കൊച്ചി: കൊച്ചി മെട്രോ മാത്രമല്ല വാട്ടർ മെട്രോയും നെടുമ്പാശ്ശേരിയിലേക്ക് നീളുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്
തിരുവനന്തപുരം: തെക്ക് – പടിഞ്ഞാറൻ കാലവർഷം കേരളത്തിൽ ശക്തിപ്രാപിക്കുന്നു. വരും മണിക്കൂറുകളിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ടിൽ പറയുന്നത്. ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: തെരഞ്ഞെടുപ്പിനു മുമ്പുളള അയ്യപ്പ സംഗമം രാഷ്ട്രീയ നാടകമാണെന്നും, മുഖ്യമന്ത്രി പിണറായി വിജയൻ നിരീശ്വരവാദിയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ എപ്പോഴാണ് അയ്യപ്പഭക്തനായതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു. ഹിന്ദുക്കളെ ദ്രോഹിക്കുന്ന മുഖ്യമന്ത്രിയും, ഹിന്ദു വൈറസാണെന്ന് പറഞ്ഞ സ്റ്റാലിനും അവിടെ
ദോഹ: ട്രാൻസ്ഫർ കൺട്രോൾ യൂണിറ്റിലെ തകരാർ കാരണം നിസ്സാൻ പെട്രോൾ വാഹനങ്ങൾ തിരികെ വിളിച്ച് ഖത്തർ. നിസ്സാൻ ഡീലറായ സാലെഹ് അൽ ഹമദ് അൽ മന കമ്പനിയുമായി സഹകരിച്ച് നിസ്സാൻ പെട്രോൾ 2025 വാഹന മോഡലാണ് തിരികെ വിളിക്കുന്നതെന്ന് ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം പ്രഖ്യാപിച്ചു. തിരിച്ചു വിളിക്കുന്ന വാഹനത്തിൽ ഒരു പ്രത്യേക രീതിയിൽ ആക്സിലറേറ്റർ അമർത്തുമ്പോൾ, ഗിയർ നിയന്ത്രണ സംവിധാനത്തിലെ
കാസര്‍കോട്: കാസർകോട് കർണാടക അതിർത്തിയായ തലപ്പാടിയിൽ നിയന്ത്രണം നഷ്ടപെട്ട ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇടിച്ചു കയറി. അമിത വേഗത്തിൽ എത്തിയ കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത് . അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബസിന്റെ ബ്രേക്ക് പോയതാണ് അപകട കാരണം. ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നവരാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ബസിലുണ്ടായിരുന്ന ആളുകൾക്ക്
തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണ വിധേയനായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുമായി ബന്ധപ്പെടുത്തിയുള്ള വ്യാജ പ്രചരണങ്ങളിൽ പരാതിയുമായി മലങ്കര ഓർത്തഡോക്സ് സഭ. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷൻ പ്രതികരിച്ചു എന്ന പ്രതീതി ജനിപ്പിക്കുന്ന വ്യാജ പോസ്റ്റർ നിർമ്മിക്കുകയും, അത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്ത സോഷ്യൽ മീഡിയ പേജിനെതിരെ സഭ പൊലീസിൽ പരാതി നൽകി. രാഹുൽ
മൂവാറ്റുപുഴ:ഓണാഘോഷത്തിന്റെ ഭാഗമായി കെഎസ്ആർടിസി ബസ് വാടകയ്ക്കെടുത്ത് മുവാറ്റുപുഴ ഇലാഹിയ എൻജിനിയറിങ് കോളേജിലെ വിദ്യാർത്ഥികൾ ഓണാഘോഷയാത്ര. വിദ്യാർത്ഥികൾ ബസ്സിനകത്ത് അടിച്ചുപൊളിച്ചാഘോഷിച്ചെങ്കിലും ഓണാഘോഷത്തിന്റെ പേരിൽ അപകടകരമായ രീതിയിൽ നടത്തിയ വിദ്യാർത്ഥികളുടെ സാഹസികയാത്ര സമൂഹ മാധ്യമങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. വാടകയ്ക്കെടുത്ത കെഎസ്ആർടിസി ബസിന് പുറമേ
ബെംഗളൂരു: വ്യാജരേഖ ചമച്ചതിന് മുൻ ശുചീകരണ തൊഴിലാളിക്കെതിരെ ധർമ്മസ്ഥല കൂട്ട ശവസംസ്കാര കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) കുറ്റം ചുമത്തി. മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയ്‌ക്കെതിരെ ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരം പത്ത് പുതിയ കുറ്റങ്ങൾ കൂടി ചേർത്തു. കള്ളസാക്ഷ്യം, വ്യാജരേഖ ചമയ്ക്കൽ, തെളിവുകൾ കെട്ടിച്ചമയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ടതാണ് പുതിയ കുറ്റങ്ങൾ.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് ഇന്നലെ നടത്തിയ ക്ലിഫ് ഹൗസ് മാർച്ചിൽ പങ്കെടുത്ത 28 പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. പൊലീസിനെതിരെ തീപന്തം എറിഞ്ഞു അപായപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. മഹിളാ കോണ്‍ഗ്രസ് നേതാക്കളായ വീണ എസ് നായർ, ലീന, ഡിസിസി ജനറൽ സെക്രട്ടറി ശ്രീകല അടക്കം പ്രതികളാണ്. കേസിൽ അറസ്റ്റിലായ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ
പാറ്റ്ന: പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ മൂന്ന് പ്രവർത്തകർ നേപ്പാൾ അതിർത്തി വഴി ബീഹാറിൽ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. രഹസ്യാന്വേഷണ വിഭാഗം നൽകിയ വിവരത്തെ തുടർന്ന് ബീഹാർ പോലീസ് സംസ്ഥാനവ്യാപകമായി അതീവ ജാഗ്രതാ നിർദ്ദേശം നൽകി. റാവൽപിണ്ടിയിൽ നിന്നുള്ള ഹസ്‌നൈൻ അലി, ഉമർകോട്ടിൽ നിന്നുള്ള ആദിൽ ഹുസൈൻ, ബഹാവൽപൂരിൽ നിന്നുള്ള മുഹമ്മദ് ഉസ്മാൻ എന്നിവരാണ് നുഴഞ്ഞു


























