ളി സാധുവിനെ മരണമുഖത്ത് നിന്ന് തിരിച്ചെത്ത് ഇന്ത്യയിലെ ഏറ്റവും വലിയ വന്യജീവി ചികിത്സ സംരഭമായ വനതാര. കേരളത്തിലെ തിടമ്പാനകളിൽ പ്രധാനിയാണ് 55 വയസ്സുള്ള പുതുപ്പള്ളി സാധു. ആന ഒരു മാസമായി പിണ്ഡം പുറം തള്ളാതിരുന്നതിനെ തുടർന്നാണ് പുതുപ്പള്ളി സാധുവിന്റെ ഉടമസ്ഥൻ പോത്തൻ വർ​ഗീസ് വനതാരയെ അറിയിച്ചത്. സംഘടയുടെ റാപ്പിഡ് റസ്പ്പോൺസ് ടീമിലെ ഡോക്ടർമാരുടെ പരിശോധനയിൽ വൻകുടലിൽ
Homepage Featured Kerala News

നിമിഷ പ്രിയ കേസ്: കെ എ പോളിന്റെ ഹർജി തള്ളി സുപ്രീംകോടതി

ന്യൂഡൽഹി: നിമിഷ പ്രിയയുമായി ബന്ധപ്പെട്ട മാധ്യമവാർത്തകൾ വിലക്കണമെന്ന കെ എ പോളിന്റെ ഹർജി സുപ്രീംകോടതി തള്ളി. കേന്ദ്ര സർക്കാരിന് ആവശ്യമുണ്ടെങ്കിൽ സമീപിക്കുമെന്ന് ഇവാഞ്ചലിസ്റ്റും ഗ്ലോബൽ പീസ് ഇനിഷ്യേറ്റിവ് സംഘടന സ്ഥാപകനുമായ കെ എ പോളിനോട് കോടതി പറഞ്ഞു. അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട് ജയിൽ നിന്ന് ലഭിച്ചത് എന്ന പേരിൽ കെ എ പോൾ കോടതിയിൽ ചില രേഖകൾ ഇന്ന് ഹാജരാക്കി.